Latest News

ഹര്‍ത്താല്‍ ദിനത്തില്‍ ഷൂട്ടിംങ് ലൊക്കേഷനിലേക്ക് ബൈക്കിലെത്തി സലീം കുമാര്‍....!

Malayalilife
 ഹര്‍ത്താല്‍ ദിനത്തില്‍ ഷൂട്ടിംങ് ലൊക്കേഷനിലേക്ക് ബൈക്കിലെത്തി സലീം കുമാര്‍....!

കേരളത്തില്‍ ശബരിമലവിഷയത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലില്‍ ബൈക്കില്‍ ഷൂട്ടിംങ് ലൊക്കേഷനിലേക്ക് പോയ സലീം കുമാറിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്ക് വെച്ചു. മമ്മൂട്ടി ചിത്രമായ മധുരരാജയുടെ ലേക്കേഷനിലേക്കാണ് സലീം കുമാര്‍ ബൈക്കിലെത്തിയത്. ബൈക്കില്‍ 
പോകുന്നതിന്റെ ചിത്രവും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചു.

''ഹര്‍ത്താല്‍ ദിനത്തില്‍ ഗുലാബിയോടൊപ്പം മധുര രാജയുടെ ലൊക്കേഷനിലേക്ക്' എന്ന് സലീം കുമാര്‍ കുറിച്ചു.  താരത്തിന്റെ പോസ്റ്റിന് താഴെ ഒട്ടനവധി പേര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. കൂടാതെ സമകാലിക സംഭവങ്ങളെ കൂട്ടിക്കലര്‍ത്തിയുള്ള ട്രോളുകളുമുണ്ട്. 2010ല്‍ പുറത്തിറങ്ങിയ പോക്കിരി രാജയുടെ രണ്ടാം ഭാഗമായ മധുരരാജ ഒരു കോമഡി ആക്ഷന്‍ എന്റര്‍ടൈനറാണ്.

Read more topics: # salim kumar,# harthal,# shooting location
salim kumar,harthal,shooting location

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക