Latest News

വിനീത് ശ്രീനിവാസന്‍ മകനെ ഭാര്യക്ക് എടുക്കാന്‍ നല്‍കാത്തത് ചുമ്മാതല്ല; മകന്‍ വിഹാന്റെ ജന്‍മദിനത്തില്‍ തുറന്നുപറഞ്ഞ് താരം; പോസ്റ്റ് വൈറല്‍

Malayalilife
വിനീത് ശ്രീനിവാസന്‍ മകനെ ഭാര്യക്ക് എടുക്കാന്‍ നല്‍കാത്തത് ചുമ്മാതല്ല; മകന്‍ വിഹാന്റെ ജന്‍മദിനത്തില്‍ തുറന്നുപറഞ്ഞ് താരം; പോസ്റ്റ് വൈറല്‍

ച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ താരമാണ് വിനീത് ശ്രീനിവാസന്‍. സംവിധായകനായും നിര്‍മ്മാതാവായും ഗായകനായുമൊക്കെ സിനിമയില്‍ സജീവമാണ് താരം. കുടുംബവിശേഷങ്ങള്‍ പങ്കുവയ്ക്കാറുളള താരം താന്‍ അച്ഛനാകാന്‍ പോകുന്നു എന്ന സന്തോഷ വാര്‍ത്ത പങ്കുവച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

മലയാളത്തിലെ സിനിമാ കുടുംബമെന്നു തന്നെ പറയാവുന്ന ഒന്നാണ് ശ്രീനിവാസന്റെ കുടുംബം. വെളളിത്തിരയ്ക്ക് മുമ്പിലും പിന്നിലും സജീവമായ ശ്രീനിവാസന്റെ പാത പിന്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ രണ്ടു മക്കളും സിനിമരംഗത്തേക്ക് എത്തിയത്. നടനായും സംവിധായകനായും ഗായകനായുമൊക്കെ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ താരമാണ് വിനീത് ശ്രീനിവാസന്‍. 

സിനിമയില്‍ സജീവമായിരിക്കുന്ന സമയത്താണ് വിനീത് വിവാഹിതനായത്. 15 വര്‍ഷമായുളള പ്രണയത്തിനൊടുവിലാണ് തന്റെ ജൂനിയറായ പയ്യന്നൂര്‍ സ്വദേശിനി ദിവ്യയെ താരം വിവാഹം ചെയ്യ്തത്. പിന്നീട് 2017-ല്‍ ഇവര്‍ക്ക് ഒരു മകന്‍ ജനിച്ചു. വിഹാന്‍ ദിവ്യ വിനീത് എന്നാണ് കുഞ്ഞിന്റെ പേര്. കഴിഞ്ഞ ദിവസമാണ് കുഞ്ഞിന് രണ്ടു വയസ്സ് പൂര്‍ത്തിയായത്. 

എന്നാല്‍ മകന് ജന്‍മദിനം ആശംസിച്ച വിനീതിന്റെ പുതിയ  ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഭാര്യയുടെയും മകന്റെയും ചിത്രം പങ്കുവെച്ച് മകന് ജന്‍മദിനം ആശംസിക്കുന്നതിനൊപ്പം രണ്ടാമതും അച്ഛനാകാന്‍ പോവുന്നതിന്റെ സന്തോഷമാണ് വിനീത് അറിയിച്ചിരിക്കുന്നത്.. വിഹാന്റെ അമ്മ കുറച്ചു മാസങ്ങള്‍ക്കകം പുതിയ ആളെ നല്‍കുമെന്നും അതുകൊണ്ട് ഈ ചിത്രത്തിലുളളത് മൂന്ന് പേരാണെന്നുമാണ് വീനിത് ശ്രീനിവാസന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മുന്‍പ് വിനീത് പങ്കുവച്ച് ചിത്രങ്ങള്‍ കണ്ട് ദിവ്യ ഗര്‍ഭിണി ആണോ എന്ന് ആരാധകര്‍ ചോദിച്ചിരുന്നു. ഇപ്പോള്‍ വീനിത് തന്നെ ആ വാര്‍ത്ത പങ്കുവച്ചതിന്റെ സന്തോഷത്തിലാണ ആരാധകര്‍. 

ദിവസങ്ങള്‍ക്ക് മുന്‍പ് ഗായകന്‍ സച്ചിന് വാര്യരുടെ വിവാഹത്തിന് വിനീത് കുടുംബത്തോടൊപ്പം എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റെ മകനും ഭാര്യ ദിവ്യയ്ക്കുമൊപ്പമാണ് വിനീത് എത്തിയത്. രണ്ടു വയസ്സുകാരനായ മകനെ നെഞ്ചോടു ചേര്‍ത്ത് പിടിച്ച് വിനീത് എത്തിയത് ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തിരുന്നു. ബേബി ഹഗ് കംഗാരു മോഡല്‍ ബാഗിലാണ് വിനീത് കുഞ്ഞിനെക്കൊണ്ടു വന്നത്. അച്ഛന്റെ നെഞ്ചോടു ചേര്‍ന്നിരുന്ന വിഹാനായിരുന്നു ചടങ്ങില്‍ താരമായത്. അന്ന് ഭാര്യക്ക് പോലും മകനെ കൊടുക്കാത്ത വിനീത് എന്ന പേരിലാണ് ഇവരുടെ ചിത്രം പ്രചരിച്ചത്. ഇപ്പോള്‍ ദിവ്യ ഗര്‍ഭിണിയാതിനാലാണ് മകനെ വിനീത് എടുത്തത് എന്ന് തിരിച്ചറിഞ്ഞിരിക്കുയാണ് വിനീത്.

Read more topics: # Actor vineeth sreenivasan,# divya,# vihaan
Actor vineeth and divya awaits their second baby

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES