മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് നടൻ വിനീത് ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസന്റെ പാത പിന്തുടർന്ന് തന്നെ വിനീതും സിനിമ മേഖലയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. പിന്നണി ഗായകനായിട്ടാണ് വിനീത് സിനിമയിൽ എത്തിയതെങ്കിലും പിന്നീട് സംവിധായകൻ,തിരക്കഥ രചന തുടങ്ങിയ മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പഠിപ്പിക്കാനും ഈ താരപുത്രൻ സാധിച്ചു. എന്നാൽ ഇപ്പോൾ അച്ഛനും നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ കുറിച്ച് നേരത്തെ വിനീത് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
സിനിമയ്ക്ക് തിരക്കഥയും സംഭാഷണവുമൊക്കെ എഴുതാന്‍ അച്ഛന്‍ തലയും ഒരുപാട് സിഗരറ്റുകളും ഇങ്ങനെ പുകച്ചുതള്ളുന്നത് എന്തിനാണ്. അച്ഛന്‍ ഈ ടെന്‍ഷനക്കെ വെറുതെ അഭിനയിക്കുകയാണോ. എംടി സാറോ ലോഹിതദാസോ എഴുതുന്നതുപോലെയുള്ള ഗൗരവമുള്ള വിഷയങ്ങളല്ലല്ലോ അച്ഛന്‍ എഴുതുന്നത്. നര്‍മ്മമാണ് അച്ചന്റെ പല തിരക്കഥകളുടേയും ശക്തി. തമാശ എഴുതാന്‍ ഇത്ര വലിയ ബുദ്ധിമുട്ടുണ്ടോ, എന്നതായിരുന്നു തന്റെ സംശയം.
മലര്‍വാടിയുടെ ചിത്രീകരണ സമയത്ത് 19 മണിക്കൂര്‍ വരെ ഓരോ ദിവസവും ജോലി ചെയ്തിട്ടുണ്ട്. ഒരു സീന്‍ തന്നെ എഴുതി ശരിയാവാന്‍ തന്നെ ഒന്നരമാസമെടുത്തു. എഴുത്തില്‍ ശരിക്കും ബുദ്ധിമുട്ടി. അപ്പോഴാണ് അച്ഛനോടുള്ള ബഹുമാനവും കൂടിയത്. ഞാന്‍ ആദ്യം കഥയുണ്ടാക്കിയിട്ട് പറഞ്ഞത് മമ്മൂട്ടിയങ്കിളിന്റെ മകന്‍ ശാലുവിനോടാണ്. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ചെന്നൈയിലെ അഡയാറില്‍ വെച്ചായിരുന്നു കഥ പറഞ്ഞത്. പക്ഷേ ആദ്യ പകുതി ശാലുവിന് ഇഷ്ടമായെങ്കിലും രണ്ടാം പകുതി ഇഷ്ടമായില്ല. ആ കഥ ഞാന്‍ അച്ഛനോട് പറഞ്ഞപ്പോള്‍ ഇതിവിടെ വെച്ച് നിര്‍ത്തിക്കോളാനാണ് അച്ഛന്‍ പറഞ്ഞത്.
അച്ഛനാണേല്‍ വീട്ടില്‍ എപ്പോഴും തമാശ പറയും. എന്നിട്ടും എന്തിനാണ് തമാശ എഴുതാന്‍ ഇങ്ങനെ കഷ്ടപ്പെടുന്നത്. ഞാന്‍ സംശയത്തോടെ അച്ഛന്‍ എഴുതുന്ന മുറിയിലേക്ക് ഒളിഞ്ഞു നോക്കിയിട്ടുണ്ട്. എന്നാല്‍ ഞാന്‍ എഴുതാനായിരുന്നപ്പോഴാണ് തമാശയെഴുത്ത് തമാശയല്ലെന്ന് മനസ്സിലായത്. ചെന്നൈയിലെത്തിയ ശേഷമാണ് ഞാന്‍ സിനിമയെ ഗൗരവത്തോടെ കണ്ടുതുടങ്ങിയത്. ഞാന്‍ സാമാന്യം ആത്മവിശ്വാസമുള്ളയാളായത് ചെന്നൈയിലെത്തിയ ശേഷമാണ്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മാപ്പിളപാട്ടിന് സമ്മാനം ലഭിച്ചതിന്റെ പ്രതാപത്തില്‍ ഞാന്‍ നില്‍ക്കുമ്പോഴാണ് അച്ഛന്‍ എന്നെ തലശ്ശേരിയില്‍ നിന്ന് ചെന്നൈയിലെ അണ്ണാനഗറിലെ ബോര്‍ഡിംഗ് സ്‌കൂളിലേക്ക് മാറ്റിയത്. അത് ആദ്യം എനിക്ക് അംഗീകരിക്കാന്‍ പറ്റിയില്ല. കുറച്ചുനാള്‍ ഞാന്‍ അമ്മയെ വിളിച്ച് കരയുമായിരുന്നു. പക്ഷേ ചെന്നൈ ജീവിതമാണ് എന്നെ ഏറെ മാറ്റിയത്.