Latest News

തമിഴ് നടന്‍ വിശാല്‍ വിവാഹിതനാവുന്നു...! വധു വരലക്ഷ്മിയല്ലെന്ന് അറിഞ്ഞ് ആരാധകര്‍ ഞെട്ടി...!

Malayalilife
തമിഴ് നടന്‍ വിശാല്‍ വിവാഹിതനാവുന്നു...! വധു വരലക്ഷ്മിയല്ലെന്ന് അറിഞ്ഞ് ആരാധകര്‍ ഞെട്ടി...!

തമിഴ് നടന്‍ വിശാല്‍ വിവാഹത്തിനൊരുങ്ങുന്നു. അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരിന്നു വിശാലും വരലക്ഷ്മിയുടെയും ഗോസിപ്പുകള്‍. എന്നാല്‍ അതിനെല്ലാം വിരാമമിട്ട് വിശാല്‍ വിവാഹിതനാവുകയാണ്. പക്ഷേ ആരാധകരെ ഞെട്ടിച്ചത് വധു വരലക്ഷ്മിയല്ല എന്നറിഞ്ഞപ്പോഴാണ്.വിശാലിന്റെ പിതാവും സിനിമാ നിര്‍മ്മാതാവുമായ ജികെ റെഡ്ഡി വിവാഹവാര്‍ത്ത വെളിപ്പെടുത്തിയിരിക്കുന്നത്. 

അതേസമയം, വിവാഹവാര്‍ത്തയില്‍ ഇതുവരെ വിശാല്‍ പ്രതികരിച്ചിട്ടില്ല.നേരത്തെ മുതിര്‍ന്ന താരം ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുമായി പ്രണയമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവര്‍ തമ്മില്‍ കുട്ടിക്കാലം മുതലെ സൗഹൃദമായിരുന്നുവെന്നും ഇത് പ്രണയമായി തെറ്റിധരിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. 

അനിഷ എന്ന് പേരുള്ള പെണ്‍കുട്ടി ആന്ധ്രയിലെ ഒരു ബിസിനസ്സുകാരന്റെ മകളാണെന്നും ഇരുവരും തമ്മിലുള്ള വിവാഹം അടുത്ത വര്‍ഷം തന്നെയുണ്ടാകുമെന്നും റെഡ്ഡി വെളിപ്പെടുത്തിയിട്ടുണ്ട്.


 

Read more topics: # vishal,# tamil actor,# marriage
vishal,tamil actor,marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക