Latest News

വിവാഹം കഴിഞ്ഞിട്ട് ആറ് വര്‍ഷം; 2025 ല്‍ എടുത്ത തീരുമാനങ്ങളില്‍ ഒന്ന്;  പ്രഗ്‌നന്‍സി നീട്ടിവെച്ചത് സ്വന്തമായി കരിയര്‍ സെറ്റ് ച്യെയാനും ഫിനാഷ്യല്‍ ഇന്റിപെന്റന്‍സും നിര്‍ബന്ധമായതിനാല്‍; ഗര്‍ഭിണിയാണെന്ന സന്തോഷം പങ്ക് വച്ച് അവതാരക വീണ മുകുന്ദന്‍

Malayalilife
 വിവാഹം കഴിഞ്ഞിട്ട് ആറ് വര്‍ഷം; 2025 ല്‍ എടുത്ത തീരുമാനങ്ങളില്‍ ഒന്ന്;  പ്രഗ്‌നന്‍സി നീട്ടിവെച്ചത് സ്വന്തമായി കരിയര്‍ സെറ്റ് ച്യെയാനും ഫിനാഷ്യല്‍ ഇന്റിപെന്റന്‍സും നിര്‍ബന്ധമായതിനാല്‍; ഗര്‍ഭിണിയാണെന്ന സന്തോഷം പങ്ക് വച്ച് അവതാരക വീണ മുകുന്ദന്‍

വേറിട്ട അവതരണത്തിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ അവതാരകയാണ് വീണ മുകുന്ദന്‍. സിനിമാപ്രമോഷനുകളും അഭിമുഖങ്ങളു മൊക്കെയായി സജീവമാണ് വീണ. സോഷ്യല്‍മീഡിയയിലൂടെയായി ജീവിത വിശേഷങ്ങളും അവര്‍ പങ്കുവെക്കാറുണ്ട്. അമ്മായാവാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ചുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍

താന്‍ ഗര്‍ഭിണിയാണെന്നും വൈകാതെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുമെന്നുമാണ് പുതിയ വീഡിയോയില്‍ വീണ പറഞ്ഞത്. ആറ് വര്‍ഷം മുമ്പായിരുന്നു വീണയുടെ വിവാഹം. ജീവന്‍ കൃഷ്ണകുമാറാണ് വീണയുടെ പങ്കാളി.

കരിയര്‍ കെട്ടിപടുക്കുന്നതിന്റെ തിരക്കിലായതിനാലാണ് വീണ ഇത്രയും കാലം പ്രഗ്‌നന്‍സി നീട്ടിവെച്ചത്. എന്നാല്‍ ഇപ്പോള്‍ താന്‍ അമ്മയാകാന്‍ മനസുകൊണ്ട് ഒരുങ്ങി കഴിഞ്ഞുവെന്നും വീണ പറയുന്നു. വീണയുടെ മുഖത്തെ തിളക്കം കണ്ട് പ്രേക്ഷകര്‍ ചോദ്യങ്ങള്‍ ചോദിച്ച് തുടങ്ങിയതോടെയാണ് പ്രഗ്‌നന്‍സി താരം റിവീല്‍ ചെയ്തത്. കഴിഞ്ഞ മൂന്ന്, നാല് മാസമായി എനിക്ക് ഏറ്റവും കൂടുതല്‍ ലഭിക്കുന്ന കമന്റാണ് വീണ പ്രെഗ്‌നന്റാണോയെന്നത്. 

വീണയുടെ മുഖത്തിന് ഒരുഗ്ലോ വന്നിട്ടുണ്ടല്ലോ... അതിന് അര്‍ത്ഥം ഗര്‍ഭിണിയാണെന്നല്ലേ?. അതുകൊണ്ടല്ലേ ലൂസ് സൈസിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് എന്നിങ്ങനേയും നിരവധി കമന്റുകള്‍ എനിക്ക് നിരന്തരമായി ലഭിക്കാറുണ്ടായിരുന്നു. ഈ കമന്റുകള്‍ക്കെല്ലാം മറുപടി നല്‍കണമെന്ന് ഞാന്‍ ആ?ഗ്രഹിച്ചിരുന്നു. ആ മറുപടിയാണ് ഇപ്പോള്‍ പറയാന്‍ പോകുന്നത്. അതേ ഞാന്‍ ??ഗര്‍ഭിണിയാണ്. പ്ര?ഗ്‌നന്റാകണമെന്ന് ഞാന്‍ ആഗ്രഹിച്ച കാലം മുതല്‍ എനിക്ക് ഈ മെസേജുകള്‍ വരുന്നുണ്ടായിരുന്നു. വളരെ സന്തോഷകരമായ ഒരു ഫെയ്‌സിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്.

2025ല്‍ ഞാന്‍ എടുത്ത തീരുമാനങ്ങളില്‍ ഒന്നായിരുന്നു ഇത്തവണ ഒരു ഫാമിലി പ്ലാനിങ്ങ് ഉണ്ടാകണം, ഒരു കുട്ടി വേണം എന്നതൊക്കെ. അങ്ങനെ ഞാന്‍ ആ?ഗ്രഹിച്ചപ്പോള്‍ തന്നെ അത് സംഭവിച്ചു. ഇപ്പോള്‍ മൂന്ന് മാസം കഴിഞ്ഞു. പലരും ചോദിക്കും എന്തുകൊണ്ടാണ് ഇത് ഇത്രയും കാലം പറയാതെ വെച്ചതെന്ന്. എല്ലാവിധ ക്ലാരിഫിക്കേഷനിലൂടെയും കടന്ന് പോയി ഇത് സത്യമാണെന്ന് എനിക്ക് തന്നെ പൂര്‍ണബോധ്യം വന്നശേഷം പറയാമെന്ന് കരുതിയാണ് ഇതുവരെ പറയാതിരുന്നത്. ഈ മെയ്യില്‍ എന്റെ വിവാഹം കഴിഞ്ഞിട്ട് ആറ് വര്‍ഷമാകും. അതുകൊണ്ട് തന്നെ എല്ലാ ഭാ?ഗത്ത് നിന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് എന്റേത് വളരെ സാധാരണ കുടുംബമാണ്. അങ്ങനൊരു കുടുംബത്തിലെ അച്ഛനും അമ്മയ്ക്കുമെല്ലാം വിവാഹിതയായി ആറ് വര്‍ഷം കഴിഞ്ഞിട്ടും മോള്‍ക്ക് കുട്ടികള്‍ ജനിക്കാത്തതും മുപ്പത് വയസ് കഴിഞ്ഞിട്ട് കുട്ടികളുണ്ടാകാന്‍ ബുദ്ധിമുട്ടാകുമല്ലോ എന്നതും ഒരു കണ്‍സേണായി ഉണ്ടാകും. മാത്രമല്ല എനിക്ക് പിസിഒഡി, പിസിഒഎസ് എന്നിവയുള്ളതുമാണ്.

പക്ഷെ എല്ലാ കാലത്തും എന്റെ പ്രയോറിറ്റീസ് മറ്റ് പലതുമായിരുന്നു. സ്വന്തമായി ഒരു കരിയര്‍ സെറ്റ് ചെയ്യണമെന്നതായിരുന്നു അത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഒറിജിനല്‍സ് എന്റര്‍ടെയ്ന്‍മെന്റ് എന്ന എന്റെ ചാനലിന് പിറകെയായിരുന്നു. അതുപോലെ ഫിനാഷ്യല്‍ ഇന്റിപെന്റന്‍സും എന്നെ സംബന്ധിച്ച് വളരെ നിര്‍ബന്ധമുള്ള കാര്യമായിരുന്നു. അതുകൊണ്ട് തന്നെ പെട്ടന്ന് പ്ര?ഗ്‌നന്‍സിയിലേക്ക് കടന്നാല്‍ ഇത്തരത്തിലുള്ള ഇന്റിപെന്റന്‍സി നഷ്ടപ്പെടുമോയെന്ന പേടിയുണ്ടായിരുന്നു. അതുകൊണ്ട് കൂടിയാണ് പ്ര?ഗ്‌നന്‍സി ഞാന്‍ നീട്ടിവെച്ചത്. എന്നാല്‍ ഇപ്പോള്‍ ഇത്തരം കാര്യങ്ങളില്‍ എല്ലാം ഞാന്‍ സെറ്റിലായിയെന്ന് എനിക്ക് തന്നെ ബോധ്യം വന്നതുകൊണ്ടാണ് മുപ്പത്തിമൂന്ന് വയസ് കഴിയുന്ന സാഹചര്യത്തില്‍ പ്ര?ഗ്‌നന്റാകാമെന്ന് തീരുമാനിച്ചത്. ഓവര്‍ ഏജ്ഡാണെന്നും ഹൈ റിസ്‌ക്ക് പ്ര?ഗ്‌നന്‍സിയാണെന്നും ഡിലേ ചെയ്യിക്കരുതെന്നും പലരും പറഞ്ഞിരുന്നു. പക്ഷെ ഞാന്‍ സ്വയം തന്നെയാണ് 2025ല്‍ മദര്‍ഹുഡ്ഡിലേക്ക് കടക്കാമെന്ന് തീരുമാനിച്ചതെന്ന് വീണ പറഞ്ഞു.

പ്രഗ്‌നന്‍സിയുടെ ആദ്യത്തെ മൂന്ന് മാസം ഞാന്‍ വിജയകരമായി പൂര്‍ത്തിയാക്കി. എനിക്ക് ഒരുപാട് ടെന്‍ഷനുണ്ടായിരുന്നു. പ്ര?ഗ്‌നന്‍സി ആ?ഗ്രഹിക്കുന്ന സമയത്ത് അമ്മമാരായ സമപ്രായക്കാരുമായി നമ്മള്‍ സംസാരിക്കുമല്ലോ. അങ്ങനെ സംസാരിച്ചപ്പോള്‍ തൊണ്ണൂറ് ശതമാനം ആളുകള്‍ക്കും പറയാനുണ്ടായിരുന്നത് നിരന്തരമായി ഉണ്ടാകുന്ന ഛര്‍ദ്ദി, ശരീരത്തിന് ഉണ്ടാകുന്ന അതിഭീകരമായ ബുദ്ധിമുട്ടുകള്‍ എന്നിവയെ കുറിച്ചായിരുന്നു. പലരും പറയും ഇത്തരം കാര്യങ്ങള്‍ ഒന്നും അന്വേഷിക്കാതെ ഈ സമയത്ത് ഹാപ്പിയായി ഇരിക്കണമെന്ന്. പക്ഷെ എന്ത് ചെയ്യാന്‍ ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കാനുള്ള ത്വര ഈ സമയത്ത് കൂടുതലായിരിക്കും. അതുപോലെ ചാറ്റ് ജിപിടിയില്‍ കയറി പ്രഗ്‌നന്‍സിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വായിച്ച് പഠിക്കുമായിരുന്നു. ഇതൊക്കെയായിരുന്നു എന്റെ വിനോദം. ടെന്‍ഷനോടെയാണ് മദര്‍ഹുഡ്ഡിലേക്ക് പ്രവേശിച്ചതെങ്കിലും ആദ്യത്തെ മൂന്ന് മാസം ദൈവാനുഗ്രഹം കൊണ്ട് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല.

ഇത്രയും നാളിനിടെ നാലോ അഞ്ചോ തവണ മാത്രമെ ഞാന്‍ ഛര്‍ദ്ദിച്ചിട്ടുള്ളു. ബെഡ് റെസ്റ്റും ആവശ്യമായി വന്നില്ല. എന്തൊക്കെ കാര്യങ്ങളാണോ നിത്യ ജീവിതത്തില്‍ ചെയ്തിരുന്നത് അത് തന്നെ തുടര്‍ന്നോളാനാണ് ഗൈനക്കോളജിസ്റ്റും നിര്‍ദേശിച്ചത്. പ്രഗ്‌നന്‍സി ഒരു അസുഖമാണെന്ന രീതിയില്‍ ചിന്തിച്ച് പേടിച്ച് മാറി നില്‍ക്കരുതെന്നും പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഒരു കാര്യത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതും വളരെ രസകരമായ സമയത്താണ്. ആപ് കൈസേ ഹോ സിനിമയുടെ പ്രമോഷന്‍ നടക്കുന്ന സമയത്താണ് പ്രഗ്‌നന്‍സി അറിഞ്ഞത്. എല്ലാം കൊണ്ടും ആ സമയത്ത് ഞാന്‍ വളരെ ഹാപ്പിയായി നില്‍ക്കുകയായിരുന്നു. അതിനിടയില്‍ കണ്ണിന് അസുഖം വന്നിരുന്നു. അതൊരു ചെറിയ വിഷമമായിരുന്നു. പിന്നീട് അതും ബേധപ്പെട്ടു.

