Latest News

മെറ്റ് ഗാലയില്‍  സബ്യസാചി സാരിയില്‍ അതിസുന്ദരിയായി ആലിയ; നടിയണിഞ്ഞത് 163 ജോലിക്കാര്‍ ചേര്‍ന്ന് 1905 മണിക്കൂറുകള്‍ കൊണ്ട് നെയ്‌തെടുത്ത സാരി: ചിത്രങ്ങള്‍ വൈറല്‍

Malayalilife
മെറ്റ് ഗാലയില്‍  സബ്യസാചി സാരിയില്‍ അതിസുന്ദരിയായി ആലിയ; നടിയണിഞ്ഞത് 163 ജോലിക്കാര്‍ ചേര്‍ന്ന് 1905 മണിക്കൂറുകള്‍ കൊണ്ട് നെയ്‌തെടുത്ത സാരി: ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡിലെ പ്രിയതാരമാണ് ആലിയ ഭട്ട്. ഒരു സിനിമാ കുടുംബത്തില്‍ നിന്ന് വന്ന താരമാണെങ്കിലും തന്റെ അഭിനയ മികവ് കൊണ്ട് ആരാധകരെ നേടിയെടുത്ത ആലിയ ഭട്ട് തന്റെ വസ്ത്ര ധാരണത്തിലും മറ്റും വളരെയേറെ ശ്രദ്ധ പുലര്‍ത്തുന്ന ഒരു സെലിബ്രിറ്റി കൂടിയാണ്. അടുത്തിടെ മെറ്റ് ഗാലയില്‍ പങ്കെടുക്കാനായി താരവും എത്തിയിരുന്നു.ആലിയയുടെ സാരി ലുക്കിന് വളരെ വേഗത്തിലാണ് സ്വീകാര്യത ലഭിച്ചത്.

ഇത് രണ്ടാം തവണയാണ് ആലിയ മെറ്റ് ഗാലയില്‍ പങ്കെടുക്കുന്നത് എന്നതാണ് ഏറ്റവും വലിയ സവിശേഷത. കസ്റ്റമൈസ് ചെയ്ത മിന്റ് ഗ്രീന്‍ നിറത്തിലുള്ള സബ്യസാചി സാരിയാണ് ആലിയ ചടങ്ങില്‍ ധരിച്ചത്. ഏകദേശം 163 ഓളം ജോലിക്കാര്‍ 1905 മണിക്കൂറുകള്‍ എടുത്താണ് ഈ സാരി ഉണ്ടാക്കിയെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിലപിടിച്ച മുത്തുകള്‍, മറ്റ് ബീഡ് വര്‍ക്ക്, ഫ്രിഞ്ച് വര്‍ക്കുകള്‍, ഹാന്‍ഡ് എംബ്രോയ്ഡറി, ഫ്‌ളോറല്‍ ഡിസൈനുകള്‍ എന്നിവ കൊണ്ട് ആലിയയുടെ സാരി അലങ്കരിക്കപ്പെട്ടിരുന്നു. ചടങ്ങിനെത്തിയ ആലിയ ആദ്യം ആഷ്ലി ഗ്രഹാമുമായി ഒരു ചെറിയ സംഭാഷണം നടത്തിയിരുന്നു. മെറ്റ് ഗാല പരിപാടിയില്‍ തന്റെ രണ്ടാം അനുഭവം എങ്ങനെയെന്ന് താരം വിശദീകരിക്കുന്നു.

സാരിയില്‍ അതീവ സുന്ദരിയായി കാണപ്പെട്ട താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉടന്‍ തന്നെ വൈറലാവുകയും ചെയ്തിരുന്നു. 23 അടിയോളം വരുന്ന സാരി അണിഞ്ഞ താരത്തിന്റെ വിവിധ പോസിലുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടെ ട്രെന്‍ഡിംഗാണ്. ഇതോടെ ഇത്തവണ ഇന്ത്യയില്‍ നിന്നുള്ള ശ്രദ്ധാ കേന്ദ്രം ആലിയ ആവുമെന്ന് ഉറപ്പായി കഴിഞ്ഞു.

Read more topics: # ആലിയ ഭട്ട്
MET Gala 2024 highlights

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക