മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ് നടൻ വിനീത് ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസന്റെ പാത പിന്തുടർന്ന് തന്നെ വിനീതും സിനിമ മേഖലയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. പിന്നണി ഗായകനായിട്ടാണ് വിനീത് സിനിമയിൽ എത്തിയതെങ്കിലും പിന്നീട് സംവിധായകൻ,തിരക്കഥ രചന തുടങ്ങിയ മേഖലയിൽ തന്റേതായ വ്യക്തി മുദ്ര പഠിപ്പിക്കാനും ഈ താരപുത്രൻ സാധിച്ചു. വിനീത് ശ്രീനിവാസനെ യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്‌ടപ്പെടാറുണ്ട്. എന്നാൽ ഇപ്പോൾ വിനീതിന്റെ പണ്ടത്തെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ].
പണ്ട് തന്റെ ചിന്തകൾ എത്തരത്തിലുള്ളതായിരുന്നുവെന്ന് വിനീത് പറയുന്നത്. 'അച്ഛൻ എൻറെ ജീവിതം നശിപ്പിച്ചുവെന്ന് സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാൻ പരാതി പറയുമായിരുന്നു. അച്ഛനും പൊക്കമില്ലാത്തത് കൊണ്ടല്ലേ എനിക്ക് പൊക്കമില്ലാതെ പോയതെന്ന്... പക്ഷേ കുറച്ചുനാൾ കഴിഞ്ഞപ്പോൾ ആ ചിന്ത പോയി. പിന്നെ ഞാൻ എൻറെ പൊക്കത്തെ സ്നേഹിച്ച് തുടങ്ങി. സുഹൃത്തുക്കളൊക്കെ ഓരോ പെഗ് അടിക്കുമ്പോൾ ഒരു ഗ്ലാസ് ജ്യൂസിൽ ഞാൻ സംതൃപ്തനാണ്. സിഗരറ്റ് വലിയും മദ്യപാനവും തീരെയില്ല. ഇതുവരെ ഉപയോഗിച്ചിട്ടില്ല. എൻറെ ചിന്തകൾക്കും പ്രവൃത്തികൾക്കുമിടയിൽ വലിയ വിടവുണ്ട്. അതായത് പെട്ടെന്ന് ആബ്സൻറ് മൈൻഡഡ് ആകും. ഒരു കാര്യം മനസിലായി വരണമെങ്കിൽ ഇത്തിരി വൈകും. സെറ്റിൽ സാറ്റലൈറ്റ് എന്ന് പലരും വിളിക്കാറുണ്ട്.'
'സൈക്കിളിന്റെ കഥ തിരക്കഥാകൃത്ത് ജയിംസ് ആൽബർട്ട് ആണ് എന്നോട് ആദ്യമായി പറഞ്ഞത്. ഞാൻ അന്ന് അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു. അച്ഛനും വന്ന് കഥ കേട്ടു. നിനക്ക് കഥ ഇഷ്ടായോ എന്ന് അച്ഛൻ ചോദിച്ചു. നന്നായിട്ടുണ്ടെന്ന് ഞാൻ പറഞ്ഞു. എന്നാൽ നീ അഭിനയിച്ചോ എന്ന് അച്ഛൻ പറഞ്ഞു. ജോണി ആൻറണിയായിരുന്നു സംവിധാനം. ജോണിചേട്ടൻറെ സമീപനവും സബ്ജക്ടും പൊരുത്തപ്പെടുമോ എന്ന് ഞാൻ ആലോചിച്ചു. പക്ഷേ കഥയ്ക്ക് ചേർന്ന കോമഡി മാത്രമാണ് അദ്ദേഹം ഉൾപ്പെടുത്തിയത്. ഏത് സബ്ജക്ടും കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് അന്ന് മനസിലായി. നല്ലൊരു അഭിനേതാവ് കൂടിയാണദ്ദേഹം. കാണിച്ചു തരുന്നത് നമ്മൾ നോക്കി നിന്ന് ചെയ്താൽ മതി' വിനീത് പറയുന്നു.