പ്രഗനന്‍സി അറിഞ്ഞ് രണ്ട് ദിവസത്തേക്ക് മാത്രമെ എനിക്ക് എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നുള്ളു. ഗര്‍ഭിണിയായശേഷം ഓരോ സമയത്തും നടത്തുന്ന സ്‌കാനുകള്‍ പിന്നീട് നമ്മുടെ എക്‌സൈറ്റ്‌മെന്റ് കൂട്ടും. ആദ്യം കുട്ടിയുടെ ഹാര്‍ട്ട് ബീറ്റ് നമ്മളെ കേള്‍പ്പിക്കുന്ന സ്‌കാനിങ് നടന്നിരുന്നു. അന്ന് കുഞ്ഞിന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം കേട്ടപ്പോള്‍ എന്ത് ഫീലാണ് ഉണ്ടായതെന്ന് എനിക്ക് പറഞ്ഞ് അറിയിക്കാന്‍ അറിയില്ല. പിന്നീട് കുട്ടിക്ക് ജനിതകമായ പ്രശ്‌നങ്ങളുണ്ടോയെന്ന് അറിയാന്‍ ഒരു സ്‌കാനാണ് പിന്നീട് എടുത്തത്. അതിലും കുഞ്ഞ് ഓക്കെയാണ് പേടിക്കാന്‍ ഒന്നും ഇല്ലെന്ന് മനസിലായി എന്നുമാണ് അനുഭവം പങ്കുവെച്ച് വീണ പറഞ്ഞത്. 

പേഴ്‌സണല്‍ ലൈഫില്‍ എക്‌സൈറ്റ്‌മെന്റുള്ള ഇത്രയേറെ കാര്യങ്ങള്‍ ഒരു വശത്ത് നടക്കുന്നതുകൊണ്ട് പ്രൊഫഷണല്‍ ലൈഫില്‍ ഞാന്‍ കുറച്ച് ഉഴപ്പിയോയെന്ന് ചോദിച്ച് കഴിഞ്ഞാല്‍ കുറച്ചൊക്കെ സത്യമാണെന്ന് പറയേണ്ടി വരും. പക്ഷെ എന്റെ കൂടെയുള്ളവര്‍ കാര്യങ്ങള്‍ എല്ലാം മാനേജ് ചെയ്ത് സഹായിച്ചു. ഫൈനാഷ്യല്‍ ഇന്റിപെന്റസി വന്നശേഷം പ്രഗ്‌നന്‍സി പോലുള്ളവയിലേക്ക് ഇറങ്ങിയാല്‍ ബുദ്ധിമുട്ടുകള്‍ കുറയുമെന്നാണ് ഞാന്‍ എന്റെ അനുഭവത്തില്‍ നിന്നും മനസിലാക്കിയത്. 

അതുപോലെ പ്രഗ്‌നന്റായതിന്റെ പേരില്‍ എന്റെ കരിയറിന് കോട്ടം തട്ടരുതെന്നും എനിക്കുണ്ടായിരുന്നു. അതും എനിക്ക് മാനേജ് ചെയ്യാന്‍ സാധിച്ചു. ഇത് തന്നെയാണ് പെണ്‍കുട്ടികളോട് എനിക്ക് എല്ലാ കാലത്തും പറയാനുള്ളത്. പ്രഗ്‌നന്റായതുകൊണ്ട് ജോലി അടക്കം എല്ലാത്തില്‍ നിന്നും കുറച്ച് കാലം മാറി നിന്നേക്കാമെന്ന ചിന്ത മാറ്റിവെക്കുക. ഇതൊരു രോഗമല്ല. ഹാപ്പിയായി കടന്നുപോകാന്‍ പറ്റുന്ന അവസ്ഥയാണ്. എനിക്കും ചെറിയ ശാരീരിക ബുദ്ധിമുട്ടുകളൊക്കെയുണ്ട്. ചിലപ്പോള്‍ രാത്രി ഉറങ്ങാന്‍ കഴിയാറില്ല. അതിഭീകരമായ മൂഡ്‌സ്വിങ്‌സുണ്ട്. ഇതൊക്കെ സ്വാഭാവികമാണെന്നും വീണ പറയുന്നു.

veena mukundan reveals pregnancy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES