അമ്മയാകാനൊരുങ്ങി ഗായിക ശ്രേയ ഘോഷാൽ; നിറവയറിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
അമ്മയാകാനൊരുങ്ങി ഗായിക ശ്രേയ ഘോഷാൽ; നിറവയറിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

രു മലയാളി കൂടി അല്ലായിട്ടും ഇന്നും മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ ഗായികയാണ് ശ്രീയ ഘോഷാൽ. നിരവധി ഗാനങ്ങളാണ് താരം പ്രേക്ഷകർക്കായി സമ്മാനിച്ചതും.  ബോളീവുഡ് ചലച്ചിത്ര പിന്നണിഗാന രംഗത്താണു കൂടുതൽ ഗാനങ്ങളാലപിച്ചിട്ടുള്ളതെങ്കിലും ഹിന്ദി, ഉർദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലെ ചലച്ചിത്രങ്ങളിലും ശ്രേയ ഇതിനോടകം തന്നെ ഗാനങ്ങൾ ആലപിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. 

എന്നാൽ ഇപ്പോൾ താരത്തിന്റെ പുതിയ വിശേഷങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.  താൻ അമ്മയാകാൻ പോകുന്ന വിവരം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ ഗായിക. ഇതിനോടകം തന്നെ ശ്രേയയുടെ കുറിപ്പും ഫോട്ടോയും സോഷ്യൽ മീഡിയയിൽ  വാറലായി മാറിക്കഴിഞ്ഞു.2015 ഫെബ്രുവരി 5 നു ആയിരുന്നു ഇരുവരും വിവാഹിതരായത്. ശൈലാദിത്യ മുഖോപാധ്യായ ആണ് താരത്തിന്റെ  ഭർത്താവ്.

സ രി ഗ മ എന്ന ടെലിവിഷൻ പരിപാടിയിൽ വിജയിയാകുന്നതോടെയാണ്‌ ശ്രേയ സംഗീതരംഗത്ത് ശ്രദ്ധേയയാകുന്നത്. പിന്നീട് 2002-ൽ പുറത്തിറങ്ങിയ ദേവദാസ് എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ച് ഹിന്ദി ചലച്ചിത്രപിന്നണി സംഗീത രംഗം കീഴടക്കി. നാലു തവണ മികച്ച പിന്നണിഗായികക്കുള്ള ദേശീയപുരസ്കാരവും, 5 തവണ ഫിലിംഫെയർ പുരസ്കാരവും ശ്രേയക്കു ലഭിച്ചിട്ടുണ്ട്. അമേരിക്കൻ സംസ്ഥാനമായ ഓഹിയോയിലെ ഗവർണറായ ടെഡ് സ്ട്രിക്ലാൻഡ് ജൂൺ 26 ശ്രേയ ഘോഷാൽ ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഏതു ഭാഷയിലെ ഗാനം ആലപിക്കുമ്പോഴും ആ ഭാഷയിലെ ഉച്ചാരണം പരമാവധി ഭംഗിയാക്കാൻ ആത്മാർഥത കാണിക്കുന്നു എന്നത് ശ്രേയയെ ഏറെ വ്യത്യസ്തയാക്കുന്നു.

Singer Shreya Ghoshal pregnancy pic goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES