Latest News

അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യം; സംഗീത സംഭാവനകള്‍ എപ്പോഴും ഓര്‍മ്മിക്കപ്പെടും; കോഴിക്കോട് അബൂബക്കറിനെ അനുസ്മരിച്ച് കെ.എസ്.ചിത്ര

Malayalilife
 അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യം; സംഗീത സംഭാവനകള്‍ എപ്പോഴും ഓര്‍മ്മിക്കപ്പെടും; കോഴിക്കോട് അബൂബക്കറിനെ അനുസ്മരിച്ച് കെ.എസ്.ചിത്ര

അന്തരിച്ച മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനുമായ കോഴിക്കോട് അബൂബക്കറിനെ അനുസ്മരിച്ച് ഗായിക കെ.എസ്.ചിത്ര. '' സംഗീത സംവിധായകന്‍ കോഴിക്കോട് അബൂബക്കര്‍ സാറിന്റെ വേര്‍പാടില്‍ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തോടൊപ്പം ആല്‍ബം പ്രൊജക്റ്റുകളില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ഒരു വലിയ ഭാഗ്യമായി കരുതുന്നു. അദ്ദേഹത്തിന്റെ സംഗീത സംഭാവനകള്‍ എപ്പോഴും ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ഈ വിഷമഘട്ടത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് ശക്തി ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു'', കെ.എസ്.ചിത്ര കുറിച്ചു.

കഴിഞ്ഞ ചൊവ്വാഴച്ച അരീക്കാട് ഉളളിശേരിക്കുന്നിലെ വീട്ടില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 80 വയസായിരുന്നു. മൂവായിരത്തിലധികം ഗാനങ്ങള്‍ക്ക് ഈണമിട്ടിട്ടുണ്ട്. തബലിസ്റ്റു കൂടിയാണ്.യേശുദാസ് പാടിയ ' കരയാനും പറയാനും മനംതുറന്നിരക്കാനും' . കെ എസ് ചിത്ര പാടിയ ' യത്തീമിനതാണീ' തുടങ്ങിയ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റുകളാണ്.


 

Read more topics: # കെ.എസ്.ചിത്ര
k s chithra about kozhikod abubacker

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES