Latest News

അവളെ കാണുമ്പോള്‍ ഫുള്‍ ഫോക്കസ് ഔട്ടാകുന്നു; അത് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല; വേണ്ടാ വേണ്ടായെന്ന് വിചാരിക്കുന്ന കാര്യങ്ങളെ എന്റെ ലൈഫില്‍ വരികയുള്ളു; ഐ ടോട്ടലി റെസ്‌പെക്ട് ഹെര്‍..ബട്ട്; ബിഗ് ബോസ് ഹൗസില്‍ പ്രണയം മൊട്ടിടുന്നു? താഷിക്ക് നേഹയോട് 'ക്രഷ്'; ചര്‍ച്ചയാക്കി ആരാധകര്‍ 

Malayalilife
 അവളെ കാണുമ്പോള്‍ ഫുള്‍ ഫോക്കസ് ഔട്ടാകുന്നു; അത് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല; വേണ്ടാ വേണ്ടായെന്ന് വിചാരിക്കുന്ന കാര്യങ്ങളെ എന്റെ ലൈഫില്‍ വരികയുള്ളു; ഐ ടോട്ടലി റെസ്‌പെക്ട് ഹെര്‍..ബട്ട്; ബിഗ് ബോസ് ഹൗസില്‍ പ്രണയം മൊട്ടിടുന്നു? താഷിക്ക് നേഹയോട് 'ക്രഷ്'; ചര്‍ച്ചയാക്കി ആരാധകര്‍ 

ബിഗ് ബോസ് മലയാളം ഹൗസില്‍ പിടിച്ച് നില്‍ക്കാനായി മത്സരാര്‍ത്ഥികള്‍ സാധാരണയായി പുറത്തെടുക്കാറുള്ള പ്രധാന തന്ത്രങ്ങളിലൊന്നാണ് ലവ് സ്ട്രാറ്റജി അഥവാ 'കോമ്പോ പിടുത്തം'. മുന്‍ സീസണുകളിലെല്ലാം ഒന്നിലധികം ലവ് കോമ്പോകള്‍ പ്രേക്ഷകര്‍ കണ്ടിട്ടുണ്ടെങ്കിലും, ഇവയില്‍ ഭൂരിഭാഗവും വെറും സ്ട്രാറ്റജി മാത്രമായിരുന്നുവെന്ന് പലപ്പോഴും സീസണുകള്‍ അവസാനിക്കുമ്പോഴാണ് പുറംലോകം തിരിച്ചറിയാറുള്ളത്. ഇത്തവണ എട്ടാം സീസണിലും സമാനമായ രീതിയില്‍ ഐശ്വര്യയും കടല്‍ കൊമ്പനും തമ്മിലുള്ള അടുപ്പം വെറും സ്ട്രാറ്റജിയുടെ ഭാഗമാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. 

എന്നാല്‍ ഐശ്വര്യ-കടല്‍ കൊമ്പന്‍ സ്ട്രാറ്റജിക്ക് എതിരെ പ്രേക്ഷകര്‍ രംഗത്തെത്തുന്നതിനിടെയാണ് ഹൗസില്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു കോമ്പോ രൂപപ്പെടുന്നത്. താഷിയും നേഹയും തമ്മിലുള്ള പുതിയ കെമിസ്ട്രിയാണ് ഇപ്പോള്‍ ബിഗ് ബോസ് ഹൗസിലെ പ്രധാന ചര്‍ച്ചാവിഷയം. നേഹയോട് തനിക്ക് ചെറിയൊരു ക്രഷ് തോന്നുന്നുണ്ടെന്ന് സഹമത്സരാര്‍ത്ഥിയായ മൃദുലയോട് താഷി തുറന്നു പറഞ്ഞതോടെയാണ് ഈ പുതിയ കോമ്പോയെക്കുറിച്ച് പ്രേക്ഷകര്‍ക്കിടയില്‍ സംസാരം ശക്തമായത്. 

തന്റെ ശ്രദ്ധ മുഴുവന്‍ മാറുമോ എന്ന ആശങ്കയുണ്ടെന്നും കാര്യങ്ങള്‍ വളരെ വിസിബിളായി മാറുന്നുണ്ടെന്നും താഷി മൃദുലയോട് മനസ് തുറന്നു. സംഭവവികാസങ്ങള്‍ വളരെ പതുക്കെ, സ്വാഭാവികമായ വഴിക്ക് പോകട്ടെ എന്നാണ് താന്‍ കരുതുന്നതെന്നും താഷി വ്യക്തമാക്കി. പെണ്ണുങ്ങളെ കൈകാര്യം ചെയ്യാന്‍ തനിക്കറിയില്ലെന്നും ആണുങ്ങളോട് പെരുമാറുന്നതുപോലെ ചൂടാകുന്നതാണ് തന്റെ രീതി എന്നും പറഞ്ഞ താഷി, നേഹയോടുള്ള ബഹുമാനവും ഇതോടൊപ്പം എടുത്തുപറയുന്നുണ്ട്. 

അതിനിടെ ഐശ്വര്യയുടെ പെരുമാറ്റം കാരണം താന്‍ അനാവശ്യമായി പ്രശ്‌നങ്ങളില്‍ പെടുകയായിരുന്നെന്നും താഷി ആരോപിച്ചു. കടല്‍ കൊമ്പനില്‍ പൊസസീവ്നെസ്സ് ഉണ്ടാക്കാന്‍ വേണ്ടി ഐശ്വര്യ തന്റെ കഴുത്തില്‍ തൂങ്ങി നടക്കുകയായിരുന്നുവെന്നും, അതില്‍ നിന്നൊക്കെ മാക്‌സിമം ഒഴിഞ്ഞ് മാറി സ്വന്തം സ്‌പേസ് നിലനിര്‍ത്താനാണ് താന്‍ ശ്രമിക്കുന്നതെന്നും താഷി വ്യക്തമാക്കി. 

ഐശ്വര്യയുടെ ഈ നീക്കങ്ങളാണ് കാര്യങ്ങള്‍ ഇത്രത്തോളം സങ്കീര്‍ണ്ണമാക്കിയതെന്നാണ് താഷിയുടെ പക്ഷം. താഷിയുടെ ഈ തുറന്നുപറച്ചില്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ പിന്തുണയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഇത് വെറുമൊരു സ്ട്രാറ്റജിയായി തോന്നുന്നില്ലെന്നും താഷിയുടെ വാക്കുകളില്‍ വലിയ സത്യസന്ധത ഫീല്‍ ചെയ്യുന്നുണ്ടെന്നുമാണ് പ്രേക്ഷകരുടെ അഭിപ്രായം. അറിയാതെ ഇഷ്ടപ്പെട്ടുപോയതുപോലെയുണ്ടെന്നും ബിഗ് ബോസിലെ ഒരു 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' വേര്‍ഷനാണ് താഷി-നേഹ കോമ്പോ എന്നും പ്രേക്ഷകര്‍ കുറിക്കുന്നു.

Read more topics: # താഷി നേഹ
tashi neha big boss

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES