Latest News

ബാഹുബലി ചിത്രം ഓര്‍മ്മിപ്പിക്കും വിധം യുദ്ധ രംഗങ്ങള്‍ കോര്‍ത്തിണക്കി  വീഡിയോ; വിക്രം കര്‍ണനായി എത്തുന്ന ആര്‍ എസ് വിമല്‍ ചിത്രം സൂര്യപുത്ര കര്‍ണയുടെ ടീസര്‍ കാണാം

Malayalilife
ബാഹുബലി ചിത്രം ഓര്‍മ്മിപ്പിക്കും വിധം യുദ്ധ രംഗങ്ങള്‍ കോര്‍ത്തിണക്കി  വീഡിയോ; വിക്രം കര്‍ണനായി എത്തുന്ന ആര്‍ എസ് വിമല്‍ ചിത്രം സൂര്യപുത്ര കര്‍ണയുടെ ടീസര്‍ കാണാം

മിഴ് സൂപ്പര്‍താരം വിക്രം പ്രധാന കഥാപാത്രത്തിലെത്തുന്ന ആര്‍ എസ് വിമല്‍ ചിത്രം കര്‍ണന്റെ ടീസറെത്തി. ഒരു യുദ്ധരംഗമാണ് ടീസറില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കര്‍ണനായി എത്തുന്ന വിക്രമിനെയും ടീസറില്‍ കാണാം. അഞ്ച് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച സിനിമയുടെ ആദ്യത്തെ അപ്‌ഡേറ്റ് സംവിധായകന്‍ ആര്‍ എസ് വിമല്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവിട്ടത്. കര്‍ണ്ണന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം അറിയിച്ചത്.

സംവിധായകന്‍ അടക്കം ടീസര്‍ പങ്കുവച്ചിട്ടുണ്ട്,.എന്ന് നിന്റെ മൊയ്തീന് ശേഷം ആര്‍.എസ്. വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂര്യപുത്ര കര്‍ണ. മലയാളം , തമിഴ്,തെലുങ്ക്, കന്നഡ,ഹിന്ദി ഭാഷകളിലായി 300 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 

പൃഥ്വിരാജിനെ നായകനാക്കി 2018ലാണ് കര്‍ണന്‍ പ്രഖ്യാപിച്ചത്. പിന്നീട് ഈ ചിത്രം ഉപേക്ഷിച്ചു. അതിന് ശേഷം വിക്രമിനെ നായകനാക്കി കര്‍ണന്‍ ഒരുക്കുമെന്ന് ആര്‍.എസ്. വിമല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് കോവിഡും ലോക്ഡൗണുമായതോടെ ചിത്രീകരണം മുടങ്ങി.

പിന്നീട് അഞ്ച് വര്‍ഷത്തോളം ചിത്രത്തെ സംബന്ധിച്ച് അപ്‌ഡേറ്റുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. കര്‍ണനില്‍ നിന്ന് വിക്രം പിന്മാറിയെന്നും ചിത്രം സംവിധായകന്‍ ഉപേക്ഷിച്ചുവെന്നുമെല്ലാം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റില്‍ ടീസറില്‍ വിക്രമിന്റെ പേര് ഉള്‍പ്പെടുത്താത്തതായിരുന്നു ഇതിന് കാരണം. എന്നാല്‍ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്. വിക്രമിന്റെ ചിത്രത്തോടൊപ്പം 'സൂര്യപുത്രന്‍ കര്‍ണന്‍ റോളിങ് സൂണ്‍' എന്ന അടിക്കുറിപ്പോടെയായിരുന്നു വിമലിന്റെ പോസ്റ്റ്. നേരത്തെ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും വിക്രമും പ്രതികരിച്ചിരുന്നു.

KARNA Official Teaser Chiyaan Vikram

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക