മകന്റെ മുഖം ആദ്യമായി ലോകത്തെ കാണിച്ച് ഗായിക ശ്രേയ ഘോഷാൽ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
topbanner
മകന്റെ മുഖം ആദ്യമായി ലോകത്തെ കാണിച്ച് ഗായിക  ശ്രേയ ഘോഷാൽ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ധുരമായ ശബ്ദം കൊണ്ട് ലോകമെമ്പാടുമുള്ള ഗാനാസ്വാദകരുടെ മനസ്സില്‍ ഇടം നേടിയ ഗായികയാണ് ശ്രേയ ഘോഷാല്‍. ബോളിവുഡ് ചലച്ചിത്ര പിന്നണിഗാന രംഗത്താണു കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളതെങ്കിലും ഹിന്ദി, ഉര്‍ദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലും ശ്രേയ മികച്ചുനിന്നു. നാല് തവണയാണ് ശ്രേയയെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം തേടിയെത്തിയത്. എന്നാൽ ഇപ്പോൾ മകന്റെ ചിത്രം പങ്കുവച്ച് കൊണ്ട് ഗായിക പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

‘ഹായ് ഞാൻ ദേവ്യാൻ. ഇന്നെനിക്ക് ആറ് മാസം പൂർത്തിയായി. എനിക്കു ചുറ്റുമുള്ള ലോകം നിരീക്ഷിക്കുന്നതിന്റെയും എന്റെ ഇഷ്ട ഗാനങ്ങൾ കേൾക്കുന്നതിന്റെയും ചിത്രങ്ങളിലൂടെ പുസ്തകം വായിക്കുന്നതിന്റെയും അമ്മ പറയുന്ന ചെറിയ തമാശകൾ കേട്ട് പൊട്ടിച്ചിരിക്കുന്നതിന്റെയും അമ്മയുമായി ദീർഘസംഭാഷണം നടത്തുന്നതിന്റെയും തിരക്കിലാണ് ഞാൻ. അമ്മയ്ക്ക് എന്നെ മനസ്സിലാകുന്നുണ്ട്. എനിക്കു സ്നേഹവും അനുഗ്രഹങ്ങളും നൽകിയ എല്ലാവർക്കും നന്ദി’. 

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഗായിക  സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച  പോസ്റ്റ്  ചർച്ചയായത്. ദേവ്യാന്റെ മുഖം കണ്ടതിന്റെ സന്തോഷത്തിലാണ് സ്നേഹിതർ.  ശ്രേയ ഘോഷാലിനും ഭർത്താവ് ശൈലാദിത്യ മുഖോപാധ്യായ്ക്കും ഈ വർഷം മേയ് മാസത്തിലാണ് ആൺകുഞ്ഞ് പിറന്നത്. സമൂഹമാധ്യമ കുറിപ്പിലൂടെ ഇരുവരും കുഞ്ഞിന്റെ വരവ് അറിയിക്കുകയായിരുന്നു. 

Singer shreya ghoshal share her baby pic

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES