തെന്നിന്ത്യന്‍ സിനിമ താരം നടന്‍ ആന്‍സണ്‍ പോള്‍ വിവാഹിതനായി. തൃപ്പൂണിത്തുറ രജിസ്റ്റര്‍ ഓഫീസില്‍ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് സാക്ഷിയായത്. തിരുവല്ല സ്വദേശി നിധി ആന്‍ ആണ് വധു. യുകെയില്‍ സ്ഥിര താമസമായിരുന്ന നിധി ഇപ്പോള്‍ നാട്ടില്‍ സംരഭകയാണ്.
രജിസ്റ്റര്‍ വിവാഹത്തിനുശേഷം ഇരുവരും പരസ്പരം തുളസിമാല ചാര്‍ത്തുകയും കേക്ക് മുറിക്കുകയും ചെയ്തു.ആഡംബരങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി ലളിതമായി നടത്തിയ ചടങ്ങിനെ ഏറെ പ്രശംസകളും എത്തുന്നുണ്ട്.
ലളിതമായ വസ്ത്രങ്ങളാണ് ഇരുവരും തിരഞ്ഞെടുത്തത്. ഇളം പച്ച ഷര്‍ട്ടും മുണ്ടുമായിരുന്നു ആന്‍സണ്‍ന്റെ വിവാഹവേഷം. കറുപ്പ് ബോര്‍ഡര്‍ വരുന്ന ക്രീം നിറത്തിലുള്ള
സാരിയും കറുപ്പ് ബ്ലൗസുമായിരുന്നു നിധയുടെ ഔട്ട്ഫിറ്റ്.......
2013ല്‍ കെക്യു എന്ന മലയാള സിനിമയില്‍ നായകനായിക്കൊണ്ടാണ് ആന്‍സണ്‍ സിനിമാഭിനയ രംഗത്തേക്ക് എത്തുന്നത്. 2015ല്‍ സു സു സുധി വാത്മീകം എന്ന സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2016ല്‍ റെമോയിലൂടെ തമിഴ് സിനിമയിലും അരങ്ങേറി.
2018 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ അബ്രഹാമിന്റെ സന്തതികള്‍ ആണ് ആന്‍സണിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ വേഷം. ചിത്രത്തില്‍ മമ്മൂട്ടിയുടെ അനിയനായ ഫിലിപ്പ് എന്ന കഥാപാത്രത്തെയാണ് ആന്‍സണ്‍ അവതരിപ്പിച്ചത്. മാര്‍ക്കോയിലും മികച്ച കഥാപാത്രത്തെ ആന്‍സണ്‍ അവതരിപ്പിച്ചു.