Latest News

റാസ് അല്‍ഖൈമയിലെ കൊടും തണുപ്പില്‍ ഒരു ചെറിയ പുതപ്പില്‍ നിലത്ത്  കിടക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍;  സര്‍ക്കീട് തിയേറ്ററിലെത്തുമ്പോള്‍ അസിഫിന്റെ ലൊക്കേഷന്‍ ചിത്രം പുറത്ത് വിട്ട് സംവിധായകന്‍ താമര്‍

Malayalilife
റാസ് അല്‍ഖൈമയിലെ കൊടും തണുപ്പില്‍ ഒരു ചെറിയ പുതപ്പില്‍ നിലത്ത്  കിടക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍;  സര്‍ക്കീട് തിയേറ്ററിലെത്തുമ്പോള്‍ അസിഫിന്റെ ലൊക്കേഷന്‍ ചിത്രം പുറത്ത് വിട്ട് സംവിധായകന്‍ താമര്‍

സിഫ് അലി നായകനാകുന്ന പുതിയ ചിത്രം സര്‍ക്കീട്ട് നാളെ പ്രദര്‍ശനത്തിനെത്തുകയാണ്. ഒരു ഫീല്‍ ഗുഡ് ചിത്രമായി ഒരുങ്ങുനാണ് സര്‍ക്കീട്ട് താമറാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ റിലീസിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ താമര്‍.

'രാത്രി രണ്ട് മണിക്ക്, റാസ് അല്‍ഖൈമയിലെ കൊടും തണുപ്പില്‍, ഒരു ചെറിയ പുതപ്പില്‍, ഈ നിലത്ത് കിടക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ആസിഫ് അലിയാണ്. നന്ദി, പ്രിയപ്പെട്ട ആസിഫ് അലി സര്‍ക്കീട്ടിനെ വിശ്വസിച്ച് കൂടെ നിന്നതിന്. അമീറായി ജീവിച്ചതിന്. അമീറിനെ ആളുകള്‍ ഏറ്റെടുക്കും എന്ന പ്രതീക്ഷയില്‍... ഞങ്ങളുടെ സര്‍ക്കീട്ട് നാളെ ആരംഭിക്കുന്നു,' എന്നാണ് താമര്‍ കുറിച്ചത്.

കിഷ്‌കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തിയേറ്ററിലെത്തുന്ന ആസിഫ് അലി ചിത്രമാണ് സര്‍ക്കീട്ട്. പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച 'ആയിരത്തൊന്നു നുണകള്‍' എന്ന ചിത്രത്തിന് ശേഷം താമര്‍ ഒരുക്കുന്ന സര്‍ക്കീട്ടില്‍ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്. താമര്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രീകരിച്ച 'സര്‍ക്കീട്ട്', യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

കിഷ്‌കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക്ബസ്റ്റര്‍ സിനിമകള്‍ക്ക് ശേഷം ഒരു ഫീല്‍ ഗുഡ് ഫാമിലി ഡ്രാമയുമായാണ് ആസിഫ് അലി സര്‍ക്കീട്ടിലൂടെയെത്തുന്നത്. ദിവ്യ പ്രഭയാണ് ചിത്രത്തിലെ നായിക. ബാലതാരം ഓര്‍ഹാന്‍, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്‌കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീണ്‍ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രീകരിച്ച 'സര്‍ക്കീട്ട്', യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

സംഗീത് പ്രതാപ് ആണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന സിനിമയുടെ എഡിറ്റിങ്  നിര്‍വ്വഹിച്ച സംഗീത് പ്രതാപ് 2024ലെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിരുന്നു. സൂപ്പര്‍ ശരണ്യയിലൂടെയാണ് സംഗീത് അഭിനയരംഗത്തേക്ക് വന്നത്. അഞ്ചോളം സിനിമകളിലഭിനയിക്കുകയും ഈയടുത്തു റിലീസ് ചെയ്ത മോഹന്‍ലാല്‍ സിനിമയായ തുടരുമിലും ശ്രദ്ധേയമായ വേഷം ചെയ്യുകയും ചെയ്തു. 

ഛായാഗ്രഹണം- അയാസ് ഹസന്‍, സംഗീതം- ഗോവിന്ദ് വസന്ത, പ്രൊജക്റ്റ് ഡിസൈനര്‍- രഞ്ജിത് കരുണാകരന്‍, കലാസംവിധാനം - വിശ്വനാഥന്‍ അരവിന്ദ്, വസ്ത്രാലങ്കാരം - ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി, ലൈന്‍ പ്രൊഡക്ഷന്‍ - റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആര്‍ഒ- വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, പോസ്റ്റര്‍ ഡിസൈന്‍- ഇല്ലുമിനാര്‍ട്ടിസ്റ്റ്, സ്റ്റില്‍സ്- എസ്ബികെ ഷുഹൈബ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. 

 

thamar shares post about asif

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES