ബോളിവുഡിലെ ശ്രദ്ധേയായ ഗായികയാണ് ശ്രേയ ഘോഷാൽ. ഹിന്ദി, ഉർദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലെ ചലച്ചിത്രങ്ങളിലും ശ്രേയ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.സ രി ഗ മ എന്ന ടെലിവിഷൻ പരിപാടിയിൽ വിജയിയാകുന്നതോടെയാണ് ശ്രേയ സംഗീതരംഗത്ത് ശ്രദ്ധേയയാകുന്നത്. പിന്നീട് 2002-ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ച് ഹിന്ദി ചലച്ചിത്രപിന്നണി സംഗീത രംഗം കീഴടക്കി. ആദ്യ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങള്‍ എന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ശ്രേയ ആരാധകരെ അറിയിച്ചത്. ആദ്യകണ്‍മണിക്കായുള്ള കാത്തിരിപ്പിനെക്കുറിച്ച് ശ്രേയയുടെയും ഭര്‍ത്താവിന്റെയും പേരുകള്‍ കൂട്ടിച്ചേര്‍ത്ത് ശ്രേയാദിത്യ ഓണ്‍ ദ് വേ എന്നു കുറിച്ചു കൊണ്ടാണ് ഗായിക അറിയിച്ചത്. എന്നാൽ ഇപ്പോള്‍ ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കുവച്ച് ആരാധകരുമായി പങ്കുവച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രേയ.
ഞാന്‍ ഇപ്പോള്‍ യഥാര്‍ഥത്തില്‍ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയത്താണ്. മാതാപിതാക്കളാകാന്‍ ഞങ്ങളെ അനുഗ്രഹിച്ച ദൈവത്തോട് ആദ്യമേ നന്ദി പറയുന്നു. വയറ്റില്‍ ഒരു കുഞ്ഞ് വളരുമ്പോഴുള്ള മഹത്തായ അനുഭവം എന്താണെന്ന് എന്റെ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും ഞാന്‍ ഒരുപാട് തവണ കേട്ടിട്ടുണ്ട്. ഇപ്പോള്‍ ഞാനത് അനുഭവിച്ചറിയുന്നു. ഒരു സ്ത്രീയ്ക്ക് ഏറ്റവും കൂടുതല്‍ സന്തോഷം പകരുന്നതും അവള്‍ക്കു കിട്ടുന്ന ഏറ്റവും മികച്ച സമ്മാനവും മാതൃത്വത്തിന്റെ മധുരം ആണെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു.
എന്റെ ഭര്‍ത്താവ് ശൈലാദിത്യ എന്റെ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിച്ചു കൊണ്ട് എപ്പോഴും എനിക്കൊപ്പമുണ്ട്. എന്നിലെ മാനസികമായ മാറ്റങ്ങളും വാശികളും കൊഞ്ചലുകളുമെല്ലാം അദ്ദേഹം തന്മയത്വത്തോടെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നു. തിരക്കുകളില്‍ നിന്നൊക്കെ മാറി ഒരുമിച്ചിരിക്കാനും എല്ലാം പങ്കുവയ്ക്കാനും ഇപ്പോഴാണ് ഞങ്ങള്‍ക്കു സമയം കിട്ടുന്നത്.