Latest News

സിനിമ ചിത്രീകരണത്തിനിടെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് പരിക്ക് ! കണങ്കാലിനും തോളിലുമായാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത് !ആശങ്കയില്‍ ആരാധകര്‍

Malayalilife
സിനിമ ചിത്രീകരണത്തിനിടെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് പരിക്ക് ! കണങ്കാലിനും തോളിലുമായാണ്  താരത്തിന് പരിക്കേറ്റിരിക്കുന്നത് !ആശങ്കയില്‍ ആരാധകര്‍

 പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്  ശേഷം ഡിസ്‌കവറി ചാനലിലെ  മാന്‍ വേഴ്സസ് വൈല്‍ഡ് എന്ന സാഹസിക പരിപാടിയില്‍  നടൻ രജനികാന്ത്  അഥിതിയായി എത്തുന്നു എന്ന വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു .   കഴിഞ്ഞ ദിവസം രജനിയും കുടുംബവും  മുന്ന് ദിവസത്തെ ഷൂട്ടിങ്ങിനായി   ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ എത്തുകയും ചെയ്തിരുന്നു . എന്നാൽ ഷൂട്ടിങ്ങിനിടെ താരത്തിന് പരിക്കേൽക്കുകയാണ്  ഉണ്ടായത് . ഇത് സംബന്ധമായ വാർത്ത  ദേശിയ മാധ്യമങ്ങൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്  .

സിനിമ ചിത്രീകരണത്തിനിടെ കണങ്കാലിനും തോളിലുമായാണ്  താരത്തിന് പരിക്കേറ്റിരുന്നത് .  എന്നാൽ തരാം ഇപ്പോൾ സുഖമായി ഇരിക്കുന്നുവെന്നും  അതേസമയം  നിസ്സാര പരിക്കാണ് പറ്റിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.  എന്നാൽ താരത്തിന്റെ പരിക്കിനെ തുടർന്ന്  ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തു . ഷൂട്ടിങ്ങിനായി 28 നു 30 നും ആറ് മണിക്കൂര്‍ സമയമാണ് നൽകിയിരിക്കുന്നത് .ജനുവരി 29 ന് ഷൂട്ടിങ് അനുവദിച്ചിട്ടില്ല. അതേസമയം  അനുമതിയില്ലാതെ  ഡ്രോണ്‍ ഉപയോഗിക്കുന്നതിന്   കർണാടക സർക്കാർ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു .

ചിത്രീകരണം പുരോഗമിക്കുന്നത് വനം വകുപ്പിന്റെ കർശന ഉപാധികളോടെയാണ് . ടീമിന്റെ ഭാഗത്ത് നിന്ന് വന സ്രോതസ്സുകളെയോ വന്യ ജീവികളുടേയോ സഞ്ചാരത്തിന് തടസപ്പെടുത്തുന്ന രീതിയിലുളള നീക്കങ്ങള്‍ ഉണ്ടാകരുതെന്നും നിർദ്ദേശമുണ്ട് . ഇന്ത്യയിൽ നിന്നും  പ്രധാനമന്ത്രി  നരേന്ദ്രമോദിക്ക് ശേഷം പരിപാടിയില്‍ പങ്കെടുക്കുന്ന ആദ്യത്തെ വ്യക്തി കൂടിയാണ് രജനികാന്ത് . ഷോയിൽ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഓമാബ അടക്കനമുള്ള നിരവധി ലോക നേതാക്കളും ഭാഗമായിട്ടുണ്ട് .

Read more topics: # rajanikanth,# accident,# shooting location
actor rajanikanth met with an accident in shooting location

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES