Latest News

ഭാര്യ കടുത്ത മോഹന്‍ലാല്‍ ഫാന്‍; ആദ്യം എന്റെ സിനിമയാണോ എമ്പുരാനാണോ കാണുന്നതെന്ന് അറിയില്ല; യാളത്തിലെ ആദ്യ പാന്‍ ഇന്ത്യന്‍ റെക്കോര്‍ഡ് നേടുന്നത് എമ്പുരാനാകും;  വീര ധീര സൂരനും നാളെയെത്തുമ്പോള്‍ വിക്രമിന് പറയാനുള്ളത്

Malayalilife
 ഭാര്യ കടുത്ത മോഹന്‍ലാല്‍ ഫാന്‍; ആദ്യം എന്റെ സിനിമയാണോ എമ്പുരാനാണോ കാണുന്നതെന്ന് അറിയില്ല; യാളത്തിലെ ആദ്യ പാന്‍ ഇന്ത്യന്‍ റെക്കോര്‍ഡ് നേടുന്നത് എമ്പുരാനാകും;  വീര ധീര സൂരനും നാളെയെത്തുമ്പോള്‍ വിക്രമിന് പറയാനുള്ളത്

ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറക്കുന്ന മൂന്നാമത്തെ ചിത്രമായ എമ്പുരാനൊപ്പം എസ്.യു.അരുണ്‍ കുമാറിന്റെ സംവിധാനത്തില്‍ ചിയാന്‍ വിക്രം നായകനാകുന്ന തമിഴ് ചിത്രമായ വീര ധീര സൂരനും പ്രദര്‍ശനത്തിനെത്തിക്കുകയാണ്.

ഈ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ താരം സുരാജ് വെഞ്ഞാറമൂടും എത്തുന്നുണ്ട്. സ്വന്തം ചിത്രം റിലീസാകുന്നതിന്റെ ത്രില്ലിനൊപ്പം തന്റെ ഇഷ്ടതാരമായ മോഹന്‍ലാലിന്റെ സിനിമയും തീയേറ്ററുകളില്‍ എത്തുന്നതിന്റെ സന്തോഷവും വിക്രം പങ്കുവെച്ചു. തന്റെ ഭാര്യ കടുത്ത മോഹന്‍ലാല്‍ ആരാധികയാണെന്നും താന്‍ എത്ര നന്നായി അഭിനയിച്ചാലും ലാലേട്ടന്റെ അത്ര വരില്ല എന്നാണ് അവള്‍ ഇപ്പോഴും പറയാറെന്നും വിക്രം പറഞ്ഞു. സിനിമയുടെ കേരളത്തിലെ പ്രൊമോഷന്‍സിന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് വിക്രം ഇക്കാര്യം പറഞ്ഞത്.

എമ്പുരാന്‍ മലയാളത്തില്‍ നിന്ന് ആദ്യമായി പാന്‍ ഇന്ത്യന്‍ റെക്കോര്‍ഡ് നേടാന്‍ പോകുന്ന സിനിമ ആയിരിക്കുമെന്നും വിക്രം പറയുന്നു. സിനിമയുടെ പ്രമോഷന്‍ ഭാഗമായി നടന്ന ചടങ്ങിലാണ് വിക്രം ഇത് പറഞ്ഞത്. 

''എമ്പുരാന്‍ ഒരു പാന്‍ ഇന്ത്യന്‍ സിനിമയാകും. വലിയ സിനിമ ഉണ്ടാകണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. മലയാളികളെപോലെ തന്നെ ആ ആഗ്രഹം എല്ലാവര്‍ക്കും ഉണ്ടാകും. എമ്പുരാന്‍ വലിയ സിനിമയാണ്. പൃഥ്വിരാജ് എന്റെ നല്ലൊരു സുഹൃത്താണ്. സംവിധായകന്‍ നടന്‍ ആകുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ നടന്‍ ഇപ്പോള്‍ സംവിധായകന്‍ ആകുന്നു. നേരത്തെ ധനുഷ് ചെയ്തിരുന്നു, പൃഥ്വിയുടെ ലൂസിഫര്‍ കണ്ട് ഞാന്‍ ഞെട്ടിയിരുന്നു.

എമ്പുരാനിലും അദ്ദേഹം പ്രതീക്ഷ നഷ്ടപ്പെടുത്തില്ല എന്നാണ് കരുതുന്നത്. മലയാളത്തില്‍ നിന്ന് ആദ്യമായി പാന്‍ ഇന്ത്യന്‍ റെക്കോര്‍ഡ് നേടുന്ന സിനിമ എമ്പുരാന്‍ ആയിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ആ ദിവസം തന്നെയാണ് ഞങ്ങളുടെ സിനിമയും വരുന്നത്. രണ്ടു സിനിമയും വിജയിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്...'' വിക്രം പറയുന്നു.

സുരാജ് വെഞ്ഞാറമൂടിന്റെ തമിഴ് അരങ്ങേറ്റ ചിത്രമാണ് വീര ധീര സൂരന്‍. വിക്രമിന്റെ മികവുറ്റ അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രമായിരിക്കും വീര ധീര ശൂരനെന്ന് ട്രെയിലറിലൂടെ ആരാധകര്‍ക്ക് മനസ്സിലായിരുന്നു. സിനിമയില്‍ വിക്രമിനും സുരാജിനുമൊപ്പം എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ പാര്‍ട്ട് 2 ആണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. 'മല്ലിക കടൈ' എന്നാണ് ഈ രണ്ടാമത്തെ ചാപ്റ്ററിന്റെ പേര്.<
 

Read more topics: # വിക്രം
chiyan vikaram about empuran

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES