Latest News

ഇനി ഞാന്‍ രാത്രി യാത്ര ചെയ്യില്ല;ഞെട്ടിക്കുന്ന അനുഭവം പങ്കുവച്ച് നടി അഞ്ജലി അമീര്‍

Malayalilife
ഇനി ഞാന്‍ രാത്രി യാത്ര ചെയ്യില്ല;ഞെട്ടിക്കുന്ന അനുഭവം പങ്കുവച്ച് നടി അഞ്ജലി അമീര്‍

മ്മൂക്കയുടെ പേരന്‍പിലൂടെയും ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ട്രാന്‍സ് വുമണ്‍ നടി അഞ്ജലി അമീര്‍. സിനിമയില്‍ നായികയാകുന്ന ആദ്യ ട്രാന്‍സ് വുമണ്‍ ആയിരുന്നു താരം. തനിക്ക് നേരെ ലിവിങ്ങ് ടുഗെദറില്‍ ജീവിക്കുന്ന പങ്കാളിയായ അനസിന്റെ വധ ഭീഷണി ഉണ്ടെന്ന് വെളിപ്പെടുത്തി താരം ലൈവില്‍ എത്തിയത് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ രാത്രിയത്രയ്ക്കിടെ ഉണ്ടായ ഒരു ദുരനുഭവത്തെക്കുറിച്ച് താരം തുറന്ന് പറഞ്ഞിരിക്കയാണ്.

സിനിമയില്‍ നായികയാകുന്ന ആദ്യ ട്രാന്‍സ് വുമണ്‍ ആണ് അഞ്ജലി അമീര്‍. മോഡലിങ്ങിലൂടെ മമ്മൂട്ടിയുടേ പേരന്‍പ് സിനിമയിലൂടെയാണ് അഞ്ജലി അമീര്‍ ശ്രദ്ധേയയയായത്. തുടര്‍ന്ന് ബിഗ്‌ബോസിലെ മത്സരാര്‍ഥിയായും പ്രേക്ഷകര്‍ അഞ്ജലിയെ കണ്ടു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ബിഗ്‌ബോസില്‍ നിന്നും ഇടയ്ക്ക് വച്ച് അഞ്ജലി പുറത്തേക്ക് പോയി. പ്ലസ്ടൂവോടെ മുടങ്ങിയ തന്റെ പഠനം പുനരാരംഭിച്ച അഞ്ജലി കോളേജില്‍ പഠിത്തം തുടരുകയാണ്. യാത്രകള്‍ വളരെയേറെ ഇഷ്ടപ്പെടുന്ന ആളാണ് അഞ്ജലി അമീര്‍. എന്നാല്‍ യാത്രകള്‍ ഇഷ്ടമുളള താരത്തിന് രാത്രി യാത്ര ഭയമാണെന്നാണ് പറയുന്നത്.ഒരിക്കലുണ്ടായ ഒരു ദുരനുഭവമാണ് അതിന് കാരണമെന്നാണ് അഞ്ജലി പറയുന്നത്.

രാത്രിയില്‍ സ്ഥിരമായി യാത്ര ചെയ്യുനണവരോട് തനിക്കുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടിയും മോഡലുമായ അഞ്ജലി അമീര്‍.ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.രാത്രിയില്‍ യാത്രചെയ്യുമ്പോള്‍ അസ്വാഭാവികമായി നിങ്ങള്‍ക്കു നേരേ എന്തുസംഭവിച്ചാലും വാഹനം നിര്‍ത്താതെ പോവുക. അല്ലെങ്കില്‍ പരമാവധി രാത്രിയാത്ര ഒഴിവാക്കുക. രാത്രിയാത്രയില്‍ തനിക്ക് നേരിട്ടൊരു അപകടത്തെക്കുറിച്ച് വിവരിക്കുകയാണ് അഭിനേത്രിയായ അഞ്ജലി അമീര്‍. മമ്മൂട്ടിയ്‌ക്കൊപ്പം പേരന്‍പ് എന്ന ഗംഭീര ചിത്രത്തില്‍ അഭിനയിച്ച അഞ്ജലിക്ക് യാത്രകള്‍ എന്നാല്‍ മൈന്‍ഡ് റിലാക്‌സേഷന്‍ ആണ്.

