Latest News

സ്‌ക്രീനിൽ നോക്കുന്നതിനേക്കാൾ ഞാൻ നോക്കുന്നത് എന്റെ അമ്മയുടെയും കുടുംബത്തിന്റെയും മുഖത്തേക്കാണ്; ഈ സന്തോഷത്തിൽ നിങ്ങളും കൂടെയുണ്ടാകണം; കുറിപ്പുമായി നടൻ സെന്തില്‍ കൃഷ്ണ

Malayalilife
 സ്‌ക്രീനിൽ നോക്കുന്നതിനേക്കാൾ ഞാൻ നോക്കുന്നത് എന്റെ അമ്മയുടെയും കുടുംബത്തിന്റെയും മുഖത്തേക്കാണ്; ഈ സന്തോഷത്തിൽ നിങ്ങളും കൂടെയുണ്ടാകണം; കുറിപ്പുമായി നടൻ സെന്തില്‍ കൃഷ്ണ

 ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് സെന്തില്‍ രാജാമണി.മിമിക്രി-ടെലിവിഷന്‍ താരമായ സെന്തില്‍ 2016ല്‍ പുറത്തിറങ്ങിയ എല്‍ ബി ഡബ്ല്യു എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.വേദം,ഉത്തരം പറയാതെ,ലെച്ച്മി,വൈറസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജൂനിയര്‍ മിമിക്രി ആര്‍ട്ടിസ്റ്റായി തുടക്കം കുറിച്ച സെന്തില്‍ മിനിസ്‌ക്രീനലും കോമഡി പരിപാടികളിലും അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ടതാരം പിന്നീട് ബിഗ്‌സ്‌ക്രീനില്‍ നായകനായും എത്തി.  എന്നാൽ ഇപ്പോൾ കുടുംബത്തിനൊപ്പം താരം തന്റെ പുതിയ ചിത്രം ഉടുമ്പ് കണ്ടതിനെ കുറിച്ച് ഒരു കുറിപ്പ് പങ്കുവച്ച് എത്തിയിരിക്കുകയാണ്.

കുടുംബത്തോടൊപ്പം മമ്മൂക്കയുടെയും ലാലേട്ടന്റുയുമൊക്കെ പടങ്ങൾ ടീവിയിൽ കണ്ടിരുന്ന സമയത്ത് ഞാനും ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് എന്റെ മുഖവും ഇതുപോലെ സ്‌ക്രീനിൽ തെളിഞ്ഞു കാണണം എന്നുള്ളത്. ദൈവാനുഗ്രഹത്താൽ ആ മോഹങ്ങൾ വിനയൻസാറിന്റെ ചാലക്കുടിക്കാരൻ ചങ്ങാതിയിലൂടെ സഭലമായി. ഇന്ന് വീണ്ടും എന്റെ ഒരു സിനിമ "ഉടുമ്പ് " കുടുംബത്തോടൊപ്പം കാണുന്നതിൽ അതിയായ സന്തോഷം ഉണ്ട്, സ്‌ക്രീനിൽ നോക്കുന്നതിനേക്കാൾ ഞാൻ നോക്കുന്നത് എന്റെ അമ്മയുടെയും കുടുംബത്തിന്റെയും മുഖത്തേക്കാണ്. ഈ സന്തോഷത്തിൽ നിങ്ങളും കൂടെയുണ്ടാകണം, നിങ്ങളുടെ സ്വന്തം സെന്തിൽ. ഫേസ്ബുക്കിൽ കുറിച്ചു.

സിനിമയിലേക്കുള്ള തന്റെ വരവിനെക്കുറിച്ച് താരം ഒരുവേള തുറന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു. സെപ്റ്റംബർ 28, എന്റെ ജീവിതത്തിൽ ഒരു വലിയ വഴിതിരിവ് ഉണ്ടാക്കിയ ദിവസം. സിനിമ എന്ന എന്റെ സ്വപ്നങ്ങൾക്ക് ചാലക്കുടിക്കാരൻ ചങ്ങാതി എന്ന മണിച്ചേട്ടന്റെ കഥപറയുന്ന സിനിമയിലൂടെ എന്നെ മലയാള സിനിമ ലോകത്തേയ്ക്ക് കൈപിടിച്ചുയത്തിയ എന്റെ സ്വന്തം വിനയൻ സാറിനെ ഈ നിമിഷത്തിൽ ഞാൻ നന്ദിയോടെ സ്മരിക്കുന്നു... ഒപ്പം എന്നിലെ കലാകാരനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന എന്റെ ഗുരുനാഥൻമാർക്കും.

ഏതോ ഒരു ലോകത്തിരുന്നു എന്നെ അനുഗ്രഹിക്കുന്ന എന്റെ അച്ഛൻ.എന്റെ ഉയർച്ചയിലും വീഴ്ചയിലും എന്നെ എന്നും ചേർത്ത് നിർത്തിയിട്ടുള്ളഎന്റെ അമ്മ,ഭാര്യ,ചേട്ടന്മാർ. ബന്ധുക്കൾ, ചങ്ക് സുഹൃത്തുക്കൾ. എന്റെ നാട്ടുകാർ.ചാലക്കുടിക്കാരൻ ചങ്ങാതി സിനിമയുടെ പോസ്റ്റർ ഒട്ടിച്ചും എന്റെ ഒപ്പം നിന്ന എനിക്കറിയാവുന്നതും ഞാൻ അറിയാത്തതുമായ് സുഹൃത്തുക്കൾ. റീലിസിങ് ദിവസം ഫ്ലെക്സ് വെച്ചും സിനിമക കണ്ടും അഭിപ്രായങ്ങൾ അറിയിച്ചും എനിക്ക് വേണ്ട പ്രോത്സാഹനം തന്ന ഒരുപാട് സുഹൃത്തുക്കൾ, എല്ലാവരെയും ചാലക്കുടിക്കാരൻ ചങ്ങാതി റിലീസായിട്ടു 3വർഷങ്ങൾ തികയുന്ന ഈ അവസരത്തിൽ ഞാൻ നന്ദിയോടെ ഓർമിക്കുന്നു എന്നായിരുന്നു മുൻപ് സെന്തിൽ കുറിച്ചത്.

Actor senthil krishna words about new movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക