ബിഗ്ബോസില്‍ നിന്നും പുറത്തായ മത്സരാര്‍ഥി സോമദാസിന്റെ ജീവിതം മലയാളികളെ ഞെട്ടിച്ചിരുന്നു. ആദ്യഭാര്യയില്‍ നിന്നും അഞ്ചരലക്ഷം രൂപ കൊടുത്ത് മക്കളെ വാങ്ങിയ കാര്യം സോമു വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ സോമുവിന്റെ ആദ്യ ഭാര്യ സൂര്യ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
മക്കളെ പണം വാങ്ങി ഭര്‍ത്താവിന് വിട്ടുകൊടുത്തിട്ടില്ലെന്നും ഫേസ്ബുക്ക് ലൈവിലൂടെ സൂര്യ ആരോപിച്ചു. സോമദാസിനെതിരെ പരസ്ത്രീ ബന്ധമുള്‍പ്പെടെ സൂര്യ ആരോപിക്കുകയും ചെയ്തിരുന്നു.സോമദാസില്‍ നിന്നും പിരിഞ്ഞ ശേഷം സൂര്യ നൗഷാദ് എന്ന വ്യക്തിയെ വിവാഹം ചെയ്തിരുന്നു. നൗഷാദിന്റെ ഭാര്യയായ ഷീന റഹ്മാന്‍ സൂര്യക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരുന്നു.
ഫേസ്ബുക്ക് ചാറ്റിങ്ങിലൂടെ സോമദാസിന്റെ ഭാര്യ സൂര്യ തന്റെ ഭര്‍ത്താവ് നൗഷാദിനെ തട്ടിയെടുത്തതാണെന്നാണ് ഷീന പറഞ്ഞത്. കഴിഞ്ഞ ഡിസംബറില്‍ സൂര്യയുമായുള്ള നൗഷാദിന്റെ വിവാഹം കഴിഞ്ഞു എന്നാണ് താന്‍ അറിഞ്ഞത്. നൗഷാദ് അമ്പലത്തില്‍ പോയി താലികെട്ടി എന്നാണ് മനസിലായത്. മതം മാറിയോ എന്നൊന്നും അറിയില്ല. ഫോട്ടോസ് എല്ലാം ഫെയ്സ് ബുക്കില്‍ ഇട്ടിരുന്നു എന്ന് ഷീന വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ സൂര്യയെ തള്ളി, സോമദാസിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് മക്കള്‍. സൂര്യ പറയുന്നത് പച്ചക്കള്ളമാണെന്നും സോമദാസിനെതിരെയുള്ള ആരോപണങ്ങള്‍ വെറുതെയാണെന്നും മക്കള്‍ ഫേസ്ബുക്ക് വിഡിയോയില്‍ പറയുന്നു.
അവര്‍ എന്തിനാ ഇത് പറഞ്ഞതെന്ന് സത്യത്തില്‍ എനിക്ക് അറിയില്ല. അവര്‍ എന്തു പറഞ്ഞാലും എനിക്ക് അറിയാം എന്റെ അച്ഛയെ. എന്റെ അച്ഛ എന്നെ എങ്ങനെയാ നോക്കുന്നതെന്നും എനിക്ക് അറിയാം. എന്റെ അച്ഛനു വേണ്ടിയാണ് ഞാനും എന്റെ അനിയത്തിയും ഇപ്പോഴും ജീവിക്കുന്നത്. എന്റെ അച്ഛനു വേണ്ടി ചാവാന്‍ പറഞ്ഞാലും ഞാന്‍ ചാവും. എന്റെ അച്ഛനെ കുറ്റപ്പെടുത്തരുത് ആരും.
അവര്‍ പ്രസവിച്ചെന്നേയുള്ളൂ നോക്കിയത് എന്റെ അച്ഛനും അച്ഛാമ്മയുമാണ്. അവര്‍ പറഞ്ഞതെല്ലാം കള്ളമാ. സത്യം എന്താണെന്ന് എനിക്കും എന്റെ അനിയത്തിക്കും അറിയാം. ഞങ്ങള്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഇടയ്ക്ക് കയറി നശിപ്പിക്കാന്‍ നോക്കരുത്''. നിറകണ്ണുകളോടെ മൂത്ത മകള്‍ പറയുന്നു.