വീണ്ടും വിവാദനായികയായി കങ്കണ; നടി നായികയായി എത്തുന്ന ബോളിവുഡ് ചിത്രം 'ജഡ്ജ്മെന്റല്‍ ഹൈ ക്യായുടെ പോസ്റ്റര്‍ കോപ്പിയടിച്ചതെന്ന ഹംഗേറിയന്‍ ഫോട്ടോഗ്രാഫര്‍

Malayalilife
വീണ്ടും വിവാദനായികയായി കങ്കണ; നടി നായികയായി എത്തുന്ന ബോളിവുഡ് ചിത്രം 'ജഡ്ജ്മെന്റല്‍ ഹൈ ക്യായുടെ പോസ്റ്റര്‍ കോപ്പിയടിച്ചതെന്ന ഹംഗേറിയന്‍ ഫോട്ടോഗ്രാഫര്‍

വിവാദങ്ങളുടെ തൊഴിയാണ് നടി കങ്കണ റണാവത്ത്. മീ ടു ക്യാംപെയിനിലൂടെയും അല്ലാതെയുമായി നിരവധി ആരോപണങ്ങളായിരുന്നു കങ്കണയും സഹോദരി രംഗോലിയും പല പ്രമുഖ താരങ്ങള്‍ക്കെതിരെയും ഉന്നയിച്ചത്. എന്നാലിപ്പോള്‍ കങ്കണയ്‌ക്കെതിരെ പരാതിയുമായി ചിലര്‍ എത്തിയിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍

കങ്കണ റണൗതിന്റെ പുതിയ സിനിമയുടെ പോസ്റ്റര്‍ കോപ്പിയടിച്ചതാണെന്ന് പരാതി. കങ്കണയുടെ പോസ്റ്റര്‍ തന്റെ ചിത്രത്തിന്റെ കോപ്പിയടിയാണെന്ന് ആരോപിച്ച് ഹംഗേറിയന്‍ ഫോട്ടോഗ്രാഫര്‍ ഫ്ളോറാ ബെര്‍സി രംഗത്തെത്തിയതോടെ സോഷ്യല്‍മീഡിയ നടിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.കങ്കണ നായികയായ ജഡ്ജ്മെന്റല്‍ ഹൈ ക്യാ പോസ്റ്ററാണ് കോപ്പിയടി വിവാദത്തിലായത്. തന്റെ ഒരു ഫോട്ടോഗ്രാഫിനോട് സിനിമയിലെ പോസ്റ്റര്‍ സാമ്യമുള്ളതാണെന്ന് വ്യക്തമാക്കി സാമൂഹ്യമാധ്യമത്തിലൂടെയാണ് ഫ്ളോറാ ബോര്‍സി എത്തിയിരിക്കുന്നത്.

രണ്ട് ഫോട്ടോഗ്രാഫുകളും പോസ്റ്റ് ചെയ്താണ് കോപ്പിയടിയെ കുറിച്ച് ഫ്ളോറ പറയുന്നത്. എന്തെങ്കിലും സാമ്യതകളുണ്ടോ? പ്രശസ്ത ഹിന്ദി ചിത്രമായ ജഡ്ജ്മെന്റല്‍ ഹെ ക്യായുടെ പോസ്റ്ററാണ് ഇത്. അവര്‍ എന്നോട് അനുവാദം ചോദിക്കുകയോ എന്നെ സമീപിക്കുകയോ ചെയ്തിട്ടില്ല. ഫ്രീലാന്‍സ് ആര്‍ട്ടിസ്റ്റുകളുടെ വര്‍ക്കുകള്‍ വലിയ കമ്പനികള്‍ മോഷ്ടിക്കുന്നത് എന്ത് നാണക്കേടാണ്- ഫ്ളോറ പറയുന്നു. നിരവധി പേരാണ് ഫ്ളോറയെ പിന്തുണച്ച് സാമൂഹ്യമാധ്യമത്തിലൂടെ രംഗത്ത് എത്തിയിരിക്കുന്നതും.അതേസമയം ആരോപണത്തെ കുറിച്ച് പ്രതികരിക്കാന്‍ കങ്കണ തയ്യാറായിട്ടില്ല.

kangana-ranaut-s-judgementall-hai-kya-copied-its-poster-

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES