കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സ്വാമി അയ്യപ്പന്‍ സീരിയലിലെ ഒരു ചെറിയ ഭാഗമാണ്. വാവരും അയ്യപ്പസ്വാമിയുമായിട്ടുള്ള സംഭാഷണരംഗമാണ് ഇത്. ഒരു ഡയലോഗിനിടെ ഓക്കെ എന്ന് വാവര്‍ ഇംഗ്ലീഷില്‍ അയ്യപ്പനോട് മറുപടി പറയുന്നതാണ് വൈറലാകുന്നത്. സീരിയലിലെ ഈ ഭാഗം മാത്രം കട്ട് ചെയ്താണ് ഫെയ്‌സ് ബുക്കിലും വാട്‌സാപ്പിലുമൊക്കെ ഷെയര്‍ ചെയ്യപ്പെടുന്നത്. അയ്യപ്പനും വാവരും തമ്മിലുളള സംഭാഷണത്തിലാണ് അയ്യപ്പന്റെ ഡയലോഗിന് മറുപടിയായി വാവര്‍ ഒക്കെ എന്നു പറയുന്നത്. ഏഷ്യാനെറ്റ് സീരിയലിലെ വാവര് സ്വാമി അയ്യപ്പനോട് ഒക്കെ പറയുന്നു. വാവര്‍ എവിടെ നിന്നും ഇംഗ്ലീഷ് പഠിച്ചു എന്നു ചോദിച്ചാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നത്. ഓക്കെ പറയുന്നത് വച്ച് കട്ട് ചെയ്താണ് വീഡിയോ പ്രചരിക്കുന്നത്. ആ സീന്‍ മുഴുവന്‍ കേട്ടാല്‍ തെറ്റ് തോന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
എന്നാല്‍ അത് എഡിറ്റിലെ മിസ്റ്റേക്ക് ആണെന്ന് പറഞ്ഞ് സീരിയല്‍ നടന്‍ ആദിത്യന്‍ ജയന്‍ രംഗത്തെത്തിയിരിക്കയാണ്. ശരിക്കും അത് ഓക്കെ എന്നല്ല. അത് ഒരുമിച്ച് പറയേണ്ട ഡയലോഗ് ലാഗ് ചെയ്ത് പറഞ്ഞത് കൊണ്ട് ഡബ്ബ് ചെയ്തപ്പോള്‍ അങ്ങനെ തോന്നിയതാണ്. ഒക്കെ കുമാരന്റെ ആജ്ഞ പോലെ എന്നു ഒരുമിച്ചു പറയേണ്ട ഡയലോഗ് ആയിരുന്നു. അവിടെ പറ്റിയ ഒരു മിസ്റ്റേക്ക് അല്ലാതെ ഓക്കെ എന്ന ഇംഗ്ലീഷ് ഡയലോഗ് അല്ല. അത്രയും ബുദ്ധി ഇല്ലാത്തവര്‍ ഒന്നുമല്ലല്ലോ എന്നു കുറിച്ചു കൊണ്ടാണ് ആദിത്യന്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ യഥാര്‍ത്ഥ വശം ആദിത്യന്‍ പറഞ്ഞതിനെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അത് എല്ലാവര്‍ക്കും മനസ്സിലായെന്നും എന്നാല്‍ ട്രോള്‍ ചെയ്യാന്‍ വേണ്ടി മനപ്പൂര്‍വ്വം അങ്ങിനെ ആക്കിയതാണെന്നും പോസ്റ്റിന് കമന്റുകള്‍ എത്തുന്നുണ്ട്. അത് എഡിറ്റിങ് മിസ്റ്റേക് ഒന്നുമില്ലെന്നും കട്ട് ഒന്നുമില്ലെന്നും ഒരുമിച്ച് പറയേണ്ടത് ഒരു ഗ്യാപ് ഇട്ടപ്പോള്‍ അവിടെ ഒരു സംശയം ഉണ്ടായതാണെന്നും കമന്റ്‌ന് ആദിത്യന്‍ മറുപടി നല്‍കുന്നുണ്ട്.