Latest News

ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മകള്‍; 26 വര്‍ഷം വളരെ അധികം സന്തോഷം തന്ന ഒരു വ്യക്തി; മകള്‍ ദിയയ്ക്ക് പിറന്നാള്‍ ആശംസിച്ച് കൃഷ്ണകുമാര്‍ കുറിച്ചത്;ചെറുപ്പത്തില്‍ എല്ലായ്പ്പോഴും എനിക്കൊപ്പം നിന്ന ആളാണെന്ന് കുറിച്ച് കുട്ടിക്കാല വീഡിയോയുമായി അഹാന;മറ്റുമക്കളെപോലെ ആയിരുന്നില്ല ദിയയെന്ന് സിന്ധുവും

Malayalilife
 ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മകള്‍; 26 വര്‍ഷം വളരെ അധികം സന്തോഷം തന്ന ഒരു വ്യക്തി; മകള്‍ ദിയയ്ക്ക് പിറന്നാള്‍ ആശംസിച്ച് കൃഷ്ണകുമാര്‍ കുറിച്ചത്;ചെറുപ്പത്തില്‍ എല്ലായ്പ്പോഴും എനിക്കൊപ്പം നിന്ന ആളാണെന്ന് കുറിച്ച് കുട്ടിക്കാല വീഡിയോയുമായി അഹാന;മറ്റുമക്കളെപോലെ ആയിരുന്നില്ല ദിയയെന്ന് സിന്ധുവും

സോഷ്യല്‍ മീഡിയയിലൂടെ എപ്പോഴും വൈറലായിക്കൊണ്ടിരിക്കുന്ന സെലിബ്രറ്റി കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്.എപ്പോഴും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നതും ഏറെ ആരാധകരുമുള്ള കുടുംബത്തിലെ വിശേഷങ്ങളെല്ലാം എപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ ഗര്‍ഭകാലം ആസ്വദിക്കുന്ന ദിയയുടെ ജന്മദിനത്തില്‍ അച്ഛന്‍ കൃഷ്ണകുമാറും ചേച്ചി അഹാനയും അമ്മ സിന്ധു പങ്ക് വച്ചതാണ് ശ്രദ്ധേയമാകുന്നത്.

ദിയയുടെ 27-ാം പിറന്നാള്‍ ദിനത്തില്‍ ഹൃദയസപ്ര്ശിയായ വീഡിയോയുമായി എത്തിയിരിക്കുകയാണ് നടിയും ചേച്ചിയുമായ അഹാന കൃഷ്ണ. ദിയയും അഹാനയും കുട്ടിക്കാലത്ത് പാടുന്ന ആനിമേഷന്‍ പാട്ടിന്റെ വീഡിയോയാണ് അഹാന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

മഞ്ചാടിയിലെ 'കട്ടുറുമ്പിന് കാത് കുത്തുന്ന' എന്ന ഗാനമാണ് ഇരുവരും ആക്ഷനുകളോടെ പാടുന്നത്. അച്ഛന്‍ കൃഷ്ണകുമാറിനോട് വീഡിയോ എടുക്കാന്‍ പറയുന്ന നിമിഷവും വീഡിയോയിലുണ്ട്. ഈ ചെറിയ വീഡിയോകള്‍ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്.

'ചെറുപ്പത്തില്‍ എല്ലായ്പ്പോഴും എനിക്കൊപ്പം നിന്ന ആളാണ് ദിയ. നീ അമ്മയാവാന്‍ പോകുന്നുവെന്നത് ഇന്നും വിശ്വസിക്കാന്‍ പറ്റുന്നില്ല. പിറന്നാള്‍ ആശംസകള്‍ ഓസി. നമ്മള്‍ നാലുപേരും ഈ പാട്ട് വീണ്ടും വീണ്ടും ഡിവിഡിയില്‍ കണ്ടിരുന്നുമാണ് വളര്‍ന്നത്. അതുകൊണ്ട് തന്നെ ഓരോ സീനും നമുക്ക് മനസിലാകും,' എന്നായിരുന്നു അഹാനയുടെ സ്നേഹഭരിതമായ കുറിപ്പ്.

തങ്ങളുടെ പ്രിയപ്പെട്ട ഓസിക്ക് കൃഷ്ണകുമാറും സിന്ധുവും സഹോദരിമാരായ അഹാനയും ഇഷാനിയും ഹന്‍സികയുമെല്ലാം പിറന്നാള്‍ ആശംസിച്ച് എത്തിയിരുന്നു. മകള്‍ ദിയ ഒരു സംഭവമാണെന്ന് എഴുതികൊണ്ടാണ് കൃഷ്ണകുമാറിന്റെ പിറന്നാള്‍ ആശംസ ആരംഭിക്കുന്നത്. ഓസി ഒരു സംഭവമാണ്. എന്നെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മകള്‍. 26 വര്‍ഷം വളരെ അധികം സന്തോഷം തന്ന ഒരു വ്യക്തി. ഓസിക്ക് ഇന്ന് 27 വയസ്... പിറന്നാള്‍ ദിനത്തില്‍ ഓസിക്ക് സര്‍വ ഐശ്വര്യങ്ങളും നേരുന്നു... എന്നാണ് കൃഷ്ണകുമാര്‍ കുറിച്ചത്. 

ഒപ്പം ദിയ കൈക്കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ പകര്‍ത്തിയ ചിത്രങ്ങളും കൃഷ്ണകുമാര്‍ പങ്കുവെച്ചു. തനിക്ക് ഒരു തരത്തിലും പ്രശ്‌നങ്ങള്‍ തരാത്ത മകളായിരുന്നു ദിയ എന്നാണ് സിന്ധു കുറിച്ചത്. നമ്മള്‍ നാലുപേരും മാത്രം... നീ എപ്പോഴും എനിക്ക് ഒരു കുഴപ്പവുമില്ലാത്ത കുട്ടിയായിരുന്നു. നിന്നെ പരിപാലിക്കാന്‍ ഞാന്‍ കൂടുതല്‍ ആയി ഒന്നും ചെയ്യേണ്ടി വന്നിട്ടില്ല.. നീ വളരെ അഡ്ജസ്റ്റ് ചെയ്യാവുന്നവളായിരുന്നു.. എപ്പോഴും ഒരു നല്ല സഹോദരിയും ഇളയ കുട്ടികളെ അത്രയും സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സഹോദരി കൂടി ആയിരുന്നു .

സമയം വളരെ വേഗത്തില്‍ പറന്നു പോയി, താമസിയാതെ നിനക്കും ഒരു കുഞ്ഞ് ജനിക്കും. നീ നിന്നെത്തന്നെ കെയര്‍ ചെയ്യേണ്ട സമയം.. ഈ പിറന്നാളിന് എന്റെ കൂടെ ഇല്ലാത്തതില്‍ എനിക്ക് നിന്നെ ഒരുപാട് മിസ് ചെയ്യുന്നു. ഞാന്‍ നിന്നെ അത്രയധികം സ്‌നേഹിക്കുന്നു ഓസീ എന്നാണ് സിന്ധു കൃഷ്ണ കുറിച്ചത് പൊണ്ടാട്ടിക്ക് സ്‌നേഹം നിറഞ്ഞ ആശംസകള്‍ നേരുന്നതോടൊപ്പം തന്നെ ഇമോഷണല്‍ ആയ കുറിപ്പും അശ്വിന്‍ പങ്കുവച്ചു.

നടി ദിയ കൃഷ്ണയുടെ ഗര്‍ഭധാരണവിവരവും വിവാഹവാര്‍ത്തയും ഇതിനോടകം തന്നെ ആരാധകര്‍ ഹൃദയത്തോട് ചേര്‍ത്തിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ബന്ധപ്പെടുന്ന കൃഷ്ണകുമാര്‍ കുടുംബത്തിലെ ഓരോ അംഗത്തിനും വലിയ പിന്തുണയും സ്നേഹവുമാണ് ലഭിക്കുന്നത്. അഹാനയുടെ ഈ നൊസ്റ്റാള്‍ജിക് പോസ്റ്റ് ദിയയുടെ പിറന്നാളിന് പ്രത്യേകത പകരുകയും സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയും ചെയ്തു.

Read more topics: # ദിയ കൃഷ്ണ
ozy 27th birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES