മമ്മൂക്കയുടെ മകനെന്ന് നിലയില്‍ കുഞ്ഞിക്കയായി സിനിമയിലെത്തി പിന്നീട് ഹിറ്റ് സിനിമകളിലൂടെ മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ച നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. യുവതാരനിരയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ദുല്‍ഖറിന് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. തെന്നിന്ത്യയും പിന്നിട്ട് ഹിന്ദിയിലും സ്ഥാനം ഉറപ്പിച്ച താരം മുപ്പത്തിമൂന്നാമത്തെ പിറന്നാള്‍ ആഘോഷിച്ചത് ഇന്നലെയാണ്. നിരവധി താരങ്ങളാണ് പിറന്നാള്‍ ദിനത്തില്‍ താരത്തിന് ആശംസകള്‍ അറിയിച്ച് എത്തിയത്. എന്നാല്‍ മലയാളത്തിലെ സൂപ്പര്‍ താരമായ മമ്മൂക്കയുടെ മകനാണെന്ന് ദുല്‍ഖര്‍ വെളിപ്പെടുത്താറില്ലെന്നും വളരെ സിംപിളാണെന്നും വ്യക്തമാക്കുന്ന താരത്തെക്കുറിച്ചുളള ഒരു കഥായാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
മമ്മൂട്ടിയുടെ പിന്തുണയില്ലാതെ സ്വന്തം പ്രയത്‌നത്തില്‍ സിനിമയില്‍ ഇടം നേടിയ ആളാണ് ദുല്‍ഖര്‍. മമ്മൂട്ടിയുടെ പേര് പറഞ്ഞ് അവസരം വാങ്ങാമായിരുന്നിട്ടും ദുല്‍ഖര്‍ അത് ചെയ്തിട്ടില്ല. ഇപ്പോള്‍ ദുല്‍ഖറിന്റെ ആ സ്വഭാവം അടിവരയിടുന്ന സംഭവമാണ് വൈറലാകുന്നത്. കഥയിങ്ങനെയാണ്. തമിഴ് നടന്‍ പ്രഭുവും ദുല്‍ഖറും ചെന്നൈയിലെ സ്‌കൂളില്‍ ഒന്നിച്ചുപഠിച്ചവരാണ്. പ്രഭുവിന്റെ ഉ്റ്റ സുഹൃത്തായിരുന്നു മലയാളിയായ ദുല്‍ഖര്‍.
എപ്പോഴും ചിരിച്ചു കളിച്ചു ഹാപ്പി ആയിട്ടാണ് ദുല്ഖര്‍ നടക്കുക. ഇടക്ക് പ്രഭുവിന്റെമകന്റെ കൂടി വീട്ടിലേക്ക് ഒക്കെ വരും. എങ്കിലും ദുല്‍ഖറിന്റെ ഫാമിലിയെ കുറിച്ചൊന്നും പ്രഭു കൂടുതല്‍ അന്വേഷിച്ചില്ല. ഒരു ദിവസം ചെന്നൈയിലെ ദുല്‍ഖറിന്റെ റൂമില്‍ പോയപ്പോള്‍ അവിടെ തൂക്കിയിട്ട ഒരു ഫോട്ടോ പ്രഭു കണ്ടു. താന്‍ അണ്ണനെ പോലെ കാണുന്ന മമ്മൂക്കയുടെ ഫോട്ടോ ആയിരുന്നു അത്. പ്രഭു ഉടനെ ചോദിച്ചു... നീ മമ്മൂക്ക ഫാനാ. .... ??ദുല്‍കര്‍ ചിരിച്ചു കൊണ്ട് പറഞ്ഞത് ' അവര് എന്നുടെ അപ്പ എന്നാണ് പ്രഭു ഞെട്ടിപ്പോയി... അച്ഛന്റെ യാതൊരു സ്വാധീനം ഇല്ലാതെ വളരാന്‍ ദുല്‍ഖര്‍ ചെറുപ്പം മുതലേ ശീലിക്കുക ആയിരുന്നു എന്നും കഥയില്‍ പറയുന്നു. ഇത് സത്യമാണൊ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.