ഗായകൻ കെ.ജെ. യേശുദാസിനെ സന്ദർശിച്ച് ഗായിക കെ.എസ്.ചിത്ര. യേശുദാസിന്റെ അമേരിക്കയിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്കു മുൻപാണ് ചിത്ര അമേരിക്കയിലെത്തിയത്. ഒന്നരമാസത്തോളം നീണ്ട സംഗീതപരിപാടിയാണിത്.
ഗായകൻ കെ.കെ.നിഷാദ് ആണ് ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്. 'അളവില്ലാത്ത വിധം അനുഗ്രഹീതനാണു താനെന്നും ഈ നിമിഷത്തെക്കുറിച്ച് വിവരിക്കാൻ വാക്കുകൾ പോരാ എന്നും നിഷാദ് കുറിച്ചു. കുറച്ചുനാളുകളായി യേശുദാസ് അമേരിക്കയിലാണ് താമസിക്കുന്നത്. യേശുദാസും ചിത്രയും നിഷാദും ഒരുമിച്ചുള്ള ചിത്രം കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ.