Latest News

വിക്രത്തിനൊപ്പം നായികയായി പാര്‍വ്വതി തിരുവോത്ത്; തങ്കലാനിലെ  അറുവാടയ് ഗാനം ട്രെന്‍ഡിംഗില്‍

Malayalilife
topbanner
വിക്രത്തിനൊപ്പം നായികയായി പാര്‍വ്വതി തിരുവോത്ത്; തങ്കലാനിലെ  അറുവാടയ് ഗാനം ട്രെന്‍ഡിംഗില്‍

വിക്രം, പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍.  ഓഗസ്റ്റ് 15 വ്യാഴാഴ്ചയാണ് ചിത്രം റിലീസിനെത്തുന്നത്. റിലീസിനു മുന്നോടിയായി ചിത്രത്തിലെ മനോഹരമായൊരു ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

അറുവാടയ് എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന്റെ വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്. ഉമാദേവി വരികള്‍ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് നടന്‍ വിക്രം, സിന്ദുരി വിശാല്‍, മതിച്ചിയം ബാല, സുഗന്തി എന്നിവര്‍ ചേര്‍ന്നാണ്.

സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് യു/എ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ തങ്കലാന്‍ കേരളത്തില്‍ ശ്രീ ഗോകുലം ഗോപാലന്‍ നേതൃത്വം നല്‍കുന്ന ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്യും. കേരളത്തില്‍ വമ്പന്‍ റിലീസായാണ് തങ്കലാന്‍ ശ്രീ ഗോകുലം മൂവീസ് എത്തിക്കുക..

ബ്രിട്ടീഷ് ഭരണകാലത്തെ കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ (KGF) നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് തങ്കലാന്റെ കഥ എന്നാണ് റിപ്പോര്‍ട്ട്. ചിയാന്‍ വിക്രമിന്റെ 'കെജിഎഫ്' എന്നാണ് ആരാധകര്‍ തങ്കലാനെ വിശേഷിപ്പിക്കുന്നത്. ചിത്രത്തില്‍ തങ്കം എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. കാവേരി എന്ന നായിക കഥാപാത്രമായി എത്തുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട പാര്‍വതിയാണ്. 

Aruvadai Video Song Tamil Thangalaan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES