Latest News

വിമര്‍ശകര്‍ക്ക് വായടപ്പിക്കുന്ന മറുപടിയായി അഹാനയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്; സഹോദരിമാര്‍ക്കൊപ്പം മാലിദ്വീപില്‍ അവധിയാഘോഷ ലഹരിയില്‍ നടി; താരപുത്രിമാരുടെ വെക്കേഷന്‍ ചിത്രങ്ങള്‍ കാണാം

Malayalilife
topbanner
വിമര്‍ശകര്‍ക്ക് വായടപ്പിക്കുന്ന മറുപടിയായി അഹാനയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്; സഹോദരിമാര്‍ക്കൊപ്പം മാലിദ്വീപില്‍ അവധിയാഘോഷ ലഹരിയില്‍ നടി; താരപുത്രിമാരുടെ വെക്കേഷന്‍ ചിത്രങ്ങള്‍ കാണാം

ലയാളത്തിന്റെ പ്രിയ നടി അഹാന കൃഷ്ണയും സഹോദരിമാരും മാലി ദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ ഇന്‍സറ്റഗ്രാമം പേജുകളില്‍ നിറയുന്നത്. തന്റെ ചിത്രങ്ങള്‍ക്ക് നേരെയുള്ള വിമര്‍ശകരുടെ കമന്റുകള്‍ക്ക് അതേ തലത്തിലാണ് നടി മറുപടി നല്കുന്നത്.

സ്വിം സ്യൂട്ടിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ക്ക് താഴെ വിമര്‍ശകരുടെ അശ്ലീല കമന്റുകളും നിറഞ്ഞിരുന്നു.എന്നാല്‍ ഇതിനെല്ലാം നിശബ്ദമായി മറുപടി നല്‍കിയിരിക്കുകയാണ് അഹാന ഇപ്പോള്‍. അവധിയാഘോഷത്തില്‍ നിന്നുള്ള കൂടുതല്‍ പുതിയ ചിത്രങ്ങളാണ് അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു കൊണ്ടാണ് കമന്റുകളോട് അഹാന പ്രതികരിച്ചിരിക്കുന്നത്. നിശബ്ദവും ശക്തവുമായ പ്രതികരണമാണിത്. നമ്മുടെ ശരീരം നമ്മുടെ സ്വാതന്ത്ര്യമാണെന്ന് പറയാതെ പറയുകയാണ് അഹാന ചെയ്തത്.

ഏറെ കാലമായി മനസില്‍ സൂക്ഷിച്ച സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് അഹാന. അവധിക്കാലം അടിച്ചു പൊളിച്ചാഘോഷിക്കാനായി മാലിദ്വീപില്‍ എത്തിയിരിക്കുകയാണ് താരം. നടിക്കൊപ്പം സഹോദരിമാരായ ഇഷാനിയും ദിയയും ഹന്‍സികയുമുണ്ട്. 

നടിമാരും ആരാധകരും ഉള്‍പ്പടെ നിരവധിപേരാണ് ഈ സഹോദരിമാര്‍ക്കു പിന്തുണയുമായി എത്തിയത്. അഹാനയുടെ സഹോദരി ദിയ കൃഷ്ണയും ഇഷാനിയും തങ്ങളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ഇഷാനി.

സ്വിം സ്യൂട്ടില്‍ കടലില്‍ മുങ്ങിക്കുളിക്കുന്നതിന്റേയും നീന്തുന്നതിന്റേയും നിരവധി ചിത്രങ്ങളായിരുന്നു താരം പങ്കുവച്ചത്. 'നേരാവണ്ണം തുണിയും ഇല്ലാതെ ആയോ?'' എന്ന കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചത്.

Read more topics: # അഹാന കൃഷ്ണ
Ahaana Krishna and sisters enjoying holidays in Maldives

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES