Latest News

എന്നേക്കാൾ നന്നായി മികച്ച രീതിയില്‍ ആര്‍ക്കും ഈ സിനിമ സംവിധാനം ചെയ്യാന്‍ കഴിയില്ല: കങ്കണ റണാവത്ത്

Malayalilife
എന്നേക്കാൾ നന്നായി മികച്ച രീതിയില്‍ ആര്‍ക്കും ഈ സിനിമ സംവിധാനം ചെയ്യാന്‍ കഴിയില്ല: കങ്കണ റണാവത്ത്

ബോളിവുഡ് പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് കങ്കണ റണാവത്ത്. നിരവധി സിനിമകളിലൂടെ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളതും. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം തന്റെ നിലപാടുകൾ എല്ലാം തന്നെ തുറന്ന് പറയാറുമുണ്ട്. എന്നാൽ ഇപ്പോൾ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കഥ തന്നേക്കാള്‍ നന്നായി മറ്റാര്‍ക്കും ചെയ്യാനാകില്ലെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത് തുറന്ന് പറഞ്ഞിരിക്കുകയാണ്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം കങ്കണ തന്റെ അടുത്ത ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ്.

ഇന്ദിരാഗാന്ധിയായി വേഷമിടുന്നത് കങ്കണ തന്നെയാണോ എന്ന ചോദ്യത്തിന് താരം വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ഇന്ദിരാഗാന്ധിയുടെ ജീവചരിത്രമല്ല, മറിച്ച് ഒരു ഗ്രാന്‍ഡ് പിരീഡ് ചിത്രമാണ് താന്‍ ഒരുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് കങ്കണ വ്യക്തമാക്കി. തന്നേക്കാള്‍ നന്നായി മികച്ച രീതിയില്‍ ആര്‍ക്കും ഈ സിനിമ സംവിധാനം ചെയ്യാന്‍ കഴിയില്ലെന്നും കങ്കണ മാധ്യമങ്ങളോട് പറഞ്ഞു.

എമര്‍ജന്‍സി യാണ് കങ്കണ റണാവത്ത് രണ്ടാമതായി സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രം.  താരം നേരത്തെ v സംവിധാനം ചെയ്തത്. എന്നാല്‍ തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങുന്ന കങ്കണയുടെ എട്ടാമത്തെ ചിത്രമാണ് ധാക്കഡ്. ബോക്സ്ഓഫിസില്‍ ഇതിന് മുമ്പ് റിലീസ് ചെയ്ത കാട്ടി ബാട്ടി, രന്‍ഗൂണ്‍, മണികര്‍ണിക, ജഡ്ജ്മെന്റല്‍ ഹേ ക്യാ, പങ്ക, തലൈവി എന്നീ സിനിമകള്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്.

Actress kankana ranut words about new movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക