വൈരം' എന്ന ചിത്രത്തിന് ശേഷം ചെറിയാന്‍ കല്‍പകവാടിയുടെ രചനയില്‍ എം.എ നിഷാദ് ഒരുക്കിയ ചിത്രം 'തെളിവ'്. പേരു സൂചിപ്പിക്കും പോലെ തന്നെ അന്വേഷണാത്മക കഥ പറയുന്ന തെളിവ്, കഥയില്‍ വ്യത്യസ്ഥത പുലര്‍ത്തും. സര്‍വകലാശാല, ലാല്‍സലാം തുടങ്ങി ഈ നിരയില്‍ ഹിറ്റുകള്‍ ഒരുക്കിയ ചെറിയാന്‍ കല്‍പകവാടി വൈരത്തിലൂടെ മികച്ച തിരിച്ചുവരവ് നടത്തി. എം.എ നിഷാദിന്റെ സംവിധാനത്തിലൊരുങ്ങിയ വൈരം മികച്ച വിജയം കൈവരിക്കുകയും ചെയ്തു. സുരേഷ് ഗോപി, പശുപതി എന്നിവര്‍ തകര്‍ത്ത് അഭിനയിച്ച ചിത്രത്തിന് മികച്ച പ്രേക്ഷകപിന്തുണയാണ് കൈവരിച്ചത്.
എം.എ നിഷാദും ചെറിയാന്‍ കല്‍പകവാടിയും വീണ്ടും ഒന്നിക്കുന്നത് ഒരു കുറ്റാന്വേഷണ ത്രില്ലര്‍ കഥയുടെ സ്വഭാവം പറഞ്ഞുകെണ്ടാണ്. രഞ്ജി പണിക്കര്‍, ലാല്‍, ആശാശരത്ത്, നെടുമുടി വേണു, സിജോ വര്‍ഗീസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന റോളുകളിലെത്തുന്നു. പൊലീസിന്റെ ഇന്റേണല്‍ സെക്യൂരിറ്റി സംഘത്തിന്റെ വിചരാണയവേളയെ കാണിച്ച് കൊണ്ട് സിനിമയുടെ തുടക്കം. പൊലീസ് വിചാരണയും കുറ്റാന്വേഷണ രീതിയും കാണിച്ച് കൊണ്ട് കഥാവഴി. എം.എ നിഷാദ് ഒരുക്കിയ മറ്റ് ചിത്രങ്ങളില്‍ നിന്ന് പ്രമേയത്തില്‍ വേറിട്ട് നില്‍ക്കും തെളിവ്. ഇതൊരു കംപ്ലീറ്റ് കുറ്റാന്വേഷണ കഥയാണെന്ന് പറഞ്ഞാലും തെറ്റില്ല. അന്വേഷണ സംഘത്തിന്റെ വിചാരണയും വര്‍ത്തമാനവും ഭൂതവും ഇഴകലര്‍ന്ന് കഥാവിവരവും തന്നെയാണ് ചിത്രത്തിന്റെ കഥ പറച്ചില്‍ രീതി.
ആശാ ശരത്തിന്റെ വേറിട്ട പ്രകടനം
ഗൗരി എന്ന കഥാപാത്രത്തിനെ വിചാരണ ചെയ്യുന്ന അന്വേഷണ സംഘം ഇവിടെ നിന്ന് അന്വേഷണങ്ങളുടെ നിരയില്‍ ഫ്‌ളാഷ് ബാക്കുകള്‍ പറയുന്നു. പൂര്‍ണമായും കഥയോട് നീതി പുലര്‍ത്തുന്ന അഭിനയ നിമിഷങ്ങള്‍ തന്നെയാണ് ഈ സിനിമയുടെ പ്രത്യേകത.രമേഷ് കുമാറെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ റോളിലാണ് രഞ്ജി പണിക്കര്‍ ചിത്രത്തില്‍ കടന്നെത്തുന്നത്. നെടുമുടി വേണു, ഖാലിദ് എന്ന വേഷത്തിലെത്തുന്ന ലാല്‍ എന്നിവര്‍ പ്രകടനത്തില്‍ അതിശയിപ്പിക്കും. ഗൗരിയുടെ ജീവിതത്തില്‍ കടന്നെത്തുന്ന പ്രശ്‌നങ്ങള്‍ അന്വേഷണങ്ങള്‍. പൊലീസിന്റെ അന്വേഷണപരമ്പരയുടെ വിവിധ ഘട്ടങ്ങളെല്ലാം ഈ ചിത്രത്തില്‍ കൃത്യമായി ഉപയോഗപ്പെടുത്തുന്നുണ്ട്. പൊലീസ് കഥാ പറയുമ്പോള്‍ തന്നെ കുടുംബ കഥയിലേക്കും സിനിമ കടന്നു ചെല്ലുന്നു.
അപ്രതീക്ഷിതമായ ഒരു കൊലപാതകം, തിരോധാനം, പൊലീസ് അന്വേഷണം എന്നിങ്ങനെ പോകുന്നു ഒന്നാം പകുതി, രഞ്ജി പണിക്കര്‍ക്കൊപ്പം തന്നെ പൊലീസ് വേഷത്തിലെത്തിയ സുധീര്‍ കരമന, മീരാ നായര്‍, എന്നിവരുടെ പ്രകടനവും മികച്ചതായി തോന്നി. വീട്ടമ്മ റോളില്‍ ആശാ ശരത്തിന്റെ വേറിട്ട പ്രകടനം തന്നെയാണ് ചിത്രം നല്‍കുന്ന മറ്റൊരു സവിശേഷത, സ്‌ക്രീന്‍ പ്രസന്‍സില്‍ ആദ്യം മുതല്‍ അവസാനം വരെ നിറഞ്ഞു നിന്നത് ആശ തന്നെ.
വൈരത്തിന് പിന്നാലെ ചെറിയാന്‍ നിഷാദ് കൂട്ടുകെട്ട്
വൈരം എന്ന സിനിമ ചെറിയാന്‍ കല്‍പകവാടിയുടെ വര്‍ഷങ്ങള്‍ക്ക് ശേഷം തീര്‍ത്ത ഹിറ്റായിരുന്നു. ഒട്ടനവധി ഹിറ്റ് തിരക്കഥകള്‍ കൊണ്ട് മലയാൡളെ കോരിത്തരിപ്പിച്ച തിരക്കഥാകൃത്ത് വൈരത്തിലെ ഒരോ സംഭാഷണങ്ങളിലും അതേ ഫീല്‍ പ്രേക്ഷകന് സൃഷ്ടിച്ചിരുന്നു. തെളിവ് പറയുന്നത് ഈ കൂട്ടുകെട്ടിലെ വേറിട്ട പ്രമേയം എന്നതില്‍ തകര്‍ക്കമില്ല. പൊലീസും പ്രതികളും പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മനുഷ്യരും അടങ്ങുന്ന കഥാവഴി. പൊലീസ് കഥയെ കൃത്യതയോടെ തിരക്കഥാകൃത്ത് അരങ്ങിലെത്തിച്ചിട്ടുണ്ട്.
ഗൗരിയായി ആശാ ശരത്ത് നിറഞ്ഞു നില്‍ക്കുമ്പോള്‍ ഗൗരിയുടെ ജീവിതത്തിലേക്ക് കടന്നെത്തുന്ന രണ്ട് പുരുഷന്മാര്‍, ഇവരെ കേന്ദ്രീകരിച്ചാണ് കഥയുടെ ഒഴുക്ക്. സംഭാഷണങ്ങളില്‍ പൊലീസ് ഭാഷ്യം പലയിടത്തും കടന്നെത്തുമ്പോള്‍, മണിയന്‍പിള്ള രാജു കടന്നെത്തുന്ന കോമഡി രംഗങ്ങളൊക്കെ പ്രേക്ഷകന് ചിരി സമ്മാനിച്ചിരിക്കും. ക്രൈം ത്രില്ലര്‍ ഗണത്തിനൊപ്പം ഡ്രാമറ്റിക്ക് ശൈലിയും ചിത്രത്തിനെ വേറിട്ട് നിര്‍ത്തും. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ഈ ചിത്രത്തില്‍ കടന്നെത്തുന്നുണ്ട്,. മാലാ പാര്‍വതി, തെസ്‌നിഖാന്‍, കലാഭവന്‍ ഹനീഫ്, സുനില്‍ സുഖദ തുടങ്ങി നിരവധിതാരനിരകള്‍ ചിത്രത്തിലേക്ക് കടന്നെത്തുന്നു. ഗാനങ്ങള്‍ ഒരുക്കുന്നത് കല്ലറ ഗോപനാണ്. എം.ജയചന്ദ്രന്റെ പശ്ചാത്തല സംഗീതം, ശ്രീകുമാര്‍ നായരുടെ എഡിറ്റിങ്, നിഖില്‍ എസ് പ്രവീണിന്റെ ഛായാഗ്രഹകണം എന്നിവ മികച്ച് നില്‍ക്കുന്നു.