തമിഴ് സിനിമാ രംഗത്തെ യുവതാരം വിഷ്ണു വിഷാല്‍ ഇന്നല്ലെ 35ാം പിറന്നാള്‍ ആഘോഷിച്ചു.കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ താരം തന്നെയാണ് തന്റെ ഇസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി എത്തിയത്.എന്നിരുന്നാലും പ്രശസ്ഥ ബാഡ്മിന്റന്‍ താരവും താരത്തിന്റ കാമുകിയുമായ ജ്വാലഗുട്ട ആശംസാ പോസ്റ്റിലൂടെ പങ്കുവച്ച മനോഹരമായ ചിത്രങ്ങളാണ് പിന്നാള്‍ ദിനത്തിന് മാറ്റുകൂട്ടിയത്.
പ്രായ മാകുന്നതില്‍ സന്തോഷമുണ്ട്, പക്ഷേ നിങ്ങള്‍ക്ക് പ്രായം തോന്നുന്നില്ല, ജന്മദിനാശംസകള്‍, ബേബി!' പിറന്നാള്‍ സമ്മാനമായി ജ്വാലഗുട്ട നല്‍കിയ കേക്കിലെ എഴുത്തളാണ് പിറന്നാള്‍ ദിനത്തില്‍ തനിക്ക് ലഭിച്ച പ്രയപ്പെട്ട സമ്മാനം എന്ന വിഷാല്‍ പറയുന്നു.വിഷ്ണു വിഷാലിന് കവിളില്‍ ചുമ്പിക്കുന്ന ചിത്രത്തിന് 'ഹാപ്പി ബര്‍ത്ത്‌ഡേ ബേബി' എന്ന അടിക്കുറിപ്പോടെയാണ് ബാഡ്മിന്റന്‍ താരം ജ്വാലാഗുട്ട തന്റെ ഇന്‍സ്റ്റഗ്രമില്‍ പങ്കുവെച്ചിരുക്കുന്നത്. ഇതാണ് ഇപ്പോള്‍ ആരാധകര്‍ സമൂഹ മാധ്യമങ്ങളിലുടെ ഏറ്റെടുത്തിരിക്കുന്നത്.ഇതിന് മുമ്പും ഇരുവരുടെയും ഒന്നുച്ചുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ഇന്നത്തെ ദിവസം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും ആശംസകളുമായി എത്തിയവരോട് നന്ദി അറിയിച്ച് താരവും സോഷ്യല്‍ മീഡിയയുലൂടെ എത്തിയിരുന്നു. ബാഡ്മിന്റന്‍ താരമായ ജ്വാലഗുട്ടയുമായുള്ള ബന്ധത്തെക്കുറി താരംതന്നെ പല അഭിമുഖങ്ങളിലായി പറഞ്ഞിരുന്നു.'വ്യക്തികളെന്ന നിലയില്‍ ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്നു, പക്ഷേ ഞങ്ങള്‍ രണ്ടുപേര്‍ക്കും തല്‍ക്കാലം ഇതില്‍ നിന്നും മാറിന്നിക്കുന്നു ' വിശാല്‍ അഭമുഖങ്ങളില്‍ വ്യക്തമാക്കി.
താനും ഭാര്യ രജനിയും വിവാഹമോചിതരാണെന്ന് 2018 ല്‍ വിഷ്ണു വിശാല്‍ പ്രഖ്യാപിക്കുകയും ഇരുവരുടെയും സ്വകാര്യതയെ മാനിക്കാന്‍ മാധ്യമങ്ങളോടും പൊതുജനങ്ങളോടും താരം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.