Latest News

 'പ്രിയങ്കയെ ഒന്ന് പ്രേമിക്കുക അത്ര മാത്രമേ നിക്കിന് ഉദ്ദേശം ഉണ്ടായിരുന്നുള്ളു. എന്നാല്‍ തന്ത്രത്തിലൂടെ നിക്കിനെ വിവാഹത്തിലേക്ക് എത്തിക്കുകയായിരുന്നു' പ്രിയങ്കയെ മോശപ്പെട്ട സ്ത്രീയായി ചിത്രീകരിച്ച് അമേരിക്കന്‍ മാധ്യമം...!

Malayalilife
 'പ്രിയങ്കയെ ഒന്ന് പ്രേമിക്കുക അത്ര മാത്രമേ നിക്കിന് ഉദ്ദേശം ഉണ്ടായിരുന്നുള്ളു. എന്നാല്‍ തന്ത്രത്തിലൂടെ നിക്കിനെ വിവാഹത്തിലേക്ക് എത്തിക്കുകയായിരുന്നു' പ്രിയങ്കയെ മോശപ്പെട്ട സ്ത്രീയായി ചിത്രീകരിച്ച് അമേരിക്കന്‍ മാധ്യമം...!

താരവിവാഹത്തിന്റെ ചൂട് മാറും മുമ്പ് അടുത്ത വിവാദ വാര്‍ത്തയുമായി അമേരിക്കന്‍ മാധ്യമം. അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനത്തിലാണ് പ്രിയങ്കയെ ഗ്ലോബല്‍ സ്‌കാം ആര്‍ടിസ്റ്റ് എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. പ്രിയങ്കയുടെയും നിക്കിന്റെയും യഥാര്‍ഥ സ്നേഹമോ? എന്നായിരുന്നു ആര്‍ട്ടിക്കിളിന്റെ ടൈറ്റില്‍. 


പ്രിയങ്ക ചോപ്രയെ അഴിമതിക്കാരിയും വഞ്ചകിയുമാക്കി ചിത്രീകരിച്ചാണ് അമേരിക്കന്‍ മാധ്യമം ലേഖനമെഴുതിയത്. ആഗോളതലത്തില്‍ അഴിമതിക്കാരിയായ നടിയാണ് പ്രിയങ്കയെന്നും നിക്കിനെ ചതിയില്‍പെടുത്തി വിവാഹം കഴിക്കുകയുമായിരുന്നുവെന്നുമാണ് ലേഖനത്തില്‍ പറയുന്നത്. പ്രിയങ്കയെ വിവാഹം കഴിച്ചതോടെ നിക്കിന്റെ ജീവിതം നരകമായെന്നും ഓടി രക്ഷപ്പെടാനുമൊക്കയാണ് യുഎസില്‍ നിന്നും പുറത്ത് വിട്ട ആര്‍ട്ടിക്കിളില്‍ പറയുന്നത്.

'നിക്ക് ജോണ്‍സ് താങ്കള്‍ ഈ വിവാഹത്തില്‍ സന്തുഷ്ടനാണോ എന്ന് ഇതുവരെ ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിങ്ങളിത് കാണുന്നുണ്ടെങ്കില്‍ എത്രയും വേഗം രക്ഷപ്പെട്ടു കൊള്ളുക'. തുടങ്ങി നിക്കിന് താല്‍പര്യമില്ലാത്തൊരു ബന്ധത്തിലാണ് കുടുങ്ങിയിരിക്കുന്നതെന്നുമാണ് ആര്‍ട്ടിക്കിളില്‍ പറഞ്ഞിരിക്കുന്നത്. മാത്രമല്ല പ്രിയങ്ക ചോപ്ര ഒരു വഞ്ചകിയും അഴിമതിക്കാരിയുമാണ്. വിവാഹത്തിലേക്ക് നിക്കിനെ എത്തിക്കുമ്‌ബോള്‍ അദ്ദേഹം തയ്യാറാണോ എന്ന് പ്രിയങ്ക ശ്രദ്ധിച്ചിരുന്നില്ല. പ്രിയങ്കയെ ഒന്ന് പ്രേമിക്കുക അത്ര മാത്രമേ നിക്കിന് ഉദ്ദേശം ഉണ്ടായിരുന്നുള്ളു. എന്നാല്‍ പ്രിയങ്ക തന്ത്രത്തിലൂടെ നിക്കിനെ വിവാഹത്തിലേക്ക് എത്തിക്കുകയായിരുന്നു. നിലവില്‍ ഹോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന യുവതികളുമായി ബന്ധം സ്ഥാപിക്കാന്‍ നിക്കിന് കഴിയും. എന്നാല്‍ ആഗോളതലത്തില്‍ അഴിമതി നടത്തുന്ന ഒരു കലാകാരിയെ അദ്ദേഹം വിവാഹം കഴിക്കേണ്ടി വന്നിരിക്കുകയാണ്. അത് അത്ര ശരിയാണെന്ന് തോന്നുന്നുണ്ടോ..? എന്നും ആര്‍ട്ടിക്കിളില്‍ ചോദിക്കുന്നു.

 

This is disgusting. @TheCut should be ashamed to have someone write such evil words. What Nick & Pri have is Beautiful Love. Thank u, Next. https://t.co/G3hvXmhm9O

— J O E  J O N A S (@joejonas) December 5, 2018



 

 

മരിയാ സ്മിത്ത് എഴുതിയ ലേഖനത്തിനെതിരേ പ്രതിഷേധം ഉയര്‍ന്നതോടെ ദി കട്ട് ലേഖനം പിന്‍വലിച്ചു. നിക്കിന്റെ സഹോദരനായ ജോ ജോനാസ്, അദ്ദേഹത്തിന്റെ കാമുകി സോഫി ടര്‍ണര്‍, ബോളിവുഡ് താരങ്ങളായ അര്‍ജുന്‍ കപൂര്‍, സോനം കപൂര്‍ തുടങ്ങിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ താനിപ്പോള്‍ വളരെ സന്തോഷകരമായ അവസ്ഥയിലാണെന്നും ഇത്തരം കാര്യങ്ങളോട് പ്രതികരിക്കാനില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.

എല്ലാത്തിനുമുപരി പ്രിയങ്കയെ കുറിച്ച് വംശീയത നിറഞ്ഞതും വെറുപ്പ് ഉളവാക്കുന്നതുമായ ഒത്തിരി കാര്യങ്ങളായിരുന്നു ആര്‍ട്ടിക്കിളില്‍ പറഞ്ഞിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും യുഎസ് ആര്‍ട്ടിക്കിളിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.


 

Read more topics: # PRIYANKA,# NICK,# US ARTICLE,# CONTROVERSY
PRIYANKA,NICK,US ARTICLE,CONTROVERSY

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES