Latest News

മല്ലിക സുകുമാരന് ഇന്ന് 66ാം പിറന്നാള്‍; ആശംസകളുമായി മക്കളും മരുമക്കളും

Malayalilife
 മല്ലിക സുകുമാരന് ഇന്ന് 66ാം പിറന്നാള്‍; ആശംസകളുമായി മക്കളും മരുമക്കളും

ലയാളികള്‍ക്ക് ഏറെ ഇഷ്ടമുള താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. പൃഥ്വിരാജും ഇന്ദ്രജിത്തും വേറെ വേറെയാണ് താമസം എങ്കിലും ഇടയ്ക്കിടെ ഇവര്‍ ഒത്തുകൂടാറുണ്ട്. മക്കളും മരുമക്കളും ചെറുമക്കളും ഒക്കെയായി സന്തോഷത്തോടെ ജീവിക്കുകയാണ് മല്ലിക സുകുമാരന്‍. ഇന്ന് താരത്തിന്റെ 66ാം പിറന്നാളാണ്. അമ്മയ്ക്ക് പിറന്നാള്‍ ആശംസിച്ച് എത്തുകയാണ് മക്കളും മരുമക്കളുമെല്ലാം.'എന്റെ 'ക്രൈം പാര്‍ട്ണര്‍ക്ക്' ജന്മദിനാശംസകള്‍. ഏറ്റവും സ്മാര്‍ട്ടും കൂളും രസികയുമായ അമ്മയും അമ്മായിയമ്മയും മുത്തശ്ശിയുമൊക്കെയാണ് നിങ്ങള്‍. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു,' എന്നാണ് പൂര്‍ണിമ കുറിക്കുന്നത്.ഒപ്പമുള്ള ഒരു പഴയചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

പൂര്‍ണിമയ്ക്കും പൃഥ്വിരാജിനും പിറകെ ഇന്ദ്രജിത്തും സുപ്രിയയുമെല്ലാം അമ്മയ്ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. അമ്മയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ചാണ് പിറന്നാള്‍ ആശംസകള്‍. രസകരമായ ഒരുവീഡിയോയും പൂര്‍ണിമ പങ്കുവച്ചിട്ടുണ്ട്. ജീവിതത്തിലെ റോള്‍ മോഡലാണ് തനിക്ക് മല്ലിക സുകുമാരന്‍ എന്ന് മുന്‍പൊരിക്കല്‍ പൂര്‍ണിമ പറഞ്ഞിരുന്നു.

 കൈനിക്കര മാധവന്‍പിള്ളയുടെയും ശോഭയുടെയും നാലാമത്തെ മകളായി 1954 ലാണ് മല്ലിക ജനിക്കുന്നത്. മോഹമല്ലിക എന്നാണ് യഥാര്‍ത്ഥ പേര്.1974 ല്‍ ജി. അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് എന്ന മല്ലിക അരങ്ങേറ്റം കുറിക്കുന്നത്. സ്വപ്നാടനം എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും തൊട്ടടുത്ത വര്‍ഷം തന്നെ മല്ലിക സ്വന്തമാക്കി.

തുടര്‍ന്ന് കന്യാകുമാരി, അഞ്ജലി, മേഘസന്ദേശം, അമ്മക്കിളിക്കൂട്, ചോട്ടാ മുംബൈ, തിരക്കഥ, കലണ്ടര്‍ , ഇവര്‍ വിവാഹിതരായാല്‍ എന്നു തുടങ്ങി 90 ലേറെ സിനിമകളിലും നിരവധിയേറെ സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനിന്ന മല്ലിക, ഭര്‍ത്താവും നടനുമായ സുകുമാരന്റെ മരണശേഷമാണ് സിനിമാരംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയത്.

കെ. കെ രാജീവിന്റെ 'പെയ്‌തൊഴിയാതെ' എന്ന സീരിയലിലൂടെയാണ് സീരിയല്‍ രംഗത്ത് മല്ലിക അരങ്ങേറ്റം കുറിക്കുന്നത്. 'ഇന്ദുമുഖി ചന്ദ്രമതി' തുടങ്ങിയ ഹാസ്യ കഥാപാത്രവും ടെലിവിഷന്‍ ലോകത്ത് മല്ലികയെ ഏറെ ശ്രദ്ധേയയാക്കി. പി പി ഗോവിന്ദന്റെ സരിത എന്ന ചിത്രത്തിലെ ഓര്‍മ്മയുണ്ടോ എന്ന ഗാനം ആലപിച്ച് ഗായികയുടെ വേഷവും മല്ലിക കൈകാര്യം ചെയ്തു.ദോഹയില്‍ സ്പൈസ് ബോട്ട് എന്ന റസ്റ്റോറന്റ് നടത്തുകയാണ് മല്ലികയിപ്പോള്‍. സ്പൈസ് ബോട്ടിന്റെ സിഇഒയും എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണുമൊക്കെയാണ് മല്ലിക സുകുമാരന്‍. തിരക്കിനിടയിലും മക്കളെ കാണാനായി ഓടിയെത്താറുണ്ട് മല്ലിക. മക്കള്‍ അരികിലില്ലാത്തതിന്റെ വിഷമവും താരം പങ്കുവയ്ക്കാറുണ്ട്. 


 

Read more topics: # mallika sukumaran,# celebrates 66th,# birthday
mallika sukumaran celebrates 66th birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക