വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ താരതമ്യേന കുറച്ച് സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ എങ്കിലും മുത്തുമണിയുടെ മിക്ക കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പുറത്തിറങ്ങിയ ചിത്രങ്ങളില്‍ എല്ലാം മികച്ച കഥാപാത്രങ്ങളാണ് ലഭിച്ചിരിക്കുന്നത്. സത്യന്‍ അന്തിക്കാടിന്റെ രസതന്ത്രം എന്ന സിനിമയിലൂടെയാണ് മുത്തുമണി സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് നിരവധി സിനിമികളില്‍ മുത്തുമണി അഭിനയിച്ചു. കരിയറില്‍ ഇടയ്ക്കിടെ ഇടവേളയും നടിക്ക് വന്നിട്ടുണ്ട്.
നിയമ ബിരുധദാരിയായ മുത്തുമണി അഡ്വക്കേറ്റ് കൂടിയാണ്. ഇപ്പോഴിതാ താരത്തിന് ഡോക്ടറേറ്റ് ലഭിച്ചിരിക്കുകയാണ്. കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയില്‍ (കുസാറ്റ്) നിന്നാണ് മുത്തുമണി സോമസുന്ദരം ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. സിനിമയിലെ പകര്‍പ്പവകാശ നിയമം സംബന്ധിച്ച പഠനമാണ് മുത്തുമണിയെ പിഎച്ച്ഡിക്ക് അര്‍ഹയാക്കിയത്. 'ഇന്ത്യന്‍ സിനിമയിലെ സംവിധായകരുടെയും എഴുത്തുകാരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ 1957 ലെ പകര്‍പ്പവകാശ നിയമത്തിന്റെ പ്രസക്തി' എന്ന വിഷയത്തിലായിരുന്നു പഠനം. ഡോ. കവിത ചാലയ്ക്കലിന്റെ കീഴിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. കുസാറ്റിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഐപിആര്‍ സ്റ്റഡീസിലായിരുന്നു പഠനം പൂര്‍ത്തിയാക്കിയത്.
പഠനത്തിനൊപ്പം സിനിമയിലും താരം സജീവമായിരുന്നു. സോഷ്യലി കമ്മിറ്റഡ് ആയ പ്രൊഫെഷന്‍ എന്നതിലുപരി മനസ്സില്‍ ഇഷ്ടപ്പെട്ടാണ് ഡോക്ടറേറ്റ് കൂടി പഠിക്കുന്നത്. സിനിമയും പഠനവും ഒക്കെ ഒന്നിച്ചാണ് കൊണ്ടുപോയത്. ഡോക്ടറേറ്റ് എടുക്കുന്നതിന് കുടുംബത്തിന്റെ പൂര്‍ണപിന്തുണ ലഭിച്ചിരുന്നു. ലോ എടുത്തപ്പോള്‍ തൊട്ട് തുടങ്ങിയതാണ് എന്തെങ്കിലും സ്‌പെസിഫിക്കായിട്ടുള്ള വിഷയത്തിനെ കൂടി പൂര്‍ണമായും പഠിക്കണം എന്നത് ആ ആഗ്രഹമാണ് ഇപ്പോള്‍ സഫലമായിരിക്കുന്നത്. സിനിമക്കിടയിലെ റിസര്‍ച്ച് ആയതുകൊണ്ട് തന്നെ വലിയ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. എങ്കിലും മെന്റായ ഡോ. കവിത ചാലയ്ക്കലിന്റെ സഹായം വലിയ ധൈര്യമാണ് നല്‍കിയത്.
മോഹന്‍ലാല്‍ നായകനായ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത രസതന്ത്രം എന്ന ചിത്രത്തിലാണ് മുത്തുമണി ആദ്യമായി അഭിനയിച്ചത്. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ പ്രേമിക്കുന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. അതിനു ശേഷം നിരവധി ശ്രദ്ധേയമായ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു. കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി , ഹൌ ഓള്‍ഡ് ആര്‍ യു, ഒരു ഇന്ത്യന്‍ പ്രണയകഥ, ഞാന്‍ ,ലൂക്കാ ചുപ്പി എന്നീ ചിത്രങ്ങളിലാണ് ശ്രദ്ധേയമായ വിവിധ വേഷങ്ങള്‍ ചെയ്തത്.
നാടകങ്ങളാണ് മുത്തുമണിയെ ആദ്യം സ്വാധീനിച്ചത്. പിന്നീട് അത് സിനിമ എന്ന ലക്ഷ്യത്തിലേക്ക് എത്തി. ഇതിനായി ആദ്യം മുത്തുമണി ചെയ്തത് നൃത്തം പഠിക്കുകയായിരുന്നു. തുടര്‍ന്ന് മോണോ ആക്ടും പഠിച്ചു. സ്‌കൂള്‍ കലോത്സവ വേദിയില്‍ ഒന്‍പത് വര്‍ഷക്കാലം അടുപ്പിച്ച് മോണോ ആക്ടില്‍ ആദ്യ സ്ഥാനങ്ങളിലെത്താന്‍ താരത്തിന് സാധിച്ചു. ഇതില്‍ നിന്നും സിനിമയിലേക്ക് താരം എത്തിയത്. 2025 ല്‍ പുറത്തിറങ്ങിയ ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തിലാണ് താരത്തിന്റെ അവസാനത്തേതായി തിയേറ്ററില്‍എത്തിയതചിത്രം.