വിവാഹത്തിനു ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ഭര്‍ത്താവ് അമേരിക്കന്‍ ഗായകന്‍ നിക്കുമായുള്ള ചിത്രങ്ങളും വീഡിയോയും താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. വിവാഹത്തിന് ശേഷം പല രാജ്യങ്ങളിലായി അവധിയാഘോഷിക്കുന്ന താരദമ്പതികളുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഏറെയും പ്രചരിക്കുന്നത്. ഇപ്പോഴിത ഭര്‍ത്താവുമൊത്തുള്ള ഏറ്റവും പുതിയ റൊമാന്റിക് നിമിഷം പങ്കുവെച്ചിരിക്കുകയാണ് താരം.
നീന്തല്‍ വസ്ത്രത്തില്‍ ഗ്ലാമറസായി കിടക്കുന്ന പ്രിയങ്കയെ പ്രണയപൂര്‍വ്വം ചേര്‍ത്തുപിടിക്കുന്ന നിക്കിനെയാണ് ചിത്രങ്ങളില്‍ കാണാനാവുക ഭര്‍ത്താവ് നിക്ക് ജോനാസിനൊപ്പം മിയാമിയില്‍ ചെലവഴിച്ച ജന്മദിന ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ആണ് പ്രിയങ്കാ ഓരോന്നായി പങ്ക വക്കുന്നത്. ഇതോടെ ഹണിമൂണ്‍ ആഘോഷങ്ങള്‍ക്ക് അവസാനമില്ലേയെന്ന ചോദ്യവുമായി ആരാധകരും എത്തിയിട്ടുണ്ട്.
നിക്ക് ജോനാസ്, അമ്മ മധു ചോപ്ര, സഹോദരി പരിനീതി ചോപ്ര എന്നിവര്‍ക്കൊപ്പമായിരുന്നു പ്രിയങ്കയുടെ മിയാമിയിലെ ജന്മദിനാഘോഷം. മിയാമിയില്‍ ഉല്ലാസബോട്ടിലിരുന്ന് സിഗരറ്റ് വലിക്കുന്ന പ്രിയങ്കയുടെ ചിത്രം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പ്രിയങ്കയുടെ പിറന്നാളിന് ഭര്‍ത്താവ് നിക് ജൊനാസ് ഗംഭീര പാര്‍ട്ടിയാണ് ഒരുക്കിയത്. ഫ്ളോറിഡയിലെ മിയാമിലെ ആഡംബര റസ്റ്ററന്റില്‍ വച്ചായിരുന്നു പ്രിയങ്കയുടെ 37-ാം പിറന്നാള്‍ ആഘോഷം. പാര്‍ട്ടിയില്‍നിന്നുള്ള ചിത്രങ്ങള്‍ നിക്കും ഷെയര്‍ ചെയ്തിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ സജീവ സാന്നിധ്യമാണ് പ്രിയങ്ക ഇന്‍സ്റ്റഗ്രാമിലൂടെ ഏറ്റവും വരുമാനം നേടുന്ന ഇന്ത്യക്കാരുടെ പട്ടികയില്‍സ്ഥാനം പിടിച്ചിട്ടുണ്ട്.ഒരു സ്‌പോണ്‍സേഡ് പോസ്റ്റിന് രണ്ടു കോടിയോളമാണ് പ്രിയങ്കയ്ക്ക് പ്രതിഫലമായി ലഭിക്കുന്നത്. പ്രിയങ്കയ്ക്കൊപ്പം കോലിയും ഈ പട്ടികയിലുണ്ട്. 1.5 കോടിയാണ് കോലിക്ക് ലഭിക്കുന്നത്.ഇത് സംബന്ധിച്ച വിവരങ്ങള്‍ ഹോപ്പര്‍ എച്ച് ക്യൂ. കോം കഴിഞ്ഞ ദിവസങ്ങള്‍ പുറത്ത് വിട്ടിരുന്നു.