കള സിനിമയുടെ ലൊക്കേഷനില്‍ വച്ച് അപകടത്തില്‍ നടന്‍ ടൊവിനോ തോമസിന് ഗുരുതര പരിക്കേറ്റിരുന്നു. വയറ്റില്‍ അന്തരിക രക്തസ്രാവം സംഭവിച്ചതോടെ താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെയോടെയാണ് സംഘട്ടന രംഗം ചിത്രീകരണത്തിന് ഇടയിലാണ് താരത്തിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തിനെ ഐ.സിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. ചിത്രീകരണം പുരോഗമിക്കുന്ന കളയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു. അപകടം. കടുത്ത വയറ് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തിനെ ആശുപത്രിയിലേക്ക് മാറ്റിയത്. തുടര്‍ന്നാണ് ആന്തരിക രക്തസ്രാവം കണ്ടെത്തുന്നതും. എന്നാലിപ്പോള്‍ സ്ഥിരമായി ഷൂട്ടിങ് സെറ്റുകളില്‍ വച്ച് താരഹത്തിന് അപകടം സംഭവിക്കുന്നതാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.
മുന്‍പ് ഇടയ്ക്കാട് ബറ്റാലിയന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ സംഘട്ടന രംഗത്തില്‍ താരത്തിന് പൊള്ളലേറ്റിലിരുന്നു. സാഹസികമായ രംഗം ചിത്രീകരിക്കുന്നതിന് ഇടയിലായിരുന്നു അപകടം. അന്ന് താരത്തിന് പൊളളലേല്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.നാല് വശത്തുനിന്നും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രംഗമായിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ നിര്‍ബന്ധം പിടിച്ചെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു.
ഷോട്ട് എടുത്ത് സംവിധായകന്‍ കട്ട് പറഞ്ഞെങ്കിലും രംഗം പൂര്‍ത്തിയാകാന്‍ കഴിയാതിരുന്നതിനാല്‍ ടൊവിനോ വീണ്ടും അഭിനയിക്കുകയാണുണ്ടായത്. സംഘട്ടനരംഗം മുഴുവന്‍ ചെയ്തു തീര്‍ത്തതിനു ശേഷമാണ് ടൊവിനോ പിന്‍വാങ്ങിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും സംഘട്ടനരംഗങ്ങള്‍ ആയിരുന്നു ചിത്രീകരിച്ചത് . അതിലും ഡ്യൂപ്പില്ലാതെയാണ് ടൊവിനോ അഭിനയിച്ചത്.നാല് വശത്തുനിന്നും തീ ഉപയോഗിച്ച് ചിത്രീകരിക്കുന്ന രംഗമായിരുന്നു. കമാന്‍ഡോ ആക്രമണത്തിന്റെ സീനാണ് ചിത്രീകരിക്കേണ്ടിയിരുന്നത്. സര്‍വ്വത്ര തീ പിടിച്ച വീട്ടിനുള്ളില്‍ നടക്കുന്ന കമാണ്ടോ ഓപ്പറേഷന്‍.
തോക്കുമായി എതിരാളികളെ നേരിടുന്ന നായകന്‍. തീ പീടിച്ച വസ്ത്രങ്ങള്‍. ഇതിനിടെയാണ് ശരീരത്തിലേക്കും തീ പടര്‍ന്നത്. പൊള്ളലേറ്റിട്ടും വകവയ്ക്കാതെ അഭിനയം തുടര്‍ന്നു. ആര്‍ക്കും മനസ്സിലായില്ല. ഷോട്ട് തീര്‍ന്നതോടെയാണ് പൊള്ളലേറ്റതിന്റെ സൂചനകള്‍ താരം നല്‍കിയത്. ഉടന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഓടിയെത്തി. പ്രാഥമിക ചികില്‍സയും നല്‍കി. തീയ്ക്കുള്ളിലെ രംഗമായതു കൊണ്ട് തന്നെ എല്ലാ ചികില്‍സാ സൗകര്യവും സെറ്റില്‍ ഒരുക്കിയിരുന്നു. സാധാരണ ഇത്രയും റിസ്‌കുള്ള സീനുകള്‍ ഡ്യൂപ്പിനെ ഉപയോഗിച്ച് മാത്രമേ താരങ്ങള്‍ ചിത്രീകരിക്കാറുള്ളൂ.
ശരീരത്തില്‍ തീ പിടിച്ചതിന് ശേഷവും ആക്രമണം തുടരുന്ന കമാണ്ടോയെയാണ് ടോവിനോ അവതരിപ്പിക്കുന്നതെന്ന് പുറത്തു വന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഷോട്ടിന് മുമ്പ് മറ്റൊരാള്‍ ദേഹത്തേക്ക് തീ പടരുന്നു. അതിന് ശേഷമാണ് അഭിനയം തുടങ്ങുന്നത്. ഷോട്ട് തീര്‍ന്ന ഉടനെ തന്നെ വെള്ളവും തുണിയുമായി സെറ്റിലുള്ളവര്‍ ഓടിയെത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ടോവിനോയും ഫെയ്സ് ബുക്കിലൂടെ അപകട ദൃശ്യങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. തലനാരിഴയ്ക്കാണ് വന്‍ പൊള്ളലില്‍ നിന്നും ടോവിനോ അന്ന് രക്ഷപ്പെട്ടത്. ഇത്തവണയും അത്തരത്തില്‍ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് ഗു രുതര അപകടം സംഭക്ഷവിച്ചിരിക്കുന്നത്. താരത്തിന്റെ അവസ്ഥയെക്കുറിച്ച് ഇപ്പോഴും വ്യക്തമായി പുറത്ത് വന്നിട്ടില്ല,. എന്നാല്‍ എന്തുകൊണ്ടാണ് എല്ലാ തവണയും ഇത്തരത്തില്‍ സെറ്റുകളില്‍ അപകടം സംഭവിക്കുന്നത് എന്നാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്.