തിരക്കുകളില്‍ നിന്നെല്ലാം മാറി സ്വസ്ഥമായും സമാധാനമായും സമയം ചെലവഴിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം യാത്രകള്‍ തന്നെയാണ്. എന്നാല്‍ രാത്രിയിലെ സഞ്ചാരങ്ങളോട് എനിക്കിപ്പോള്‍ വല്ലാത്ത ഭയം ആണ്. അതിനു കാരണമുണ്ട്. ഈയടുത്ത് സംഭവിച്ചതാണ്. ഷൂട്ടിനും മറ്റുമൊക്കെയായി പലപ്പോഴും ചെന്നൈയ്ക്ക് പോകേണ്ടിവരും. മിക്കവാറും സ്വന്തം കാറില്‍ തന്നെയാകും യാത്ര. ഷൂട്ടിങ് സ്ഥലത്ത് കൃത്യസമയത്ത് എത്താനായി ഞാന്‍ മിക്കവാറും രാത്രിയിലാണ് യാത്ര നടത്താറ്, അങ്ങനെ ഒരു യാത്രയ്ക്കിടെയാണ് ആ ഭീകരസംഭവം ഉണ്ടായത്. ഞാന്‍ കാറില്‍ ഉറക്കത്തിലായിരുന്നു.

സേലത്തിനടുത്തായി ഒരു സ്ഥലത്ത് എത്തിയപ്പോള്‍ പെട്ടെന്ന് കാറിനു നേരെ കല്ലേറ്. എന്റെ സൈഡിലായി ഡോറില്‍ വന്ന് ഒരു കല്ല് ഭയങ്കര ശബ്ദത്തോടെ പതിച്ചു. ഞെട്ടിയെഴുന്നേറ്റ ഞാന്‍ കാര്‍ നിര്‍ത്താന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാല്‍ പുള്ളി വാഹനം നിര്‍ത്താതെ വേഗത്തില്‍ ഓടിച്ചുപോന്നു. വണ്ടി നിര്‍ത്തി എന്താണ് സംഭവിച്ചതെന്നു നോക്കാമായിരുന്നുവെന്ന് ഞാന്‍ ഡ്രൈവറോട് പറഞ്ഞെങ്കിലും പുള്ളി ഒന്നും മിണ്ടിയില്ല. പിന്നീട് കാര്‍ ഏതാണ്ട് 20 കിലോമീറ്ററോളം സഞ്ചരിച്ച് ഒരു പെട്രോള്‍ പമ്പും ടോളുമൊക്കെയുള്ള സ്ഥലത്ത് നിര്‍ത്തി. അവിടെ നിന്ന പോലിസുകാരോട് എന്റെ ഡ്രൈവര്‍ സംഭവം വിവരിച്ചു.അപ്പോഴാണ് അവര്‍ ആ ഞെട്ടിക്കുന്ന വിവരം ഞങ്ങളോട് പറയുന്നത്. .ഇത് സ്ഥിരം പരിപാടിയാണ്. രാത്രിയില്‍ സഞ്ചരിക്കുന്ന, പ്രത്യേകിച്ച് ഒറ്റയ്ക്ക് പോകുന്ന വാഹനങ്ങള്‍ക്കു നേരെ കല്ലെറിയും. എന്താണെന്നറിയാന്‍ വണ്ടി നിര്‍ത്തുന്നവരെ ഒരു സംഘം ആളുകള്‍ ആക്രമിക്കും. മോഷണം, പിടിച്ചുപറി എന്നിവയൊക്കെയാണ് അവരുടെ ലക്ഷ്യം. ഇതിനിടയില്‍ ചിലപ്പോള്‍ നമുക്ക് അപകടം വരെ സംഭവിക്കാമെന്ന് അവര്‍ പറഞ്ഞതായി അഞ്ജലി പറഞ്ഞു.

Anjali Ameer reveals an inccident while she was travelling

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക