Latest News

ചിത്രത്തിന്റെ പൂർണ്ണതയ്ക്കായി പോസ്റ്റ്‌മോര്‍ട്ടം നേരില്‍ കണ്ടു: അമല പോൾ

Malayalilife
ചിത്രത്തിന്റെ പൂർണ്ണതയ്ക്കായി പോസ്റ്റ്‌മോര്‍ട്ടം നേരില്‍ കണ്ടു: അമല പോൾ

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയ നായികമാരിൽ ഒരാളാണ് അമല പോള്‍.  നീലത്താമരയെന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് താരം ചുവട് വച്ചത്.  താരത്തെ തേടി തമിഴിൽ നിന്നും തെലിങ്കുയിൽ നിന്നും നിരവധി അവസരങ്ങൾ എത്തുകയും ചെയ്തിരുന്നു. ഇതിലൂടെ താരത്തിന്റെ സിനിമാജീവിത മാറ്റങ്ങളും ഉണ്ടായി. ശക്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്ന താരം തന്റെ നിലപടുകൾ എല്ലാം തുറന്നു പറയാറുമുണ്ട്. അമല പോള്‍ നായികയായി ഓഗസ്റ്റ് 12ന് ഒടിടി റിലീസ് ആയി എത്തിയ ചിത്രമാണ് ‘കഡാവര്‍’. ചിത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി യഥാര്‍ത്ഥ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് നേരിട്ട് സാക്ഷ്യം വഹിച്ച കാര്യങ്ങൾ ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

പോസ്റ്റ്‌മോര്‍ട്ടം നേരില്‍ കണ്ടത് നടുക്കമുള്ള ഓര്‍മയാണെന്ന് നടി പറഞ്ഞതായും ഇടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമല പോള്‍ മികച്ച തിരിച്ചുവരവ്   നടത്തുന്ന ചിത്രമാണ് ‘കഡാവര്‍’. ‘പത്താം വളവ്’, ‘നൈറ്റ് ഡ്രൈവ് ‘എന്നീ മലയാള ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ തമിഴ് ചിത്രം, കേരള പോലീസ് പോലീസിലെ മുന്‍ സര്‍ജനായിരുന്ന ഡോ. ഉമ ദത്തന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ളതാണ്.

അമലാപോളിനൊപ്പം ഹരീഷ് ഉത്തമന്‍, അതുല്യ രവി, അരുള്‍ അദിത്ത്, മുനിഷ് കാന്ത്, റീഥ്വിക, വിനോദ് ഇമ്പരാജ് എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ക്യാമറ അരവിന്ദ് സിംഗ്, എഡിറ്റിംഗ് സാന്‍ ലോകേഷ് ആക്ഷന്‍ വിക്കി. കടാവര്‍ നിര്‍മ്മിക്കുന്നത്  അമല പോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല പോള്‍ തന്നെയാണ്. അന്നീസ് പോള്‍, തന്‍സീര്‍ സലാം എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്യുന്ന ചിത്രം ഇപ്പോള്‍ ട്രെന്‍ഡിങ്ങില്‍ ആണ്.

Read more topics: # Amala paul ,# words about new movie
Amala paul words about new movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക