Latest News

പാര്‍വതി സീരിയലില്‍ നിന്നും പിന്മാറിയ നിയുക്തയെ തേടി സോഷ്യല്‍മീഡിയ; സീരിയലിലെ പാറു എന്ന കഥാപാത്രമായി എത്തിയ താരം സോഷ്യല്‍മീഡിയയിലും സജീവമാകാത്തതോടെ ആശങ്കയുമായി ആരാധകരും

Malayalilife
 പാര്‍വതി സീരിയലില്‍ നിന്നും പിന്മാറിയ നിയുക്തയെ തേടി സോഷ്യല്‍മീഡിയ; സീരിയലിലെ പാറു എന്ന കഥാപാത്രമായി എത്തിയ താരം സോഷ്യല്‍മീഡിയയിലും സജീവമാകാത്തതോടെ ആശങ്കയുമായി ആരാധകരും

തുമ്പപ്പൂ സീരിയയിലൂടെയെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് നിയുക്ത പ്രസാദ്. നടി മൃദുല വിജയ് പിന്മാറിയപ്പോഴാണ് വീണ ആയി നിയുക്ത എത്തിയത്. തുമ്പപ്പൂവിന് ശേഷം സീ കേരളത്തിലെ പാര്‍വതിയിലൂടെ ഗംഭീര അഭിനയമാണ് നിയുക്ത നടത്തിയത്. അതില്‍ തിളങ്ങി നില്‍ക്കവേയാണ് പാര്‍വതിയില്‍ നിന്നും നിയുക്ത പിന്മാറിയത്. ആരാധകര്‍ക്കു മുഴുവന്‍ ഷോക്കായിരുന്നു നിയുക്തയുടെ പിന്മാറ്റം. അതിനു കാരണം എന്താണെന്നോ ഇനി എന്താണ് പ്ലാന്‍ എന്നോ ഒന്നു തന്നെ നടി പറഞ്ഞിരുന്നില്ല. ആ സമയത്ത് ആരാധകരില്‍ നിരവധി പേരാണ് പിന്മാറ്റത്തിന്റെ കാരണമെന്താണെന്നും മറ്റും ചോദിച്ചിരുന്നത്. എന്നാലിപ്പോഴിതാ, പരമ്പരയില്‍ നിന്നും പിന്മാറിയ നടി ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. സോഷ്യല്‍ മീഡിയയില്‍ പോലും നിയുക്ത പ്രത്യക്ഷപ്പെട്ടിട്ട് മാസങ്ങളായി. സീ കേരളത്തിലെ പുത്തന്‍ പരമ്പരയില്‍ തിളങ്ങി വരവേയുണ്ടായ നടിയുടെ പിന്മാറ്റത്തിനു പിന്നാലെയാണ് ഈ അപ്രത്യക്ഷമാകലും സംഭവിച്ചത്.

നിയുക്ത പ്രസാദ് പ്രധാന വേഷത്തില്‍ എത്തിയ പാര്‍വതി സീരിയല്‍ സീ ബംഗ്ലാ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ത്രിനയനിയുടെ മലയാളം റീമേക്ക് ആയിരുന്നു. മഴവില്‍ മനോരമ സംപ്രേഷണം ചെയ്ത തുമ്പപ്പൂവിലെ വീണ എന്ന കഥാപാത്രത്തിലൂടെ ജനപ്രീതി നേടിയ നിയുക്ത പ്രസാദ് പാര്‍വതിയില്‍ എത്തിയ ശേഷം പാറു ആയിട്ടാണ് അറിയപ്പെട്ടത്. അമാനുഷികമായ കഴിവുകളുള്ള, ദൈവഭക്തിയുള്ള നാട്ടിന്‍ പുറത്തുകാരിയായ പെണ്‍കുട്ടിയായിട്ടായിരുന്നു നിയുക്ത പരമ്പരില്‍ അഭിനയിച്ചത്. വിശാലിന്റെ ഭാഷയില്‍ മണ്ടിപ്പെണ്ണും. വിശാലിന്റെയും പാര്‍വതിയുടേയും ജോഡി പൊരുത്തം പ്രേക്ഷകര്‍ അംഗീകരിച്ചും കഴിഞ്ഞിരുന്നു. ഗംഭീരമായി പാര്‍വതിയെ അവതരിപ്പിച്ച നിയുക്ത സീരിയലില്‍ നിന്നും പിന്മാറിയത് ആരാധകര്‍ക്ക് ഞെട്ടലും നിരാശയുമാണ് സമ്മാനിച്ചത്. ഇനി ഒരിക്കലും വരില്ലേ, ഞങ്ങള്‍ക്ക് കാണാന്‍ ആകില്ലേ എന്നുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉണ്ടാകില്ല എന്ന ഉറച്ച മറുപടിയാണ് നിയുക്ത നല്‍കിയത്.

വിശാലിന്റെയും പാര്‍വ്വതിയുടെയും കെമിസ്ട്രി അത്രത്തോളം ഇഷ്ടമായിരുന്ന പ്രേക്ഷകര്‍ക്ക് വലിയ ഷോക്കായിരുന്നു നിയുക്തയുടെ മറുപടി. യഥാര്‍ത്ഥ ജീവിതത്തില്‍ പാര്‍വതിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയായ നിയുക്തയ്ക്ക് മോഡേണ്‍ ലൈഫ് സ്‌റ്റൈലും കാഴ്ചപ്പാടുമാണ് ഉള്ളതെന്ന് സോഷ്യല്‍ മീഡിയ കണ്ടാല്‍ അറിയാം.

എറണാകുളം സ്വദേശിയായ വീണ ബിരുദധാരിയാണ്. ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം എറണാകുളത്തായിരുന്നെങ്കിലും ഇരിങ്ങാലക്കുട ക്രൈസ് കോളേജിലാണ് ഡിഗ്രി പഠനം നടത്തിയത്. അതിനിടെയാണ് മോഡലിംഗിലൂടെ കരിയര്‍ ആരംഭിച്ചതും അവിടെനിന്നും ആങ്കറിംഗിലേക്കും അഭിനയ ലോകത്തേക്കും എത്തിയത്. സീരിയലിനു പുറമെ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 2019ല്‍ ഇറങ്ങിയ ഹാപ്പി ക്രിസ്മസ് ആണ് ആദ്യചിത്രം. വന്‍മുറൈ എന്ന തമിഴ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്.


 

Niyuktha Prasad parvathy serial

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES