വിവാദവാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് രാഖി സാവന്ത്. ബോളിവുഡില്‍ തന്നെ വിവാദനായികയെന്നാണ് രാഖി സാവന്ത് അറിയപ്പെടുന്നത് തന്നെ. ഇന്റര്‍നെറ്റ് സെന്‍സേഷനായ ദീപക് കാലാലിനെ വിവാഹം കഴിക്കാന്‍ പോകുകയാണെന്നും തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ക്ഷണകത്തിലൂടെ അറിയിക്കുകും ചെയ്തിരുന്നു. എന്നാല്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റാഗ്രം പേജിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ബോളിവുഡിലെ ഹോട്ട് താരമായ രാഖി വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ ഇടക്കിടെ പല നാടകങ്ങളും വിവാദങ്ങള്‍ക്കും തിരികൊളുത്താറുണ്ട്. കഴിഞ്ഞ വര്‍ഷം നടി തനുശ്രീ ദത്തയ്‌ക്കെതിരെ മീടു മൂവ്‌മെന്റും നടത്തിയിരുന്നു. വിവാദങ്ങളുടെ കളിത്തോഴിയെന്ന പേരില്‍ അറിയപ്പെടാന്‍ തന്നെ കാരണം ഇതൊക്കെ തന്നെയാണ്. ബോക്സിംഗ് റിംഗില്‍ അപ്രതീക്ഷിതമായി കയറി ഇടികൊണ്ടും ഷൂട്ടിംഗിലെ ബെഡ്റൂം രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുമെല്ലാം രാഖി നിരന്തരം വാര്‍ത്തയില്‍ ഇടം നേടിയിരുന്നു.
വിവാഹം നടക്കാത്തതിനെ കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് അതില്‍ നിന്ന് പിന്‍മാറിയെന്നാണ് രാഖി പറയുന്നത്. 'ദീപക് ഒരു സ്ത്രീയാണ്. രണ്ട് സ്ത്രീകള്‍ തമ്മില്‍ എങ്ങനെ വിവാഹം കഴിക്കും. എന്റെ എല്ലാ ആരാധകരും പറഞ്ഞു ദീപകിനെ വിവാഹം കഴിക്കരുതെന്ന്. ദീപക് എന്നോട് പറഞ്ഞു, നിനക്ക് ഒരു കുഞ്ഞിനെ തരാന്‍ എനിക്ക് സാധിക്കില്ല എന്ന്. ഇപ്പോഴാണ് എനിക്ക് മനസിലാകുന്നത് ദീപക്കിന് എന്തോ ഗുരുതരമായ രോഗമുണ്ടെന്ന്. അദ്ദേഹം ഉടന്‍ ഈ ലോകം വിട്ടുപോകും. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. ദുഖത്തോടെയാണ് ഞാന്‍ ഈ കാര്യം ലോകത്തോട് പറയുന്നത്. അദ്ദേഹത്തെ വിവാഹം കഴിച്ചാല്‍ ഞാന്‍ വിധവയായി തീരും. പിന്നെ ഞാന്‍ എങ്ങനെ സെക്സിയായ വസ്ത്രങ്ങള്‍ ധരിക്കും' രാഖി സാവന്ത് പറഞ്ഞു.
ഞങ്ങള്‍ നഗ്നരായാണ് വിവാഹിതരാകുക എന്നാണ് ഇതിനിടെ ദീപക് അറിയിച്ചിരുന്നത്. വിവാഹ വസ്ത്രങ്ങള്‍ക്ക് കോടികള്‍ ചെലവഴിക്കുന്ന ബോളിവുഡ് താരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചെലവ് ചുരുക്കാന്‍ വസ്ത്രം വേണ്ടെന്നും നഗ്നരായി കല്യാണം കഴിക്കാമെന്നും താന്‍ ആവശ്യപ്പെട്ടപ്പോള്‍ രാഖി സമ്മതിച്ചെന്നാണ് ദീപക് കലാല്‍ പറഞ്ഞത്.