ബോളിവുഡിലെ വിവാദനായിക രാഖി സാവന്തിന്റെ വിവാഹ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. നടി മുംബൈയിലെ ഹോട്ടലില്‍ വച്ച് പ്രവാസി ഇന്ത്യക്കാരാനെ വിവാഹം കഴിച്ചുവെന്നാണ് വാര്‍ത്ത പരന്നത്. തൂവെള്ള ഗൗണില്‍ വധുവായി അണിഞ്ഞൊരുങ്ങി നില്ക്കുന്ന രാഖി സാവന്തിന്റെ ചിത്രങ്ങളും വാര്‍ത്തകള്‍ക്ക് ബലമേകിയിരുന്നു. എന്നാല്‍ വാര്‍ത്ത പ്രചരിച്ചതോടെ നടി പ്രതികരണവുമായി രംഗത്തെത്തി.
ആരാണ് ഈ കുപ്രചരങ്ങള്‍ മെനഞ്ഞുണ്ടാക്കുന്നത് എന്ന് വ്യക്തമല്ല. ഞാന്‍ ഒരു ബ്രൈഡല്‍ ഷൂട്ടിന് അണിഞ്ഞൊരുങ്ങുകയായിരുന്നു. ഞാന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ല, പ്രണയത്തിലുമല്ല'' - രാഖി വ്യക്തമാക്കി.
കൊമേഡിയനായ ദീപക് കലാലിനെ താന്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് രാഖി കുറച്ച് നാള്‍ മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ആ വിവാഹത്തില്‍ നിന്നും താന്‍ പിന്മാറിയെന്നും രാഖി തന്നെ അറിയിച്ചു. ഇതിന് കാരണമായി നടി പറഞ്ഞത് വിചിത്രമായ കാര്യങ്ങളാണ്. ദീപക് പുരുഷനല്ല ഒരു സ്ത്രീയാണെന്നും അദ്ദേഹത്തിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്നുമാണ് രാഖി പറഞ്ഞത്.
വെള്ള ഗൗണ്‍ ധരിച്ച് കൈയില്‍ പൂച്ചെണ്ടും, കൈകളില്‍ മൈലാഞ്ചിയും വിവാഹ വളകളും ധരിച്ചാണ് നടി ചിത്രത്തില്‍ ഉള്ളത്.ഒരു ഹോട്ടല്‍ റൂമില്‍ വെച്ച് രാഖിയുടെ രഹസ്യ വിവാഹം കഴിഞ്ഞു എന്നും ഈ ബന്ധം വളരെ രഹസ്യമായി സൂക്ഷിക്കാനാണ് രാഖി താല്പര്യപ്പെട്ടിരുന്നതെന്നും അതിനാലാണ് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ച് വിവാഹം നടത്തിയതെന്നുമാണ് പറയുന്നത്.