Latest News

ഷംന എന്നെ ശപിക്കരുതെന്ന് ദിലീപേട്ടന്‍ പറഞ്ഞു; എന്നാല്‍ ആ സിനിമയ്ക്ക് ശാപം കിട്ടിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് നടി ഷംന കാസിം

Malayalilife
 ഷംന എന്നെ ശപിക്കരുതെന്ന് ദിലീപേട്ടന്‍ പറഞ്ഞു; എന്നാല്‍ ആ സിനിമയ്ക്ക് ശാപം കിട്ടിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് നടി ഷംന കാസിം

ഭിനയമേന്‍മയുണ്ടെങ്കിലും മലയാളത്തില്‍ നിന്നും ശ്രദ്ധിക്കപ്പെടാതെ പോയ നടിയാണ് ഷംനാ കാസിം. മലയാളത്തിന് പുറമേ അന്യഭാഷകളിലും ശ്രദ്ധിക്കപ്പെട്ട ഷംന ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. തമിഴിലും തെലുങ്കിലുമൊക്കെ ഭാഗ്യം പരീക്ഷിച്ചെങ്കിലും ഷംന വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. നിറയെ അവഗണനകളും താരം സഹിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചെത്തിയ ഷംന മലയാളത്തില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ മലയാള സിനിമയില്‍ നിന്നും നേരിട്ട മോശം അനുഭവത്തെകുറിച്ച് താരം മനസുതുറന്നിരിക്കയാണ്.

ദിലീപിന്റെ ചിത്രത്തില്‍ നായികയാകാനുള്ള അവസരം ലഭിച്ചിട്ടും അത് ചുണ്ടിനും കപ്പിനും ഇടയില്‍ നഷ്ടമായ വിഷമകരമായ അനുഭവമാണ് ഷംന പങ്കുവച്ചിരിക്കുന്നത്.
ദിലീപിനെ നായകനാക്കി ഫാസില്‍ സംവിധാനം ചെയ്ത മോസ് ആന്റ് ക്യാറ്റ് എന്ന ചിത്രത്തില്‍ ഷംനയെ ആണ് നായികയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആ നായികാ വേഷം ആദ്യം തേടിയെത്തിയത് തന്നെയാണെന്ന് ഷംന കാസിം പറയുന്നു. ഏറെ സന്തോഷമായിരുന്നു ഈ ഓഫര്‍ കിട്ടിയപ്പോള്‍ ഉണ്ടായത്. പ്രത്യേകിച്ച് ദിലീപിനൊപ്പം നായികവേഷം. രണ്ട് മാസത്തേക്ക് ഇനി സ്റ്റേജ് ഷോകളൊന്നും വേണ്ട എന്ന് ഫാസില്‍ പറഞ്ഞപ്പോള്‍ ഷംന ഷോകളെല്ലാം ഒഴിവാക്കി. തമിഴില്‍ ചിമ്പുവിന്റെ സെക്കന്റ് ഹീറോയിനായി വിളിച്ചിരുന്നു. അതും ഈ ചിത്രത്തിന് വേണ്ടി ഒഴിവാക്കി. എന്നാല്‍ ഷൂട്ടിങ് തുടങ്ങുന്നതിന്റെ രണ്ട് ദിവസം മുന്‍പ് ഈ ചിത്രത്തില്‍ നിന്നും ഷംനയെ ഒഴിവാക്കുകയായിരുന്നു. തന്നെ മാറ്റിയെന്ന് വിളിച്ചറിയിച്ചപ്പോള്‍ ദേഷ്യവും സങ്കടവും കൊണ്ട് ഓകെ സര്‍ എന്ന് മാത്രമേ ഷംനയ്ക്ക് പറയാന്‍ സാധിച്ചുള്ളു. ഫാസില്‍ പറഞ്ഞത് ഷംനയ്ക്ക് ഒന്നും തോന്നരുത്.. എന്റെ അടുത്ത ചിത്രത്തില്‍ ഷംനയ്ക്ക് എന്തായാലും ഒരു അവസരം തരും എന്നൊക്കെയായിരുന്നു. എങ്കിലും ഒന്നും കേള്‍ക്കാനുള്ള ക്ഷമ ഉണ്ടായിരുന്നില്ല.

പക്ഷേ സിനിമ റിലീസ് ചെയ്യുന്ന ദിവസം ദിലീപേട്ടന്‍ എന്നെ വിളിച്ച്, 'ഷംന എന്നെ ശപിക്കരുത്' എന്ന് പറഞ്ഞിരുന്നു. 'അങ്ങനെ ഒന്നും ഞാന്‍ ചെയ്യില്ല.. പക്ഷെ എന്നെ വേദനിപ്പിച്ചതിന് എന്തെങ്കിലും നല്ല റിസള്‍ട്ട് ആ സിനിമയ്ക്ക് കിട്ടും' എന്നായിരുന്നു തന്റെ മറുപടി. പക്ഷേ അത് താന്‍ പറഞ്ഞത് കൊണ്ടല്ലെന്നും അങ്ങനെ ഒരു ശാപം ആ സിനിമയ്ക്ക് കിട്ടിയിട്ടുണ്ട്. അക്കാര്യം ഫാസില്‍ സാറിനും അറിയാവുന്നതാണ്. അത്രയേറെ ഞാന്‍ വേദനിച്ചു. കേരളത്തിലേക്ക് വരാന്‍ പോലും അന്നെനിക്ക് ഇഷ്ടമല്ലായിരുന്നു എന്നും ഷംന കാസിം പറയുന്നു. അതേസമയം ദിലീപ് കാരണമല്ല അവസരം നഷ്ടപെട്ടതെന്നാണ് ഷംനയുടെ വിശ്വാസം. ദിലീപിന് ഇഷ്ടമായിരുന്നില്ലെങ്കില്‍ തന്റെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ തന്നെ അദ്ദേഹത്തിന് ഒഴിവാക്കാമായിരുന്നു എന്നും ഷൂട്ടിങ് തുടങ്ങുന്നതിന്റെ രണ്ട് ദിവസം മുന്‍പ് വരെ കാത്തിരിക്കേണ്ട ആവശ്യമില്ലെന്നും ഷംന പറയുന്നു. ഇതില്‍ നായികയായ അശ്വതിയെ പിന്നെ ഒരു സിനിമയിലും ആരും കണ്ടിട്ടില്ല. മോസ് ആന്റ് കാറ്റ് സാമ്പത്തിമായി വിജയിച്ചതുമില്ല.

Read more topics: # shamna kasim,# about moz and cat,# movie,# dileep
shamna kasim about moz and cat movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES