Latest News

'തോന്നലി'ന് ശേഷം അഹാനയുടെ അടുത്ത സംരംഭം; ഏപ്രില്‍ 24-ന് ബിഗ് അനൗണ്‍സ്‌മെന്റ്; നിമിഷ് രവിക്കൊപ്പമുള്ള പുതിയ വാര്‍ത്ത പങ്ക് വച്ച് നടി; വിവാഹം ചര്‍ച്ചയാക്കി ആരാധകരും

Malayalilife
'തോന്നലി'ന് ശേഷം അഹാനയുടെ അടുത്ത സംരംഭം; ഏപ്രില്‍ 24-ന് ബിഗ് അനൗണ്‍സ്‌മെന്റ്; നിമിഷ് രവിക്കൊപ്പമുള്ള പുതിയ വാര്‍ത്ത പങ്ക് വച്ച് നടി; വിവാഹം ചര്‍ച്ചയാക്കി ആരാധകരും

പ്രിയതാരം അഹാന കൃഷ്ണയുടെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് കണ്ട് ആരാധകര്‍ ഒന്ന് ഞെട്ടി. പോസ്റ്റ് കണ്ട അഹാനയുടെ വിവാഹമാണോ എന്നായിരുന്നു ആരാധകര്‍ സംശയിച്ചത്. എന്നാല്‍ താരം തന്റെ പുതിയ പ്രൊജക്ടിനെക്കുറിച്ചാണ് പോസ്റ്റില്‍ വെളിപ്പെടുത്തിയത്. അഹാന തന്നെ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ മ്യൂസിക് വീഡിയോയുടെ പ്രഖ്യാപനമാണ് വൈറലായി മാറുന്നത്. 

അഹാനയുടെ ഉറ്റസുഹൃത്തും പ്രശസ്ത ഛായാഗ്രാഹകനുമായ നിമിഷ് രവിയാണ് ഈ മ്യൂസിക് വീഡിയോയ്ക്കായി ക്യാമറ ചലിപ്പിക്കുന്നത്. ജെ.കെ എന്നറിയപ്പെടുന്ന ജയ് ഉണ്ണിത്താനാണ് സംഗീതമൊരുക്കുന്നത്. നിമിഷിനും ജെകെയ്ക്കുമൊപ്പം തന്റെ ജീവിതത്തിലെ സ്‌പെഷ്യലായ ചിലരും ഈ പ്രൊജക്ടിന്റെ ഭാഗമാകുന്നുണ്ടെന്ന് അഹാന പോസ്റ്റില്‍ കുറിച്ചു. ഏപ്രില്‍ 24-ന് വൈകിട്ട് നാല് മണിക്ക് മ്യൂസിക് വീഡിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിടും. 

പോസ്റ്റ് കണ്ട പലരും ആദ്യം വിചാരിച്ചത് താരത്തിന്റെ വിവാഹവാര്‍ത്തയാകും എന്നാണ്. 'വിവാഹക്ഷണക്കത്തായിരിക്കുമെന്ന് കരുതിപ്പോയി' എന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകളില്‍ ഭൂരിഭാഗവും. മുന്‍പ് അഹാന സംവിധാനം ചെയ്ത 'തോന്നല്‍' എന്ന മ്യൂസിക് വീഡിയോയ്ക്ക് വലിയ പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. തോന്നലില്‍ പ്രധാന വേഷത്തില്‍ എത്തിയതും അഹാന തന്നെയായിരുന്നു.
 

Read more topics: # അഹാന കൃഷ്ണ
ahaana krishna directorial new music

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES