ചെറിയ ഇടവേളയ്ക്കു ശേഷം കിഷോര്‍ സത്യ മലയാളസിനിമയിലേക്ക് തിരികെ എത്തുന്ന ചിത്രമായ ഇഷയുടെ ആദ്യ ട്രെയിലര്‍പുറത്ത് വിട്ടു. സംവിധായകന്‍ ജോസ് തോമസിന്റെ ആദ്യ ചിത്രമായ ഇഷയില്‍ പുതുമുഖം ബേബി അവ്‌നി, മാര്‍ഗറേറ്റ് ആന്റണി എന്നിവരും ഉള്‍പ്പെടുന്നു. സാധാരണയായി കാണുന്ന ഹൊറര്‍ സിനിമകളിലെ ക്ലീഷേ രംഗങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിട്ടാകും ചിത്രം പ്രക്ഷകര്‍ക്ക് മുന്നില്‍ എത്തുക. ചിത്രത്തില്‍ വിഷ്വല്‍ ഇഫട്കിനും ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ഹെര്‍ പ്‌ളേ ഗോട്ട് ഡാര്‍ക്കര്‍ ' എന്ന വിശേഷണമാണ് ചിത്രത്തിന് നല്‍കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് എം.ഡി സുകുമാരന്‍ ആണ്. ജാസി ഗിഫ്റ്റ്, സയനോര,അഖില എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഇന്നസെന്റ്, ഉണ്ണി മുകുന്ദന്‍, കലാഭവന്‍ ഷാജോണ്‍, ഗോവിന്ദ് പദ്മസൂര്യ, ഗിന്നസ് പക്രു, അജു വര്‍ഗീസ്, മിയ ജോര്‍ജ് എന്നിവരുടെ ഫേസ്ബുക് പേജിലൂടെയായിരുന്നു ചിത്രത്തിന്റെ ട്രൈലെര്‍ പുറത്ത് വിട്ടത്.