കഴിഞ്ഞ 23 വര്‍ഷമായി സംഗീത വേദികളില്‍ ഉജ്ജ്വല സാന്നിധ്യമായ സോമദാസ് 2008, 2009 കാലഘട്ടത്തിലാണ് സ്റ്റാര്‍ സിംഗര്‍ വേദിയിലൂടെ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തുന്നത്. മൂന്ന് വര്‍ഷം പാട്ടിന്റെ ലോകത്ത് നിന്നും ഇടവേളയെടുത്ത സോമദാസ് വിദേശ വാസത്തിന് ശേഷം നാട്ടിലെത്തി പഴയ ഊര്‍ജ്ജസ്വലതയോടെ ഗാനമേള വേദികളില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവെക്കുകയാണ്. ബിഗ്‌ബോസ് ഹൗസില്‍ പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത ആളായിരുന്നു സോമദാസന്‍. ഐഡിയ സ്റ്റാര്‍ സിംഗര്‍ വേദിയില്‍നിന്നും പകുതിക്ക് പിരിഞ്ഞ താരത്തെ പിന്നീട് ആരാധകര്‍ കണ്ടത് ബിഗ്‌ബോസിലാണ്.
അതുകൊണ്ടു തന്നെ ഇത്തവണത്തെ ബിഗ്‌ബോസ് എപ്പിസോഡുകള്‍ പാട്ടുകള്‍ കൊണ്ട് നിറഞ്ഞിരിക്കുമെന്നാണ് പ്രേക്ഷകരുടെയും പ്രതീക്ഷ. ബിഗ്‌ബോസ് ഹൗസിലെ നാലാമത്തെ ദിവസമായിരുന്നു ഇന്നലെ. കഴിഞ്ഞ ദിവസങ്ങളില്‍ ബിഗ്‌ബോസ് അംഗങ്ങള്‍ക്ക് തങ്ങളെ കൂടുതലായി പരിചിയപ്പെടുത്താനുളള ടാസ്‌ക്കാണ് ബിഗ്‌ബോസ് നല്‍കിയത.് വീണ നായരുടെ ജീവിതത്തിലെ കണ്ണീര്‍നിമിഷങ്ങളെക്കുറിച്ച് കേട്ട് പ്രേക്ഷകരും ഞെട്ടിയിരുന്നു. പിന്നാലെ സുജോ പാഷാണം ഷാജി എന്നിവരും തങ്ങളുടെ കഥ വ്യക്തമാക്കിയിരുന്നു. എന്നാലിപ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട ഗായകന്‍ സോമദാസിന്റെ ജീവിത കഥ കേട്ട് ആരാധകര്‍ ഞെട്ടിയിരിക്കയാണ്. തനിക്ക് നാലുമക്കളാണ്് ഉളളതെന്ന് താരം പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും താരം തുറന്നു പറഞ്ഞിരിക്കയാണ്. സ്റ്റാര്‍ സിംഗറില്‍ എത്തുന്നതിന് മുന്‍പ് ഓട്ടോറിക്ഷ തൊഴിലാളിയും അതേസമയം ഗാനമേളകളില്‍ പാടുന്നയാളുമായിരുന്നു സോമദാസ്. സ്റ്റാര്‍ സിംഗറില്‍ വന്നതിന് ശേഷം പരിപാടികള്‍ കുറഞ്ഞുതുടങ്ങുന്നു എന്ന തോന്നലുണ്ടായി. ആ സമയത്ത് അമേരിക്കയിലേക്ക് ജോലിക്ക് പോകാന്‍ ഒരു അവസരം സോമദാസിനെ തേടിഎത്തുകയും ചെയ്തു. എന്നാല്‍ അഞ്ച് വര്‍ഷം അവിടെ നിന്നിട്ടും വലിയ മെച്ചമൊന്നും ഉണ്ടാകാത്ത ജോലിയായിരുന്നു ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷത്തിന് ശേഷം കുടുംബപ്രശ്‌നങ്ങള്‍ കാരണം തിരികെ നാട്ടിലേക്ക് എത്തുകയായിരുന്നു.
'അച്ഛനുമമ്മയുമായി ഭാര്യ രസത്തിലായിരുന്നില്ലെന്നും താന്‍ തിരികെയെത്തിയ ദിവസം തന്നെ ഭാര്യ അവളുടെ വീട്ടിലേക്ക് പോയെന്നും സോമദാസ് പറയുന്നു. പിന്നീട് ദിവസങ്ങളോളം വിവരമൊന്നുമുണ്ടായില്ല. അവളെ ഒന്ന് പേടിപ്പിക്കാമെന്ന് കരുതി പൊലീസില്‍ പരാതി കൊടുത്തു. ഭാര്യയെ അവളുടെ വീട്ടികാര്‍ വന്ന് വിളിച്ചുകൊണ്ടുപോയെന്നും പിന്നീട് വിവരമില്ലെന്നുമാണ് പരാതി കൊടുത്തത്. കുട്ടികളില്‍ ഒരാളെയും ഭാര്യ കൊണ്ടുപോയിരുന്നു. ഒത്തുതീര്‍പ്പിനായി വിളിപ്പിച്ചപ്പോള്‍ പേപ്പറുകളൊക്ക വലിച്ചുകീറിയെറിഞ്ഞ് ഭാര്യ കുട്ടിയുമായി വീണ്ടും പോയെന്നും സോമദാസ് പറയുന്നു.
'പല ദിവസങ്ങളില്‍ താനൊരു ഭ്രാന്തനെപ്പോലെ നടന്നിട്ടുണ്ട്. അവസാനം കേസ് കോടതിയിലെത്തിയപ്പോള്‍ ജഡ്ജി ചോദിച്ചു, ആരുടെകൂടെ പോകണമെന്ന്. അച്ഛന്റെ കൂടെ പോയാല്‍ മതിയെന്ന് മക്കള്‍ മറുപടി പറഞ്ഞു. കുട്ടികളെ വിട്ടുതരണമെങ്കില്‍ 10 ലക്ഷം രൂപ തരണമെന്നാണ് ഭാര്യയുടെ വീട്ടുകാര്‍ നിര്‍ബന്ധം പിടിച്ചത്. എന്റെ കൈയില്‍ അത്രയും പണം ഉണ്ടായിരുന്നില്ല. അത് പറഞ്ഞുപറഞ്ഞ് അഞ്ചരലക്ഷമാക്കി.' അങ്ങനെ അഞ്ചരലക്ഷം രൂപ കൊടുത്ത് എന്റെ രണ്ട് മക്കളെയും ഞാന്‍ വാങ്ങിച്ചുവെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് സോമദാസ് പറഞ്ഞു.അമ്മ നിര്‍ബന്ധിച്ചതുകൊണ്ടാണ് രണ്ടാമതൊരു വിവാഹം കഴിച്ചതെന്നും ഇപ്പോള്‍ജീവിതം സന്തോഷകരമായി മുന്നോട്ടു പോകുന്നുവെന്നും സോമദാസ് പറയുന്നു. സ്വന്തം ജീവിതത്തെ ഒരു പാട്ടിലൂടെ പ്രകാശിപ്പിക്കണമെങ്കില്‍ ഏത് പാട്ട് പാടുമെന്ന ബിഗ് ബോസിന്റെ ചോദ്യത്തിന് 'കണ്ണാന കണ്ണേ..' എന്ന പാട്ടും പാടിയാണ് സോമദാസ് വേദി വിട്ടത്.