മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് നടൻ വിനീത് ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസന്റെ പാത പിന്തുടർന്ന് തന്നെ വിനീതും സിനിമ മേഖലയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. പിന്നണി ഗായകനായിട്ടാണ് വിനീത് സിനിമയിൽ എത്തിയതെങ്കിലും പിന്നീട് സംവിധായകൻ,തിരക്കഥ രചന തുടങ്ങിയ മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പഠിപ്പിക്കാനും ഈ താരപുത്രൻ സാധിച്ചു. വിനീത് ശ്രീനിവാസനെ യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്‌ടപ്പെടാറുണ്ട്. എന്നാൽ ഇപ്പോൾവിനീത് നല്‍കിയ അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അച്ഛന്‍ തന്റെ ജീവിതം നശിപ്പിച്ചുവെന്ന് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് പരാതി പറയുമായിരുന്നു.
അച്ഛനും പൊക്കമില്ലാത്തതു കൊണ്ടല്ലേ തനിക്ക് പൊക്കമില്ലാതെ പോയതെന്ന് പറയുമായിരുന്നു. പക്ഷേ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ആ ചിന്ത പോയി. പിന്നെ താന്‍ തന്റെ പൊക്കത്തെ സ്നേഹിച്ചു തുടങ്ങി എന്നാണ് വിനീത് പറഞ്ഞത്. അതേസമയം, മദ്യപാനവും സിഗരറ്റ് വലിയുമില്ലെന്നും വിനീത് പറയുന്നു.
സുഹൃത്തുക്കളൊക്കെ ഓരോ പെഗ് അടിക്കുമ്പോള്‍ ഒരു ഗ്ലാസ് ജ്യൂസില്‍ താന്‍ സംതൃപ്തനാണ്. സിഗരറ്റ് വലിയും മദ്യപാനവും തീരെയില്ല, ഇതുവരെ ഉപയോഗിച്ചിട്ടില്ല. തന്റെ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കുമിടയില്‍ വലിയ വിടവുണ്ട്. അതായത് പെട്ടെന്ന് ആബ്സന്റ് മൈന്‍ഡഡ് ആകും.
ഒരു കാര്യം മനസിലായി വരണമെങ്കില്‍ ഇത്തിരി വൈകും. സെറ്റില്‍ സാറ്റലൈറ്റ് എന്ന് പലരും വിളിക്കാറുണ്ടെന്നും വിനീത് പറഞ്ഞു. വിനീതിനേയും വിനു മോഹനേയും നായകനായി ജോണി ആന്റണി സംവിധാനം ചെയ്ത സൈക്കിള്‍ അന്ന് മികച്ച പ്രതികരണം നേടിയിരുന്നു.