Latest News

ഷൂട്ടിങ് സമയത്ത് തിലകൻ ചേട്ടന്റെയും മോഹൻലാലിന്റെയും ഡേറ്റ് ആയിരുന്നു പ്രശ്‌നം; തന്റെ സമയത്തിനനുസരിച്ചാണ് ഷൂട്ട് ചെയ്യുന്നതെങ്കിൽ നോക്കാമെന്ന് തിലകൻ ചേട്ടൻ പറഞ്ഞു; കിരിടം ഷൂട്ടിങ് വിശേഷങ്ങൾ പങ്ക് വച്ച് നിർമ്മാതാവ്

Malayalilife
ഷൂട്ടിങ് സമയത്ത് തിലകൻ ചേട്ടന്റെയും മോഹൻലാലിന്റെയും ഡേറ്റ് ആയിരുന്നു പ്രശ്‌നം; തന്റെ സമയത്തിനനുസരിച്ചാണ് ഷൂട്ട് ചെയ്യുന്നതെങ്കിൽ നോക്കാമെന്ന് തിലകൻ ചേട്ടൻ പറഞ്ഞു; കിരിടം ഷൂട്ടിങ് വിശേഷങ്ങൾ പങ്ക് വച്ച് നിർമ്മാതാവ്

ലയാള സിനിമയുടെ അല്ല, ഇന്ത്യൻ സിനിമയുടെ പെരുന്തച്ചനായിരുന്നു തിലകൻ. വൈവിധ്യമാർന്ന വേഷങ്ങൾ കൊണ്ടും സൂക്ഷ്മമായ അഭിനയം കൊണ്ടും അദ്ദേഹം ആരാധകരുടെ മനസിൽ പറിച്ചുമാറ്റാനാകാത്ത വിധം ഇടംപിടിച്ചിട്ടുമുണ്ട്.സ്ഫടികത്തിലെ ചാക്കോ മാഷ്, നരസിംഹത്തിലെ ജസ്റ്റിസ് കരുണാകര മേനോൻ കീരിടത്തിലെ അച്ചുതൻ നായരും ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളാണ്.അഭിനയചക്രവർത്തിമാരായ മോഹൻലാലും തിലകനും ഇരുവരും ഒന്നിച്ചപ്പോഴെല്ലാം അത്ഭുതങ്ങൾ മാത്രമേ മലയാളസിനിമയിൽ സംഭവിച്ചിട്ടുള്ളൂ.

കിരീടം, ചെങ്കോൽ, സ്ഫടികം, പിൻഗാമി, സന്മനസുള്ളവർക്ക് സമാധാനം, കളിപ്പാട്ടം, നരസിംഹം തുടങ്ങിയ സിനിമകളെല്ലാം അവയിൽ ചിലതുമാത്രമാണ്. ഇപ്പോളിതാ കീരിടം ഷൂട്ടിങിനിടെയിലുണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് നിർമ്മാതാവ് കീരിടം ഉണ്ണി.

എന്നാൽ കിരീടത്തിന്റെ ഷൂട്ടിങ് വേളയിലൊന്നും സിനിമ ഇത്രവലിയ ഹിറ്റായി മാറുമെന്ന് കരുതിയിരുന്നില്ലെന്ന് പറയുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളായ കിരീടം ഉണ്ണി. നല്ല ചിത്രമാകുമെന്ന ഉറപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. ഒരു സമയത്ത് ചിത്രം മാറ്റിവയ്ക്കാമെന്ന തീരുമാനം വരെ എടുത്തിരുന്നതായി കിരീടം ഉണ്ണി പറയുന്നു. 'കാരണം തിലകൻ ചേട്ടന്റെ ഡേറ്റായിരുന്നു പ്രശ്നം. അദ്ദേഹം അന്ന് ചാണക്യൻ, വർണം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. മൂന്നാമത് ഒരു സിനിമ ചെയ്യാൻ പറ്റാത്ത അവസ്ഥ തിലകൻ ചേട്ടനുണ്ടായി. ആ സമയത്തു തന്നെയാണ് ലാലിന്റെ ഡേറ്റും പ്രശ്നമായത്.

ചേട്ടന് അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത അവസ്ഥയാണെങ്കിൽ സിനിമ നിറുത്തിവയ്ക്കാമെന്ന് ഞാൻ തിലകൻ ചേട്ടനോട് പറഞ്ഞു. ലാലിന്റെ ഡേറ്റ് വരുന്ന സമയം ചെയ്യാമെന്നും. എന്നാൽ അദ്ദേഹം അറിയിക്കാമെന്നാണ് മറുപടിനൽകിയത്. പിറ്റേന്ന് തന്റെ സമയത്തിനനുസരിച്ചാണ് ഷൂട്ട് ചെയ്യുന്നതെങ്കിൽ നോക്കാമെന്ന് തിലകൻ ചേട്ടൻ പറഞ്ഞു. കാരണം രണ്ട് സിനിമകൾക്കിടയിൽ സമയം കണ്ടെത്തിയേ അദ്ദേഹത്തിന് വരാൻ കഴിയുമായിരുന്നുള്ളൂ. ഞങ്ങളത് സമ്മതിച്ചുയ അങ്ങനൊണ് പിന്നീട് ലാലിന്റെയും തിലകൻ ചേട്ടന്റെയും സീനുകൾ ചിത്രീകരിച്ചത്.

Read more topics: # Kireedom hit movie,# shooting location
Kireedom hit movie shooting location

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES