ഇഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു.വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീന്‍ അവതാരകയായിട്ടാണ് നവ്യയെ മലയാളികള്‍ കണ്ടത്. ഇപ്പോള്‍ നവ്യ നായികയായി ഒരു സിനിമ മലയാളത്തില്‍ എത്തുകയാണ്. ഒരുത്തീ എന്ന പേരുള്ള സിനിമയിലെ നവ്യയുടെ അഭിനയം കാണാന്‍ മകന്‍ സായ് കൃഷ്ണ എത്തിയ ചിത്രം ഇപ്പോള്‍ നടി പങ്കുവച്ചിരിക്കയാണ്.
2014ല്‍ ദൃശ്യ എന്ന കന്നഡ ചിത്രത്തിലാണ് താരം ഒടുവിലായി അഭിനയിച്ചത്. 2012ല്‍ അഭിനയിച്ച സീന്‍ ഒന്ന് നമ്മുടെ വീട് ആണ് താരം അഭിനയിച്ച അവസാനത്തെ മലയാള ചിത്രം. മഞ്ജു വാര്യര്‍ക്ക് സമാനമായി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചാണ് തന്റെ തിരിച്ചുവരവെന്ന് നടി വ്യക്തമാക്കുകയായിരുന്നു. 2010ല്‍ ആയിരുന്നു സന്തോഷ് മേനോനുമായി നവ്യയുടെ വിവാഹം. സായ് കൃഷ്ണ എന്നൊരു മകനുമുണ്ട് താരത്തിന്. സിനിമയില്‍ സജീവല്ലെങ്കിലും മകനോടൊപ്പമുള്ള ചിത്രങ്ങളും മറ്റും അനുദിനം താരം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിട്ടു കൊണ്ട് നവ്യ നായര്‍ അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം ഒരുത്തീ ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്റര്‍ മമ്മൂട്ടിയും മഞ്ജു വാര്യരും ചേര്‍ന്നന്ന് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്ത് വിട്ടപ്പോള്‍ മുതല്‍ മാധ്യമങ്ങളിലും നവ്യയാണ് താരം. ചിത്രത്തില്‍ നവ്യ എത്തുന്നത് തനി നാട്ടിന്‍പുറത്തുകാരിയായാണ്. ചിത്രം സംവിധാനം ചെയ്യുന്നത് വികെ പ്രകാശാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ ഇപ്പോള്‍ തന്റെ ജാന്‍ എത്തിയ വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം. തന്റെ മകന്‍ സായ് ഷൂട്ടിങ് ലൊക്കേഷനില്‍ ഇരിക്കുന്നതിന്റെ ചിത്രങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്. അമ്മയുടെ അഭിനയം കണ്ട് വിസ്മയിച്ചിരിക്കയാണ് സായ് കൃഷ്ണ. വീട്ടില്‍ മാത്രം കണ്ടിട്ടുള്ള അമ്മ സിനിമയില്‍ എങ്ങനെ എന്ന് കാണാനാണ് മകന്‍ എത്തിയിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. വിവാഹ ശേഷം സിനിമയില്‍ ഇല്ലെങ്കിലും നൃത്തവേദികളിലും സോഷ്യല്‍ മീഡിയകളിലും നടി സജീവ സാന്നിധ്യമാണ്.