ചര്‍ച്ചയായ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി നടി മാല പാര്‍വതി

Malayalilife
ചര്‍ച്ചയായ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി നടി മാല പാര്‍വതി

വതാരക, അഭിനേത്രി എന്നീ റോളുകളില്‍ മാത്രമല്ല മനുഷ്യാവകാശ പ്രവര്‍ത്തകയുമാണ് മാലാ പാര്‍വ്വതി. അടുത്തിടെ ഇറങ്ങിയ മിക്ക സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച നടി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് പങ്കുവയ്കാനും താരം ശ്രമിക്കാറുണ്ട്. അത്തരത്തില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മാല പാര്‍വതി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

'ഒരു സിനിമയില്‍ അഭിനയിക്കുന്നതിന്റെ പേരില്‍ അതിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് നേരിടേണ്ടി വരുന്ന അപമാനങ്ങള്‍' എന്നായിരുന്നു താരത്തിന്റെ കുറിപ്പ്. എന്താണ് സംഭവമെന്ന് ചോദിച്ച് ധാരാളം ആളുകള്‍ രംഗത്തെത്തിയിരുന്നെങ്കിലും താരം അതിന് വ്യക്തമായ മറുപടി പറഞ്ഞിരുന്നില്ല.' എന്താ പറ്റിയത് എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. ഞാന്‍ പറയാം. അതിന്റെ സമയം വരട്ടെ. പീഡനം അല്ല.. അങ്ങനെയും ചോദിക്കുന്നുണ്ട്.. അല്ല എന്ന് അടിവര ഇടാനാ ഈ പോസ്റ്റ്' എന്ന് വീണ്ടും ഒരു കുറിപ്പ് താരം പങ്കുവച്ചിരുന്നു.

എന്നാല്‍ ഇതിലൊന്നും എന്താണ് പ്രശ്നമെന്ന് മാല പാര്‍വതി പറഞ്ഞില്ല. ഇപ്പോഴിതാ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രശ്നം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കാളിദാസ് ജയറാം നായകനായെത്തുന്ന ഹാപ്പി സര്‍ദാര്‍ എന്ന ചിത്രത്തിലാണ് മാല പാര്‍വതി ഇപ്പോള്‍ അഭിനയിക്കുന്നത്. ആ ചിത്രത്തിന്റെസെറ്റിലെ അടിസ്ഥാന സൗകര്യത്തെപ്പറ്റി നിര്‍മ്മാതാവിനോട് പറഞ്ഞപ്പോള്‍ മോശമായ രീതിയിലാണ് അദ്ദേഹം മറുപടി പറഞ്ഞത്.

എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റ് തനിക്ക് പെട്ടെന്ന് തന്നെ ആശ്വാസവും പരിഹാരവും നല്‍കിയെന്ന് താരം പറയുന്നു. നടന്‍ സിദ്ദിഖിനെപ്പോലുള്ള സഹപ്രവര്‍ത്തകരുടെ ഇടപെടലില്‍ ആ പ്രശ്‌നം പരിഹരിക്കപ്പെട്ടെന്നും, അമ്മയില്‍ നിന്നും ഫെഫ്കയില്‍ നിന്നുമൊക്കെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചെന്നും മാല പാര്‍വതി പറഞ്ഞു. എല്ലാവരും തനിക്കൊപ്പം നിന്നെന്നും പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ ഉടന്‍ സെറ്റിലെത്തി എല്ലാം ശരിയാക്കിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

മാല പാര്‍വ്വതി അഭിനയത്തിനു പുറമേ ഒരു മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തില്‍ ഒരു ആക്ടിവിസ്റ്റിന്റെ വേഷമിട്ടുകൊണ്ടാണ് സിനിമാ രംഗത്തേക്ക് ആദ്യമായെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നീലത്താമര എന്ന ചിത്രത്തിലെ കുഞ്ഞിമാളു എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.

maala-parvathy-clarifies-about-his-fb-post

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES