ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍ പ്രോഗ്രാമില്‍ അടക്കം നിറഞ്ഞ് നിന്ന കലാകാരന്‍;  ഡബ്ബിങ് ആര്‍ട്ടിസ്റ്റായും, അഭിനേതാവായും എഴുത്തുകാരനായും, ഡയറക്ടറും ജീവിതം; നടന്‍ സുബാഷ് പണിക്കര്‍ അതീവ ഗുരുതരാവസ്ഥയില്‍; ധനസഹായം അഭ്യര്‍ത്ഥിച്ച്‌ സുഹൃത്തുക്കള്‍

Malayalilife
ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍ പ്രോഗ്രാമില്‍ അടക്കം നിറഞ്ഞ് നിന്ന കലാകാരന്‍;  ഡബ്ബിങ് ആര്‍ട്ടിസ്റ്റായും, അഭിനേതാവായും എഴുത്തുകാരനായും, ഡയറക്ടറും ജീവിതം; നടന്‍ സുബാഷ് പണിക്കര്‍ അതീവ ഗുരുതരാവസ്ഥയില്‍; ധനസഹായം അഭ്യര്‍ത്ഥിച്ച്‌  സുഹൃത്തുക്കള്‍

ആഴ്ചകള്‍ക്കു മുമ്പ് സിനിമാ സീരിയല്‍ വിഷ്ണു പ്രസാദ് അതീവ ഗുരുതരാവസ്ഥയിലാണെന്ന തരത്തിലാണ് ആദ്യം വാര്‍ത്തകള്‍ എത്തിയത്. പിന്നാലെയാണ് നടന് കരള്‍ മാറ്റിവയ്ക്കാന്‍ ചികിത്സാ സഹായം ആവശ്യപ്പെട്ട് താരങ്ങളും താരസംഘടനയും രംഗത്തു വന്നത്. രണ്ട് ആഴ്ചയ്ക്കിപ്പുറം നടന്റെ മരണ വാര്‍ത്തയുമെത്തി. ഇപ്പോഴിതാ, മറ്റൊരു താരമാണ് അതീവ ഗുരുതരാവസ്ഥയിലായി ആശുപത്രിയില്‍ ചികിത്സയിലാണെന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. ഏറെക്കാലം ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍ പ്രോഗ്രാമില്‍ കുറെ നല്ല സ്‌കിറ്റ് അവതരിപ്പിച്ചിട്ടുള്ള കലാകാരനും പ്രശസ്ത മിമിക്രി സമിതികളിലും നിറസാന്നിധ്യം ആയിരുന്ന സുഭാഷ് പണിക്കരാണ് അതീവ ഗുരുതരാവസ്ഥയിലായി ചികിത്സയില്‍ കഴിയുന്നത്. സുഭാഷുമായി അടുപ്പമുള്ള താരങ്ങളാണ് സുഭാഷിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരത്തെ അനന്തപുരി ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലാണ് സുഭാഷ് പണിക്കര്‍ ഇപ്പോഴുള്ളത്. ഏറെക്കാലം ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍ പ്രോഗ്രാമിലും  പ്രശസ്ത മിമിക്രി സമിതികളിലും പ്രവര്‍ത്തിച്ചിട്ടുള്ള സുഭാഷ് കുറേക്കാലമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റായും അഭിനേതാവായും എഴുത്തുകാരനായും ഡയറക്ടറും ഒക്കെ തിളങ്ങിയിരുന്നു. അതിനിടെയാണ് സുഭാഷ് പണിക്കരുടെ ആരോഗ്യനില വഷളാകുന്നതും വെന്റിലേറ്ററിലേക്ക് മാറ്റുന്നതും. 

അദ്ദേഹത്തിന്റെ ജീവന്‍ കാക്കാന്‍ അടിയന്തിരമായി ഒരു ഓപ്പറേഷന്‍ ചെയ്യണമെന്നാണ് വിദഗ്ധ ഡോക്ടര്‍ സംഘം അറിയിച്ചിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് ഓപ്പറേഷന് ആവശ്യമായ തുക സമാഹരിക്കുവാന്‍ പെട്ടെന്ന് സാധിക്കാന്‍ കഴിയാതെ വന്നതോടെയാണ് സഹായം ആവശ്യപ്പെട്ടത്.

അതുകൊണ്ടു തന്നെ ഈ കുടുംബത്തിന് ആവുന്ന ചെറിയ സഹായം ചെയ്തുകൊടുക്കാനുള്ള ഉദ്യമത്തിലാണ് താരങ്ങളെല്ലാം തന്നെ. അദ്ദേഹത്തിന്റെയും മകന്റെയും ഗൂഗിള്‍ പേ നമ്പര്‍ നല്‍കിയാണ് സഹായം തേടി കലാകാരന്മാരുടെ ഗ്രൂപ്പില്‍ പോസ്റ്റിട്ടത്. നടനും ബിഗ്ബോസ് താരവുമായ കുട്ടി അഖിലാണ് സുഭാഷ് പണിക്കരുടെ ആരോഗ്യാവസ്ഥ പ്രിയപ്പെട്ടവരെ അറിയിച്ചത്. ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സിലൂടെ ഉയര്‍ന്നു വന്ന താരമാണ് കുട്ടി അഖിലും. ആ കാലത്താണ് സുഭാഷ് പണിക്കരും പല വേഷത്തില്‍ സ്‌ക്രീനില്‍ എത്തിയതും ആടിത്തിമിര്‍ത്ത് മിനിസ്‌ക്രീന്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ളതും. സുഭാഷ് പണിക്കരുടെ ചികിത്സയ്ക്ക് ചെറിയ സഹായമെങ്കിലും

സുബാഷ് പണിക്കര്‍ : 9633023281,മകന്‍: ഭരത് കൃഷ്ണന്‍ 9037471052,.   ഈ നമ്പറില്‍ ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങളും അറിയുവാന്‍ സാധിക്കും


 

subhash panicker in hospital

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES