Latest News

നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു; പിന്നെ ലിപ് ലോക്കും; തുറന്ന് പറഞ്ഞ് നടൻ ഇർഷാദ്

Malayalilife
നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു; പിന്നെ ലിപ് ലോക്കും; തുറന്ന് പറഞ്ഞ് നടൻ ഇർഷാദ്

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഇർഷാദ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ  ഒമര്‍ ലുലു ഒരുക്കുന്ന പുതിയ ചിത്രമാണ് ‘നല്ല സമയം’.  ഈ ചിത്രത്തിൽ ചിത്രത്തില്‍ നായകനായെത്തുന്നത് ഇര്‍ഷാദാണ്. അതോടൊപ്പം പുതുമുഖങ്ങളായ അഞ്ച് നായികമാരും ചിത്രത്തിലുണ്ട്. എന്നാൽ ഇപ്പോൾ  സിനിമയെ കുറിച്ച് നടന്‍ ഇര്‍ഷാദ് പറഞ്ഞിരിക്കുന്ന വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. 

നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഇന്നേ വരെ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഡാന്‍സുണ്ട്, ലിപ് ലോക്കുണ്ട്, അങ്ങനെ പലതും. ഒരു ചെറിയ ഡയലോഗുപോലും ഒറ്റടേക്കില്‍ പൂര്‍ത്തിയാക്കാത്ത പുതുമുഖ നായിക, ലിപ് ലോക്ക് ഒറ്റ ടേക്കില്‍ പൂര്‍ത്തിയാക്കി ഞങ്ങളെ ഞെട്ടിച്ചു, ഇര്‍ഷാദ് പറയുന്നു. ഒമര്‍ ലുലു ആദ്യമായി  ഒടിടി പ്ലാറ്റ്‌ഫോമിനുവേണ്ടി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ ഒമര്‍ ലുലു 5 പുതുമുഖ നായികമാരെ അവതരിപ്പിക്കുന്നുമുണ്ട്. നന്ദന, നീന മധു, നോറ, അസ്ലാമിയ, ഗായ,ത്രി എന്നിവരാണ് നായികമാര്‍.

 ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വിജീഷ്, ജയരാജ് വാരിയര്‍ തുടങ്ങിയവരും  എത്തുന്നുണ്ട്.  സിനു സിദ്ധാര്‍ഥ് ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഒമര്‍ ലുലുവിന്റെ അഞ്ചാമത്തെ ചിത്രമാണിത്. കെജിസി സിനിമാസിന്റെ ബാനറില്‍ നവാഗതനായ കലന്തൂര്‍ ആണ് സിനിമയുടെ നിര്‍മ്മാണം. കഴിഞ്ഞ ദിവസം സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ ചാലക്കുടിയില്‍ നടന്നു.
 

Read more topics: # Actor irshad ,# words about new movie
Actor irshad words about new movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക