Latest News

പൂരം കാണാന്‍ ബെംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക്; ട്രെയിനില്‍ ഇരുന്ന് യാത്രക്കാരന്‍ കണ്ടത് തുടരും വ്യാജപതിപ്പ്; വീഡിയോ ലഭിച്ചത് ബിനു പപ്പുവിന്; ബസുടമയെ നേരിട്ട് വിളിച്ച് നിര്‍മ്മാതാവ് രഞ്ജിത്ത്

Malayalilife
 പൂരം കാണാന്‍ ബെംഗളൂരുവില്‍ നിന്ന് തൃശൂരിലേക്ക്; ട്രെയിനില്‍ ഇരുന്ന് യാത്രക്കാരന്‍ കണ്ടത് തുടരും വ്യാജപതിപ്പ്; വീഡിയോ ലഭിച്ചത് ബിനു പപ്പുവിന്; ബസുടമയെ നേരിട്ട് വിളിച്ച് നിര്‍മ്മാതാവ് രഞ്ജിത്ത്

തുടരും സിനിമക്ക് വില്ലനായി വ്യാജപതിപ്പ്. ട്രെയിനില്‍ ഇരുന്ന് സിനിമയുടെ വ്യാജപതിപ്പ് കണ്ട ഒരാള്‍ തൃശ്ശൂരില്‍ പിടിയിലായതിന് പിന്നാലെ 
മലപ്പുറത്ത് നിന്നും വാഗമണ്ണിലേക്ക് പോയ ടൂറിസ്റ്റ് ബസിലാണ് തുടരും സിനിമ പ്രദര്‍ശിപ്പിച്ചത്.

ടൂറിസ്റ്റ് ബസില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന ദൃശ്യം തെളിവ് സഹിതം ഒരു സ്ത്രീയാണ് ചിത്രത്തിലെ നടന്‍ ബിനു പപ്പുവിന് അയച്ചു നല്‍കിയത്. നടന്‍ ദൃശ്യങ്ങള്‍ നിര്‍മ്മാതാവ് എം രഞ്ജിത്തിന് കൈമാറുകയും പിന്നാലെ നിയമനടപടിക്ക് ഒരുങ്ങുകയുമായിരുന്നു.

കൊല്ലം രജിസ്‌ട്രേഷനിലുള്ള ബസിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. ഏപ്രില്‍ 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തന്നെ ആദ്യ ദിനം മുതല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രം 150 കോടി കടന്നിട്ടുണ്ട്. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ എത്ത്ിയ ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ 360-ാമത്തെ സിനിമയാണ്.

ബെംഗളൂരു എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസിലെ യാത്രക്കാരനാണ് പിടിയിലായത്. ബെംഗളൂരുവില്‍ നിന്ന് പൂരം കാണാന്‍ തൃശൂരിലെത്തിയതാണ് ഇയാള്‍. സിനിമ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടില്ലെന്നും ഓണ്‍ലൈന്‍ വഴി തന്നെ കാണുകയായിരുന്നുവെന്നും പോലീസ് പറയുന്നു. പ്രതിയെ തൃശ്ശൂര്‍ റെയില്‍വേ പോലീസ് ചോദ്യം ചെയ്തു. 

തിയേറ്ററില്‍ നിറഞ്ഞോടുന്ന തുടരും സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയ വിവരം നേരത്തെ പുറത്ത് വന്നിരുന്നു. തൃശൂര്‍ ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ ഓടുന്ന ബസില്‍ യാത്രക്കാരന്‍ സിനിമ കാണുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ പോലീസിനെ സമീപിച്ചിരിക്കുകയാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍.

'തുടരും' സിനിമ ബസില്‍ പ്രദര്‍ശിപ്പിച്ചതിനെ കുറിച്ച് ഡ്രൈവറും ബസ് ജീവനക്കാരും അറിഞ്ഞിരുന്നില്ലെന്ന് ടൂറിസ്റ്റ് ബസിന്റെ ഉടമയായ അരീക്കോട്ടെ ഡൊമിനോസ് ട്രാവല്‍സ് ഉടമ ജഷീല്‍. ബസിലെ യാത്രക്കാരുടെ മൊബൈല്‍ ടിവിയില്‍ കണക്ട് ചെയ്താണ് സിനിമ കണ്ടത്. നിര്‍മ്മാതാവ് നേരിട്ട് വിളിച്ചെന്നും യാത്രക്കാരുടെ നമ്പറും വിവരങ്ങളും കൈമാറിയിട്ടുണ്ടെന്നും ബസുടമ  പ്രതികരിച്ചു.

Read more topics: # തുടരും
thudaruM pirated copy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES